താൾ:Gadgil report.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ കൾ വലിക്കേണ്ടി വന്നപ്പോൾ അവിടന്ന്‌ മുറിക്കുന്ന ഓരോ വൃക്ഷത്തിനും പകരം 10 വൃക്ഷങ്ങൾ വീതം വച്ചുപിടിപ്പിക്കണമെന്ന വിപുലമായ ഒരു നഷ്‌ടപരിഹാര വനവൽക്കരണപരിപാടി നടപ്പാ ക്കാൻ അതോറിട്ടിക്ക്‌ കഴിഞ്ഞു പ്രാദേശിക വൃക്ഷഇനങ്ങൾക്കായിരുന്നു മുൻതൂക്കം ഇതിനാവശ്യ മായ തുക വനം വകുപ്പിൽ കെട്ടിവയ്‌ക്കുന്നതു വരെ പദ്ധതിക്ക്‌ അനുമതി നൽകിയില്ല. ആസ്‌ട്രലിയൻ സോയിൽ കാർബൺ അക്രഡിറ്റേഷൻ സ്‌കീം

(കൃസ്റ്റൈൻ ജോൺസ്‌ പി.എച്ച്‌.ഡി.)

യഥാവിധി പരിരക്ഷിക്കുന്ന കൃഷി ഭൂമിക്ക്‌ അന്തരീക്ഷത്തിൽ നിന്ന്‌ വൻതോതിൽ കാർബൺ ഡൈ ഓക്‌സൈഡ്‌ വലിച്ചെടുത്ത്‌ സൂക്ഷിക്കാൻ കഴിയും ഇത്‌ ജലാംശം പിടിച്ചു നിർത്താനുള്ള മണ്ണിന്റെ ശേഷി വർദ്ധിപ്പിക്കുകയും മണ്ണിലെ പോഷകങ്ങളെയും കാർഷിക ഉല്‌പാദന ക്ഷമതയേയും ഗണ്യമായി ഉയർത്തുകയും ചെയ്യും ആസ്‌ട്രലിയൻ സ്‌കീമിൽ വിസ്‌തൃതമായ ഒരു കൃഷിയിടത്തിലോ പുൽമേടിലോ ഇപ്രകാരം സമാഹരിക്കപ്പെടുന്ന കാർബൺ അളന്ന്‌ തിട്ടപ്പെടുത്താൻ കഴിയും.

ഇപ്രകാകരം മണ്ണിൽ കാർബൺ ശേഖരം സൃഷ്‌ടിക്കുന്നതിന്‌ പ്രാത്സാഹന സഹായം നൽകും.

മണ്ണിൽ കാർബണിന്റെ അളവ്‌ കൂട്ടുന്നതിനനുസരിച്ച്‌ ഭൂപ്രദേശത്തിന്റെ ആരോഗ്യവും ഉല്‌പാ

ദന ക്ഷമതയും വർദ്ധിക്കും. നീർത്തട സേവനങ്ങൾക്ക്‌ പ്രതിഫലം

പരിസ്ഥിതി സേവനങ്ങൾക്ക്‌ ഒരു വിപണി സൃഷ്‌ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ പരിസ്ഥിതി

സേവനങ്ങൾക്കുള്ള പ്രതിഫലം.

ലഭിക്കുന്ന സേവനത്തിന്‌ മൂല്യം കല്‌പിക്കുന്നവരും സേവനം നൽകാൻ തയ്യാറുള്ളവരേയും തമ്മിൽ ഇത്‌ ബന്ധിപ്പിക്കുന്നു ഇത്തരമൊരു സംവിധാനം ആദ്യം തുടങ്ങിയത്‌ ലാറ്റിൻ അമേരിക്കയി ലാണ്‌ തുടർന്ന്‌ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളും ഈ പരീക്ഷണത്തിലേർപ്പെട്ടു.

ജലസ്രാത ിന്‌ മുകളിലോട്ടും താഴോട്ടുമുള്ള ജലവിനിയോഗവും മാനേജ്‌മെന്റും തമ്മിൽ ബന്ധി പ്പിച്ച്‌ ഇരുവിഭാഗങ്ങൾക്കും പരിസ്ഥിതിക്കും നേട്ടമുണ്ടാക്കുന്നതാണ്‌ നീർത്തടസേവനങ്ങൾക്ക്‌ പ്രതി ഫലം നൽകുന്ന രീതി പരിസ്ഥിതി സേവനങ്ങളുടെ ഒരു ദാതാവും ഒരു ആവശ്യക്കാരനും തമ്മിൽ സ്വമേധയാ ഏർപ്പെടുന്ന ഒരു കരാറാണിത്‌ കഴിഞ്ഞ ഏതാനും വർഷങ്ങളായി സേവനദാതാക്കളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്‌ ദാരിദ്യ്രനിർമ്മാർജ്ജനത്തിനുള്ള ഒരുപകരണമായല്ല ഇത്‌ വിഭാ വന ചെയ്‌തിട്ടുള്ളതെങ്കിലും ആ ഉപയോഗവും ഇതുകൊണ്ട്‌ നേടാവുന്നതാണ്‌.

ഇതിൽ പങ്കെടുക്കാനാവശ്യമായ മുന്നൊരുക്കങ്ങളെപ്പറ്റി നിർദ്ധനരായ ഗ്രാമീണ ജനങ്ങൾ അജ്ഞ രാണ്‌ ഇവർക്ക്‌ വേണ്ടത്ര ഭൂമിപോലും സ്വന്തമായുണ്ടാവില്ല തന്മൂലം പ്രതിഫലം ഏറിയ പങ്കും സമൂ ഹത്തിലെ സമ്പന്നർ തട്ടിയെടുക്കാൻ ഇടയുണ്ട്‌ എന്നാലിവർക്ക്‌ ഉദ്ദേശിച്ച സേവനം ലഭ്യമാക്കാനാവ ശ്യമായ മനുഷ്യമൂലധനമോ പ്രകൃതി വിഭവങ്ങളോ ഉണ്ടാവില്ല സാമ്പത്തിക തത്വങ്ങളിൽ കടിച്ചുതൂ ങ്ങാതെ ഗ്രാമീണമേഖലയ്‌ക്ക്‌ ഊന്നൽ നൽകി പാവപ്പെട്ടവർക്ക്‌ വിപണി പിന്തുണയും സബ്‌സിഡി കളും നൽകി ഒരു ഗ്രാമീണ നിർദ്ധന അനുകൂല്യ പദ്ധതിയായി വികസിപ്പിച്ചെടുക്കുകയാണ്‌ അഭി കാമ്യം. പ്രധാന വെല്ലുവിളികൾ

പരിസ്ഥിതി സേവന പ്രതിഫലത്തിൽ "വിപണി സൃഷ്‌ടിക്കൽ ' ഒരു വിപണി അധിഷ്‌ഠിത പ്രാത്സാഹനമാണ്‌ പരിസ്ഥിതി സേവനങ്ങളിന്മേൽ സാമ്പത്തിക മൂല്യം ചുമത്തി സേവനം വാങ്ങു ന്നവരെയും വില്‌ക്കുന്നവരെയും ഒന്നിപ്പിക്കുന്ന പ്രക്രിയയാണത്‌ ഇത്തരം ഒരു വിപണി സൃഷ്‌ടി ലക്ഷ്യമിട്ടാൽ പരിസ്ഥിതി സേവന പ്രതിഫലപദ്ധതി ഒരു നിർദ്ധന ഗ്രാമീണ അനുകൂല സ്‌കീം ആക ണമെന്നില്ല അതുപോലെ തന്നെ ഇത്‌ നിർദ്ധന ഗ്രാമീണ അനുകൂലമാക്കിയാൽ സാമ്പത്തിക വശ ങ്ങളിൽ നിന്ന്‌ വ്യതിചലിക്കൽ ആവുകയും ചെയ്യും.

നീർത്തടാധിഷ്‌ഠിത പരിസ്ഥിതി സേവനപ്രതിഫല പദ്ധതി നിർദ്ധന അനുകൂല പദ്ധതിയല്ല അവയുടെ ലക്ഷ്യവും അതല്ല നീർത്തട പ്രവർത്തനങ്ങൾ സുരക്ഷിതമാക്കുകയാണ്‌ അവയുടെ മുഖ്യ ലക്ഷ്യം അതൊരു ദാരിദ്യ്രനിർമ്മാർജ്ജന പദ്ധതിയാക്കണമെങ്കിൽ അത്‌ ആരീതിയിൽ വഴിതിരിച്ചു വിടേണ്ടിവരും പരിസ്ഥിതി സേവനങ്ങൾക്ക്‌ വിലകല്‌പിക്കുന്നവരേയും അവ ലഭ്യമാക്കാൻ സാധി ക്കുന്നവരേയും തമ്മിൽ ബന്ധിപ്പിച്ച്‌ ഒരു വിപണി സൃഷ്‌ടിക്കുകയാണ്‌ ഇവിടെ ആവശ്യം വികസ്വര

............................................................................................................................................................................................................

292

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/319&oldid=159411" എന്ന താളിൽനിന്ന് ശേഖരിച്ചത്