താൾ:Gadgil report.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ 4.11 കൃഷിയിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണം നഴ്‌സറികൾക്കും പൂച്ചെടികൾക്കും തണ ലിടാൻ കയറോ അതുപോലുള്ള പ്രകൃതിദത്ത നാരുകളോ ഉപയോഗിച്ചുള്ള സംവിധാനം ഉപ യോഗിക്കണം.

തന്ത്രം 5 - പരിസ്ഥിതി-അതിജീവനസുരക്ഷ ഉറപ്പാക്കാൻ മിശ്രവിള സമീപനം

കർമപദ്ധതി

5.1 നാൽക്കാലി വളർത്തലും കോഴിവളർത്തലും സംയോജിപ്പിച്ചുള്ള കൃഷിരീതി ജൈവകൃഷിയുടെ ഭാഗമാക്കണം വനിത അധിഷ്‌ഠിത ഉടമസ്ഥതയും മാനേജ്‌മെന്റുമാണ്‌ ഇക്കാര്യത്തിൽ അഭി കാമ്യം തെങ്ങിൻതോട്ടങ്ങളിൽ കാലികളേയും കോഴികളേയും വളർത്തുന്ന കേരളത്തിലെ സംയോജിത പരമ്പരാഗത കൃഷിരീതിക്ക്‌ പ്രാധാന്യം നൽകണം.

5.2 ഈ സമ്മിശ്രകൃഷിയുടെ ഭാഗമായി തേനീച്ച വളർത്തൽ, മത്സ്യകൃഷി, താറാവുവളർത്തൽ തുട

ങ്ങിയവ നടത്താം.

5.3

5.4

പ്രാദേശികമായി ലഭ്യമായിട്ടുള്ള വിഭവങ്ങളുടെ ഉപയോഗപ്പെടുത്തിയുള്ള വികേന്ദ്രീകൃത തീറ്റ നിർമ്മാണം പ്രാത്സാഹിപ്പിക്കുക, ഇതിൽ ഹാനികരമായ ഘടകങ്ങളോ വളർച്ചയുടെ വേഗത കൂട്ടാനുള്ള ഹോർമോണുകളോ ഒന്നും ഉൾപ്പെടരുത്‌.

മൃഗആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പരമ്പരാഗതമായ അറിവുകൾ രേഖപ്പെടുത്തി പ്രചരിപ്പിക്കണം.

5.5 വളവും തീറ്റയും പരസ്‌പരം കൈമാറാനായി ജൈവകർഷകരും കാലിവളർത്തൽ കർഷകരും

തമ്മിലുള്ള ബന്ധം വികസിപ്പിച്ചെടുക്കണം.

5.6

ജൈവകൃഷിയിലൂടെ പ്രാദേശിക വൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും സമ്മിശ്രകൃഷി പ്രാത്സാഹിപ്പിക്കണം.

5.7 കർഷകർ വികസിപ്പിച്ചെടുത്തതും ഫലസിദ്ധി തെളിയിക്കപ്പെട്ടതുമായ കൃഷിരീതികൾ പ്രാത്സാ

ഹിപ്പിക്കണം.

5.8 വനവും വനവൃക്ഷങ്ങളും പരമാവധിയുള്ള ഭൂമിക്ക്‌ നികുതിയിളവ്‌ നൽകണം.

തന്ത്രം 6 - കാർഷികവിള, ഇതരസസ്യജീവവൈവിധ്യം സംരക്ഷിച്ച്‌ സമ്പന്നമാക്കുക

കർമപദ്ധതി

6.1

6.2.

ഓരോ പഞ്ചായത്തിലും കൃഷി ചെയ്യുന്നതും അല്ലാത്തതുമായ ഭൂമിയിലെ കാർഷിക ജൈവ വൈവിദ്ധ്യവും, പരമ്പരാഗത കൃഷിവിജ്ഞാനവും, രീതികളും രേഖപ്പെടുത്തി സൂക്ഷിക്കണം.

മാതൃകാ കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണ ഫാമുകൾ സ്ഥാപിക്കാൻ ധനസഹായം നൽകി പ്രാത്സാഹിപ്പിക്കണം.

6.3 പരമ്പരാഗത വിത്തുകൾ സമാഹരിച്ച്‌ ശുദ്ധീകരിച്ച്‌ വർദ്ധിപ്പിച്ചെടുക്കാൻ കർഷകരെ സഹായി

ക്കുന്ന പരിപാടികൾക്ക്‌ രൂപം നൽകുക.

6.4 സ്വദേശി നെല്ലിനങ്ങളായ നവര, ജീരകശാല, ഗന്ധകശാല എന്നിവയും മറ്റ്‌ പരമ്പരാഗത തദ്ദേശ

വിളയിനങ്ങളും പ്രാത്സാഹിപ്പിക്കണം.

തന്ത്രം 7 - ജൈവ കേരളം ജനകീയ കാംബയിൻ ആരംഭിക്കുക

കർമപദ്ധതി

7.1 എല്ലാ ജില്ലകളിലും ജൈവമേളകൾ സംഘടിപ്പിക്കുക.

7.2

രാസാധിഷ്‌ഠിത കൃഷിയുടെ ദോഷവശങ്ങളും ജൈവഉല്‌പന്നങ്ങളുടെ ഗുണമേന്മയും വ്യക്ത മാക്കുന്നതും ജൈവകൃഷിയെ പ്രാത്സാഹിപ്പിക്കുന്നതുമായ ബോധവൽക്കരണ പരിപാടികൾ സംസ്ഥാനതലത്തിൽ ആരംഭിക്കുക.

............................................................................................................................................................................................................

262

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/289&oldid=159378" എന്ന താളിൽനിന്ന് ശേഖരിച്ചത്