താൾ:Gadgil report.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ തന്ത്രം-3 - കൂട്ടികൃഷി സമ്പ്രദായം പ്രാത്സാഹിപ്പിക്കുക

കർമപദ്ധതി

3.1

ജൈവ കർഷകരുടെ പ്രത്യേകിച്ച്‌ വനിത ജൈവ കർഷകരുടെ ഗ്രൂപ്പുകൾ, ക്ലബ്ബുകൾ, സ്വയം സഹായ ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവ രൂപീകരിച്ച്‌ കൃഷിയും കൃഷിക്കാവശ്യ മായ വിത്തുൾപ്പെടെയുള്ള കാർഷിക സാമഗ്രികളുടെയും ഉല്‌പാദനവും ഗുണനിലവാരവും വിപണനവും സുഗമമാക്കുക.

3.2 സർട്ടിഫിക്കേഷന്റെ പങ്കാളിത്ത ഗ്യാരണ്ടി സംവിധാനത്തിൽ നിർദ്ദേശിച്ചതുപോലെ ഓരോ

ഗ്രൂപ്പിലും കുറഞ്ഞത്‌ 5 പേരുണ്ടായിരിക്കണം.

3.3

3.4.

കേരളത്തിലെ പച്ചക്കറി-പഴവർങ്ങ പ്രാത്സാഹന കൗൺസിൽ, മാരപ്പൻമൂല സഹകരണസംഘം, നെല്ലിനായുള്ള അടാട്ട്‌ സഹകരണസംഘം, ഗാലസ, കണ്ണൂർ കെ.വി.കെയുടെ നിശ്ചിത മേഖല ഗ്രൂപ്പ്‌ സമീപനം, ഹരിത ശ്രീ തുടങ്ങിയ അനുകരണീയ മാതൃകകളാണ്‌.

ജൈവ കൃഷി സംവിധാനം മെച്ചപ്പെടുത്താനായി കുടുംബശ്രീ, വനസംരക്ഷണ സമിതി, തീര സമിതി, ഗ്രാമഹരിത സമിതി എന്നിവയെ പ്രാത്സാഹിപ്പിക്കുക.

തന്ത്രം 4 - മണ്ണ്‌-ജല സംരക്ഷണം ശക്തമാക്കുക

കർമപദ്ധതി

4.1 നിലവിലുള്ള വിശുദ്ധകാടുകൾ, കുളങ്ങൾ, കണ്ടൽകാടുകൾ തുടങ്ങിയവ സംരക്ഷണ മേഖല

കളായി പ്രഖ്യാപിച്ച്‌ അവയുടെ സംരക്ഷണം ഉറപ്പുവരുത്തുക.

4.2 നീർത്തട വികസന മേഖലകളിൽ ജൈവകൃഷി സമീപനം ഉറപ്പുവരുത്തുകയും ആവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കി ഇപ്പോൾ നടന്നുവരുന്ന നീർത്തട വികസന പദ്ധതികളിലൂടെ മണ്ണ്‌-ജല സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.

4.3 നീർത്തട വികസനത്തിൽ ഏർപ്പെട്ടിട്ടുള്ള വ്യത്യസ്‌ത സ്ഥാപനങ്ങൾ സംയോജിപ്പിച്ച്‌ ജൈവ

കൃഷി ഒരു മുഖ്യഘടകമായി നടപ്പാക്കുക.

4.4 സൂക്ഷ്‌മ നീർത്തടതലത്തിൽ ഭൂമിശാസ്‌ത്രപരവും കാർഷിക പരിസ്ഥിതിപരവുമായ സാഹച ര്യങ്ങൾക്ക്‌ അനുയോജ്യമായ ഉചിതമായ കാർഷികരീതികൾ അവലംബിക്കുകയും അനുയോ ജ്യമല്ലാത്ത വിളകളും കൃഷിരീതികളും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

4.5.

4.6

കേരള കാർഷിക സർവ്വകലാശാലയും മറ്റ്‌ ഗവേഷണ സ്ഥാപനങ്ങളും കർഷകരുമായി ചേർന്നുള്ള പങ്കാളിത്ത ഗവേഷണത്തിലൂടെ അനുയോജ്യമായ വിളകളും പ്രാദേശികസാഹചര്യത്തിന്‌ യോജിച്ച സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കണം.

ഭൂവുടമകൾക്കും പാർട്ട്‌-ടൈം കർഷകർക്കും ആവശ്യമായ സാമ്പത്തിക സഹായം നൽകി അവ രുടെ ഭൂമി ജൈവകൃഷിക്ക്‌ ഉപയോഗിക്കാൻ പ്രരിപ്പിക്കണം.

4.7 ശുദ്ധജല തടാകങ്ങൾ ഉൾപ്പെടെയുള്ള പരമ്പരാഗത ജലസ്രാത ുകൾ പുനരുദ്ധാരണം ചെയ്‌ത്‌ സംരക്ഷിക്കാനും മഴവെള്ള സംഭരണം ഉറപ്പുവരുത്താനും കുഴൽകിണറുകൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്താനും നിലവിലുള്ള കിണറുകളിലും കുളങ്ങളിലും മഴവെള്ളം നിറക്കാനും നിയമ നിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച്‌ ഭൂജല നില മെച്ചപ്പെടുത്താനും മേൽമണ്ണ്‌ സംരക്ഷിക്കാനും നടപടി സ്വീകരിക്കണം.

4.8 കുറഞ്ഞത്‌ ഞ്ഞോക്കുതലത്തിലെങ്കിലും മണ്ണ്‌, ജലം, സൂക്ഷ്‌മപോഷകങ്ങൾ, സൂക്ഷ്‌മജീവികൾ എന്നിവ പരിശോധിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും മണ്ണ്‌ ആരോഗ്യകാർഡുകൾ നൽകുന്ന സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണം.

4.9 പത്തലുകൾകൊണ്ട്‌ വേലികെട്ടി അതുവഴി മണ്ണ്‌-ജലസംരക്ഷണവും പച്ചിലവള ലക്ഷ്യതയും

ഉറപ്പുവരുത്തണം.

4.10

മണ്ണ്‌- ജല സംരക്ഷണപ്രവർത്തനങ്ങളെ സംബന്ധിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പരിശീലകർക്ക്‌ പരിശീലനപരിപാടികൾ സംഘടിപ്പിക്കണം.

............................................................................................................................................................................................................

261

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/288&oldid=159377" എന്ന താളിൽനിന്ന് ശേഖരിച്ചത്