താൾ:Gadgil report.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതി റിപ്പോർട്ട്‌ - ഒന്നാം ഭാഗം


1. സംഗ്രഹം

വളരെ ശ്രദ്ധാപൂർവ്വം നടത്തിയ വ്യാപകമായ വിവരസമാഹരണത്തിന്റെയും വിപുലമായ സ്ഥല പരിശോധനയുടെയും കൂടിയാലോചനകളുടെയും അപഗ്രഥനത്തിന്റെയും അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മുഴുവൻ പരിസ്ഥിതി ദുർബല പ്രദേശമായി (Ecologically Sensitive Area - ESA) സമിതി നിർദ്ദേശിക്കുകയും വിവിധ മേഖലകളെ മൂന്ന്‌ തലങ്ങളായി തരംതിരിക്കുകയും ചെയ്‌തു. പരിസ്ഥിതി ദുർബലമേഖല-ഒന്ന്‌ (Ecologically Sensitive Zone-1 ESZ-1), മേഖല രണ്ട്‌, മേഖല മൂന്ന്‌ എന്നിങ്ങനെ അവയെ നാമകരണം ചെയ്‌തു. പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും സർക്കാരിതര സംഘടനകളിൽ നിന്നും സമിതിക്ക്‌ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി (Ecologically Sensitive Localities - ESL) നിശ്ചയിച്ചിട്ടുണ്ട്‌.

9 കി.മീ x 9 കി.മീ വിസ്‌തീർണ്ണമുള്ള സമയദൂര യൂണിറ്റുകളായി തിരിച്ചാണ്‌ (5 മിനിട്ട്‌ x 5 മിനിട്ട്‌) സ്ഥിതി വിവര അടിത്തറയ്‌ക്ക്‌ രൂപം നൽകിയിട്ടുള്ളത്‌. ജലസ്രോതസ്സുകളുടെ അതിർവരമ്പു കൾ പോലെയുള്ള പ്രകൃതിദത്ത ഘടകങ്ങളുടെയോ, വില്ലേജ്‌, താലൂക്ക്‌ തുടങ്ങിയ ഭരണ യൂണിറ്റുകളുടെയോ അടിസ്ഥാനത്തിലല്ല ഇത്‌. വിവിധ പരിസ്ഥിതി ദുർബലമേഖലകളുടെ പരിധി നിശ്ചയിക്കുന്നതിനും പ്രാദേശിക ഭരണനിർവ്വഹണ പദ്ധതിക്ക്‌ രൂപം നൽകുന്നതിനും ഒരു മേഖലാ സംവിധാനത്തിന്‌ രൂപം നൽകുന്നതിനും ജലസ്രോതസ്സുകളുടെയും വില്ലേജിന്റെയും അതിരുകളെ സമന്വയിപ്പിക്കുന്നത്‌ അഭികാമ്യമാണ്‌. പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി (Western Ghats Ecology Authority) നിലവിൽ വരുമ്പോൾ വിപുലമായൊരു പങ്കാളിത്ത പ്രക്രിയയിലൂടെ അതോറിട്ടി നിർവ്വഹിക്കേണ്ടതായിട്ടുള്ള ഒരു ചുമതലയാണിത്‌. എന്നിരുന്നാലും സമിതിയുടെ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ദുർബല മേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ പ്രാരംഭ പരിധി സംബന്ധിച്ച്‌ താൽക്കാലിക വിജ്ഞാപനം പുറപ്പെടുവിക്കാൻ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഇത്‌ താലൂക്ക്‌/ബ്ലോക്ക്‌ തലത്തിൽ ചെയ്യുന്നതായിരിക്കും ഏറെ അനുയോജ്യം. ഈ ഒരു കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിന്റെ അതിരുകളിലുള്ള 142 താലൂക്കുകളിലെയും പരിസ്ഥിതി ദുർബലമേഖലകളുടെ വിവിധ തലങ്ങൾ ഞങ്ങൾ നിർണ്ണയിച്ചുകഴിഞ്ഞു. ഓരോ താലൂക്കിന്റെയും ഭൂരിഭാഗവും പരിസ്ഥിതി ദുർബലമേഖലയുടെ ഏത്‌ തലത്തിൽപെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ തരംതിരിവ്‌ നടത്തിയിട്ടുള്ളത്‌. ഗോവയുടെ കാര്യത്തിൽ ഒരു മിനിട്ട്‌ x ഒരു മിനിട്ട്‌ എന്ന യൂണിറ്റാണ്‌ ഉപയോഗിക്കുന്നത്‌. യൂണിറ്റിന്റെ പരിസ്ഥിതിപരമായ പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ താലൂക്കുകളിലെ മേഖലകളെ നിർണ്ണയിച്ചത്‌.

മേഖല ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിവയുടെ വിശാല ചട്ടക്കൂടിനുള്ളിൽ പ്രാദേശിക പരിസ്ഥിതി സാമൂഹ്യചുറ്റുപാടുകൾക്കനുസൃതമായിട്ടുള്ള, പ്രോത്സാഹനപരവും എന്നാൽ നിയന്ത്രണവിധേയവും ആയ, ഘട്ടംഘട്ടമായുള്ള ഒരു സമീപനമാണ്‌ സമിതി ശുപാർശചെയ്യുന്നത്‌. ഗ്രാമസഭകൾ വരെ നീളുന്ന ഒരു പങ്കാളിത്ത പ്രക്രിയയാണ്‌ ഞങ്ങൾ വിഭാവന ചെയ്യുന്നതെങ്കിലും ഒരു തുടക്കമെന്ന നിലയിൽ വിപുലമായൊരു മാർഗ്ഗരേഖയ്‌ക്ക്‌ രൂപം നൽകുന്നത്‌ ഇക്കാര്യത്തിൽ ഉചിതമായിരിക്കും. ഉദ്യോഗസ്ഥർ, വിദഗ്‌ധർ, സാമൂഹ്യസംഘങ്ങൾ, പൗരജനങ്ങൾ എന്നിവരുമായുള്ള വിശാലകൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ വിവിധമേഖലകൾക്കായി ഇത്തരമൊരു മാർഗ്ഗരേഖ തയ്യാറാക്കാൻ സമിതി ശ്രമിച്ചിട്ടുണ്ട്‌.

ഒന്നാം പരിസ്ഥിതി ദുർബലമേഖലയിൽ (ESZ-1) വിശാല ജലസംഭരണികളുള്ള അണക്കെട്ടുകൾ നിർമ്മിക്കാൻ അനുമതി നൽകരുതെന്ന്‌ സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്‌. അതിരപ്പിള്ളി, ഗൂണ്ടിയ ജലവൈദ്യുത പദ്ധതി പ്രദേശങ്ങൾ മേഖല ഒന്നിൽ ഉൾപ്പെടുന്നതിനാൽ ഇവയ്‌ക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകരുത്‌.

ഗോവയിൽ മേഖല ഒന്നിലും രണ്ടിലും പെടുന്ന പ്രദേശങ്ങളിൽ ഖനനം നടത്തുന്നതിന്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിൽ മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും 2016ഓടെ ഒന്നാം മേഖലയിൽ ഖനനം ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. മേഖല രണ്ടിൽ ഇപ്പോൾ നടന്നുവരുന്ന ഖനനത്തിന്‌ കർശനനിയന്ത്രണവും ഫലപ്രദമായ സോഷ്യൽ ആഡിറ്റും


1


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/28&oldid=159368" എന്ന താളിൽനിന്ന് ശേഖരിച്ചത്