താൾ:Gadgil report.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

എന്നാൽ ഏറെ സ്ഥലത്തും പ്രാമോട്ടർമാരാണ്‌ ഈ ജോലി ചെയ്‌തത്‌ ഗിരിവർങ്ങവകു പ്പിന്റെ നിർദ്ദേശാനുസരണം ഇവരുടെ കുടികൾക്കടുത്തുള്ള 8 മുതൽ 10 വരെ ഏക്കർ സ്ഥലത്തിന്‌ ഇവർ അപേക്ഷ നൽകി പൂരിപ്പിച്ചഫോറങ്ങൾ പഞ്ചായത്തിൽ നൽകിയത്‌ അവർ ഗിരിവർങ്ങ വകു പ്പിന്‌ കൈമാറി.സമിതി അംഗങ്ങളെ അറിയിക്കാതെ റവന്യുവകുപ്പ്‌ ഓരോ കോളനിയിലും സർവ്വെ നടത്തിയത്‌ ചില തർക്കങ്ങൾക്ക്‌ കാരണമായി.

ഇത്‌ നടപ്പാക്കുന്ന പ്രക്രിയയിൽ നിർണ്ണായക ഘട്ടത്തിലൊന്നും വനം വകുപ്പിനെ ബന്ധപ്പെ ടുത്തിയില്ല നിയമപ്രകാരം ഗ്രാമസഭകൾക്ക്‌ സബ്‌ഡിവിഷൻ തല സമിതി മാർങ്ങ നിർദ്ദേശങ്ങൾ നൽകണം വനാവകാശ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുകയും ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ വാഴച്ചാൽ ഡിവിഷനിൽ സമർപ്പിക്കുകയും ചെയ്‌ത ശേഷമാണ്‌ സബ്‌ -ഡിവിഷൻ തല സമിതിയുടെ ആദ്യയോഗം ചേർന്നത്‌ ഈ യോഗത്തിൽ ഗിരിവർങ്ങക്കാരോ ഞ്ഞോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളോ പങ്കെടുത്തില്ല വന അവകാശസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌ വനം വകുപ്പും അറിഞ്ഞില്ല അപേക്ഷ ഫയൽ ചെയ്യും മുൻപ്‌ വനഅവകാശ സമിതികൾക്ക്‌ സബ്‌ -ഡിവിഷൻ സമിതി എന്തെങ്കിലും വിവരമോ ഭൂപടമോ നൽകിയില്ല വനവിഭവങ്ങളുടെ കസ്റ്റോഡിയൻ വനം വകുപ്പായതിനാൽ ഓരോ കുടിയിലെയും ഭൂമിയുടെ വിശദാംശങ്ങളും സൂക്ഷ്‌മപ്ലാനുകളും അപേക്ഷ എപ്രകാരം പൂരിപ്പിച്ചു നൽകണമെന്ന വിവരങ്ങളും അവരുടെ കൈവശമുണ്ട്‌.

ഗിരിവർങ്ങ വകുപ്പ്‌ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത്‌ പ്രസിഡന്റുമാർക്കും കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രഷനും ഇതു സംബന്ധിച്ച പരിശീലനം നൽകിയിരുന്നു നിർഭാഗ്യ വശാൽ ഈ പരിശീലനത്തിന്റെ പ്രയോജനം ഗിരിവർങ്ങക്കാരിലെത്തിയില്ല.

ആതിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭ വിളിച്ചുകൂട്ടിയിരുന്നു എന്നാൽ വന അവകാശ നിയമത്തെപറ്റി ചർച്ച ചെയ്യാനോ വനഅവകാശ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാനോ പ്രത്യേ കമായി ഗ്രാമസഭയോ ഊരുകൂട്ടമോ കൂടിയിട്ടില്ല അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുശേഷവും ഈ നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഗ്രാമസഭകളിൽ ചർച്ച ചെയ്യപ്പെട്ടില്ല.

കാടർക്ക്‌ അവർ ഇപ്പോൾ താമസിക്കുന്ന വനഭൂമിയിൽ രേഖാമൂലം അവകാശം സ്ഥാപി ക്കാൻ കഴിഞ്ഞിട്ടുണ്ട്‌ ഇതുതന്നെ ശരിയായ നടപടിക്രമം പാലിക്കാതെയും നിയമത്തെ പറ്റി കാടർക്ക്‌ വേണ്ടത്ര അറിവ്‌ പകർന്നു നൽകാതെയും വനം-ഗിരിവർങ്ങ വകുപ്പുകൾ തമ്മിൽ യാതൊരു ഏകോ പിത പ്രവർത്തനവും ഇല്ലാതെയുമാണ്‌ ചെയ്‌തിട്ടുള്ളത്‌.

സാമൂഹ്യ അഥവാ ആവാസ അവകാശങ്ങൾ കാടരുമായി ചർച്ചചെയ്‌തിട്ടില്ല ഡിവിഷനിലെ

കാടർ കുടികളിലെല്ലാം ഇതുസംബന്ധിച്ച ഗൗരവ

തരമായ ചർച്ച നടത്തണം.

ജൈവവൈവിദ്ധ്യം

നൂറ്റാണ്ടുകളായി ജൈവവൈവിദ്ധ്യ സൗഹൃദപരമായ ചില രീതികൾക്ക്‌ ഇന്ത്യ രൂപം നൽകി യിട്ടുണ്ട്‌ ഈ പാരമ്പര്യം കൊണ്ടാണ്‌ വിശുദ്ധകാടുകളുടെ രൂപത്തിൽ വനങ്ങൾ ഇന്നും പശ്ചിമഘട്ട ത്തിൽ നിലനിൽക്കുന്നത്‌ നാട്ടിൻപുറങ്ങളിൽ അരയാൽ പേരാൽ വൃക്ഷങ്ങൾ നിലനിൽക്കുന്നതും നഗരങ്ങളിലും ഗ്രാമങ്ങളിലും അണ്ണാൻ, കിളികൾ, എന്നിവയെ കൂട്ടത്തോടെ കാണാൻ കഴിയുന്നതും ഇതുകൊണ്ട്‌ തന്നെ ഇന്ത്യൻ സിംഹം നിലനിൽക്കുന്നത്‌ ഗീർ നാഷണൽ പാർക്കിലാണ്‌ കടുത്ത എതിർപ്പിനിടയിലും ഇവയെ സംരക്ഷിച്ച ജുനഘട്ടിലെ നവാബിന്റെ കുടുംബത്തിന്റെ രാജകീയ നായാ ട്ടുസ്ഥലമായിരുന്നു ഇന്ത്യയിലിന്ന്‌ നമ്മുടെ ഭൂമിയുടെ 4%ത്തിലേറെ വരുന്ന വന്യജീവി സങ്കേതങ്ങളു ടേയും ദേശീയപാർക്കുകളുടേയും ബയോസ്‌ഫിയർ റിസർവ്വുകളുടേയും ഒരു ശൃംഖല തന്നെയുണ്ട്‌. പഴയ ഇടതൂർന്ന വനങ്ങളുണ്ടായിരുന്ന ഒരു രാജ്യത്തെ സംബന്ധിച്ച്‌ ഇത്‌ വളരെ അഭിമാനാർഹ മാണ്‌.എന്നാലിന്നത്തെ ജൈവ വൈവിദ്ധ്യ സംരക്ഷണത്തോടുള്ള സർക്കാർ സഹായ സമീപനം കടുത്ത സമ്മർദ്ദത്തിന്‌ വിധേയമാണ്‌ ഒരു പ്രധാന സംരക്ഷണ നടപടി എന്ന നിലയിൽ പ്രാദേശിക സമൂഹത്തിന്റെ നിലനിൽപ്പിനുള്ള ആവശ്യങ്ങൾപോലും നിരാകരിക്കുന്നതിലായിരുന്നു ഇതിൽ പ്രാധാന്യം ഇത്‌ ഗൗരവതരമായ സംഘർഷങ്ങൾക്ക്‌ കാരണമായി സംരക്ഷണത്തെ വികസനത്തിൽ നിന്ന്‌ അകറ്റി നിർത്താനും ഇത്‌ ശ്രമിച്ചു എന്നാലിന്ന്‌ പ്രകൃതിദത്ത വനങ്ങളുടെ വലിയൊരു ഭാഗം ഖനനത്തിനും മറ്റ്‌ ചൂഷണാധിഷ്‌ഠിത വികസനത്തിനും തുറന്നുകൊടുക്കുന്ന ഭീഷണി നേരിടുന്നു.

............................................................................................................................................................................................................

195

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/222&oldid=159305" എന്ന താളിൽനിന്ന് ശേഖരിച്ചത്