താൾ:Gadgil report.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

""ഇന്ത്യയിലെ ജാതികൾ അതിന്റെ സ്വഭാവം, പ്രവർത്തനം, ഉഗ്ഗവം എന്ന പുസ്‌തകത്തിൽ ജെ എച്ച്‌ ഹട്ടൻ, കാടർ ഗിരിവർങ്ങത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്‌ ഒരുപക്ഷെ ദക്ഷി ണേന്ത്യയിലെ ഏറ്റവും പ്രാചീനമായ ഗിരിജനങ്ങളാണ്‌ കൊച്ചി സംസ്ഥാനത്തെ കാടർ

കാടർ ഗിരിവർങ്ങത്തിന്റെ പ്രാധാന്യം പലനരവംശ പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്‌ ചാല ക്കുടി നദീതടത്തിലെ വനങ്ങളിൽ മാത്രം കണ്ടിരുന്ന ഇവർ പ്രാചീന വേട്ടക്കാരും ഭക്ഷണം സമാ ഹരിക്കുന്നവരുമാണ്‌ സെൻസസ്‌ പ്രകാരം ഇവരുടെ സംഖ്യ 1500ൽ താഴെയാണ്‌ പൂർണ്ണമായും വനത്തെയും ചെറിയ വന്യജീവികളെയും നദിയിലെ മത്സ്യങ്ങളെയും കിഴങ്ങുകൾ, തേൻ, മറ്റ്‌ ചെറിയ വനഉല്‌പന്നങ്ങളേയും ആശ്രയിച്ച്‌ കാട്ടിൽ തന്നെയാണ്‌ ഇവരുടെ ജീവിതം തോട്ടങ്ങൾക്കുവേണ്ടി യുള്ള വനനശീകരണവും അണക്കെട്ടുനിർമ്മാണവും മൂലം അവരുടെ കുടികൾ വെള്ളത്തിനടിയി ലായതുകാരണം കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി മാറി മാറി ഇപ്പോളവർ നദിയുടെ പ്രധാന താഴ്‌വര യിൽ സ്ഥിരതാമസമാണ്‌ വാഴച്ചാൽ ഫോറസ്റ്റ്‌ ഡിവിഷനിലെ 413 ചതുരശ്ര കിലോ മീറ്ററിൽ 8 കാടർ കുടികളാണ്‌ അവശേഷിക്കുന്നത്‌ ഇവയിൽ 2 എണ്ണം - വാഴച്ചാൽ, പൊകലപ്പാറ കുടികൾ, ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ തന്ത്രപ്രധാനഭാഗത്താണത്ര അവരുടെ യഥാർത്ഥ വന ആവാസ കേന്ദ്രം പലപ്പോഴായി നശിപ്പിക്കപ്പെട്ടു മേൽപ്പറഞ്ഞ 2 കുടികളിലുള്ളവർ ഇപ്പോൾ ജീവിക്കുന്നത്‌ സംസ്ഥാന വനം വകുപ്പിന്റെ കീഴിലുള്ള വനസംരക്ഷണസമിതി പ്രവർത്തനങ്ങളുടെ സഹായത്താലാണ്‌.

കാടരുടെ നിയമ അവബോധം

പൊകലപ്പാറ, വാഴച്ചാൽ കുടികളിലെ ഏതാനും പേരൊഴിച്ചാൽ മറ്റുള്ളവർക്കാർക്കും വനഅ വകാശനിയമത്തെ പറ്റിയോ അതിന്റെ സാദ്ധ്യതകളെ പറ്റിയോ യാതൊരു വിവരവുമില്ല, അറിയാ വുന്ന രണ്ടോ മൂന്നോ കാടർക്ക്‌ ഇങ്ങനെ ഒരു നിയമമുണ്ടെന്നും അത്‌ അവരുടെ അവകാശങ്ങൾ പുന:സ്ഥാപിക്കാനും അംഗീകരിക്കാനും വേണ്ടിയുള്ളതാണെന്നും മാത്രമേ അറിയൂ അവർക്ക്‌ അർഹ തപ്പെട്ട വിവിധ വനഅവകാശങ്ങളെപ്പറ്റിയും നിയമത്തിന്റെ രണ്ടാം അദ്ധ്യായത്തിലെ മൂന്നാം വകു പ്പുപ്രകാരം അവകാശപ്പെടാവുന്ന ആനുകൂല്യങ്ങളെ പറ്റിയും അവർക്ക്‌ അറിവില്ല ഗിരിവർങ്ങവകുപ്പ്‌ ഉദ്യോഗസ്ഥർ അവകാശപ്പെടുന്ന ആനുകൂല്യഅവകാശ സംവിധാനം പരാജയമാണ്‌ വനാവകാശ നിയമത്തിൽ പറയുന്ന സബ്‌-ഡിവിഷൻ തല സമിതിയുടെ ചുമതലകൾ സംബന്ധിച്ചും മറ്റും അവ ബോധം സൃഷ്‌ടിച്ച ശേഷമായിരിക്കണമായിരുന്നു ആനുകൂല്യങ്ങൾ അവകാശപ്പെടാൻ ഇത്‌ ഒരി ക്കലും സംഭവിച്ചിട്ടില്ല.

കാടർക്ക്‌ അവരുടെ സാമൂഹ്യഅവകാശത്തെ പറ്റി ഒരിക്കലും അറിവുണ്ടായിരുന്നില്ല 8 മുതൽ 10 ഏക്കർ വരെ സ്ഥലം ആവശ്യപ്പെടാൻ ഇവരോട്‌ ഗിരിവർങ്ങ വകുപ്പ്‌ നിർദ്ദേശിക്കുന്ന നിയമം എന്തെന്ന്‌ അറിയാതെ അവർ അത്‌ അനുസരിക്കുന്നു.

ഇപ്പോൾ സ്ഥിതിയെന്ത്‌?

വിവിധ വകുപ്പുകളിൽ നിന്നും കാടരിൽ നിന്നും ശേഖരിച്ച തെളിവുകൾ പ്രകാരം ഗ്രാമസഭ കളെ ബന്ധപ്പെടുത്താതെയാണ്‌ വനാവകാശ സമിതികൾ രൂപീകരിച്ചത്‌ നിയമത്തിന്റെ വിശദാംശ ങ്ങൾ കാടരെ പറഞ്ഞു മന ിലാക്കാതെ ആദ്യയോഗത്തിൽ തന്നെ ഗിരിവർങ്ങവകുപ്പ്‌ വനഅവ കാശ സമിതികൾ രൂപീകരിച്ചു സമിതി അംഗങ്ങൾക്ക്‌ ഇതു സംബന്ധിച്ച്‌ പരിശീലനം നൽകുമെ ന്നാണ്‌ വകുപ്പ്‌ അധികൃതർ ആദ്യം അറിയിച്ചത്‌ എന്നാൽ ഒരു പരിശീലനപരിപാടിയും നടത്തിയി ല്ലെന്നാണ്‌ അവർ പറയുന്നത്‌ ഗ്രാമസഭയിലൂടെ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്‌ പകരം ജില്ലാകളക്‌ടറേറ്റിലെയും ഗിരിവർങ്ങ വകുപ്പിലെയും ആതിരപ്പള്ളിപഞ്ചായത്തിലെയും പ്രതിനിധി കൾ കുടികൾ സന്ദർശിച്ച്‌ യോഗം നടത്തി സമിതി അംഗങ്ങളെ നിശ്ചയിക്കുകയാണുണ്ടായത്‌. നിയമത്തിൽ വ്യവസ്ഥചെയ്‌തിട്ടുള്ള സാമൂഹ്യഅവകാശങ്ങളെ പറ്റി അവർ വിവരിച്ചില്ല കുറച്ച്‌ വന ഭൂമി ആവശ്യപ്പെട്ടാൽ അത്‌ തരാമെന്നുമാത്രം ഉദ്യോഗസ്ഥർ അവരോട്‌ പറഞ്ഞു.

ചില കോളനികളിൽ സമിതി അംഗങ്ങൾ തന്നെയാണ്‌ ഇവർക്ക്‌ ഫോറം പൂരിപ്പിച്ചു നൽകി

യത്‌.

............................................................................................................................................................................................................

194

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/221&oldid=159304" എന്ന താളിൽനിന്ന് ശേഖരിച്ചത്