താൾ:Gadgil report.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

നാൽ അനുയോജ്യമായ രീതിയിൽ സമ്മർദ സാധ്യതാമേഖലകൾ കണ്ടെത്തി സാധാരണ ഗതി യിൽ ചരിവിന്റെ രണ്ട്‌ അഗ്രങ്ങളിൽ നിന്നും 200 മീറ്റർ വരെയുള്ള ദൂരം സമ്മർദ സാധ്യതാമേഖ ലയായി ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു.

പർവ്വത പ്രദേശങ്ങളിലെ ആവാസ വ്യവസ്ഥകളിൽ മണ്ണിടിച്ചിലിന്‌ സാധ്യതയുള്ള പ്രദേശ ങ്ങളിൽ സമ്മർദ സാധ്യതാമേഖലകൾ അൽപം കൂടി വിസ്‌തൃതിയിൽ കണക്കാക്കേണ്ടതാണ്‌. ചെരിവിന്റെ ചെങ്കുത്തായ സ്വഭാവം, മണ്ണിന്റെ ഘടന, വെള്ളം കുത്തിയൊലിക്കുന്നതിന്റെ ശക്തി, മേൽമണ്ണിന്റെ കനം, ചരിവിലെ വിള്ളലുകൾ, ഭാരം കൂടിയ വസ്‌തുക്കളെ താങ്ങിനിർത്തുന്ന ദുർബല പ്രതലം എന്നിവ പരിഗണിക്കേണ്ടതാണ്‌.

പശ്ചിമഘട്ടത്തിലെ സ്ഥിതി

ചെങ്കുത്തായതോ അത്ര കുത്തനെയല്ലാത്തതോ ആയ ചരിവുകൾ ധാരാളം കാണപ്പെടുന്ന മേഖലയാണ്‌ പശ്ചിമഘട്ട മേഖല സ്ഥലത്തിന്റെ ഉന്നതി സംബന്ധിച്ച നല്ലൊരു ഡാറ്റാബേസ്‌ കൈവ ശമുണ്ട്‌ മാത്രമല്ല, ചരിവുകളും സ്ഥലത്തിന്റെ ഉന്നതിയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുവാൻ പശ്ചിമഘട്ട ആവാസവ്യവസ്ഥാ വിദഗ്‌ധപഠനസമിതിക്ക്‌ കഴിഞ്ഞിട്ടുമുണ്ട്‌.

അതിവൃഷ്‌ടി മേഖലകൾ

നിർവചനം:

പ്രതിവർഷം 200 സെന്റി മീറ്ററിലേറെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണിവ.

മേഖല:

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെയോ, വിദൂര സംവേദന സംവിധാനങ്ങളുടെയോ നിരീക്ഷണപ്ര കാരം സാധാരണ ഗതിയിൽ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളെ ഈ ഗണത്തിൽ പെടുത്താം എന്നാൽ, യാദൃശ്ചികമായി ചില ഘട്ടങ്ങളിൽ മാത്രം കനത്ത മഴ ലഭി ക്കുന്ന സ്ഥലങ്ങളെ ഈ ഗണത്തിൽനിന്ന്‌ ഒഴിവാക്കിയിരിക്കുന്നു.

പശ്ചിമഘട്ടത്തിലെ സ്ഥിതി

ഇന്ത്യൻ ഉപദ്വീപിന്റെ നൈസർഗിക ജലസമ്പന്ന മേഖലയായ പശ്ചിമഘട്ടങ്ങളിൽ പ്രതിവർഷം 200 സെ.മീ ലേറെ മഴ ലഭിക്കുന്നു കനത്ത മഴ ലഭിക്കുന്ന പശ്ചിമഘട്ട മേഖലയിലെ മിക്ക മേഖലകളും അതിനാൽതന്നെ പരിസ്ഥിതി വിലോല മേഖലകളാക്കി കണക്കാക്കേണ്ടതാണ്‌.

പരിസ്ഥിതിദുർബല മേഖലകളുടെ തരംതിരിക്കലിനുള്ള മാനദണ്ഡങ്ങൾ

പശ്ചിമഘട്ടത്തിലെ വ്യത്യസ്‌ത പ്രദേശങ്ങളിലെ പരിസ്ഥിതി വിലോലതയുടെ ആപേക്ഷിക രിക്കുകയാണ്‌ പശ്ചിമഘട്ട ആവാസവ്യവസ്ഥാ

നിലവാരം വിലയിരുത്തുവാനുള്ള ശ്രമങ്ങളിലേർപ്പെട്ടി വിദഗ്‌ധപഠനസമിതി.

മേൽ ശ്രമങ്ങളുടെ വെളിച്ചത്തിൽ പശ്ചിമഘട്ട മേഖലയൊന്നാകെ പരിസ്ഥിതി വിലോല പ്ര ദേശങ്ങളായിത്തന്നെ കണക്കാക്കണമെന്ന നിഗമനത്തിലാണ്‌ പശ്ചിമഘട്ട ആവാസവ്യ വസ്ഥാവിദഗ്‌ധപഠന സമിതി എത്തിച്ചേർന്നത്‌ എന്നാൽ, പ്രണബ്‌സെൻ നിർദേശിച്ചതുപോലെ, പരി സ്ഥിതി വിലോലത സംബന്ധിച്ച ഡാറ്റാബേസ്‌ സംഘടിപ്പിക്കുന്നതിനുവേണ്ടി ഒരു ദേശീയ മിഷൻപോലും രൂപീകരിക്കാനാവാതെ സമിതിക്ക്‌ 2010ൽ തന്നെ അതിന്റെ പ്രവർത്തനങ്ങൾ ആരം ഭിക്കേണ്ടിവന്നു എന്നത്‌ ഖേദകരമാണ്‌്‌ അതിനുപരി, പരിസ്ഥിതി വിലോല മേഖലകളുടെ പരിപാല നരീതികൾ സംബന്ധിച്ച നിർദേശങ്ങളൊന്നും തന്നെ പ്രണബ്‌സെൻ കമ്മിറ്റി മുന്നോട്ട്‌ വച്ചിരുന്നില്ല. മൊത്തം പശ്ചിമഘട്ടമേഖലകൾക്ക്‌ ഒന്നാകെ ഒരുപോലെ അനുയോജ്യമായ ഒരു ഏകീകൃത വ്യവസ്ഥ എന്നത്‌ അപ്രായോഗികമായതിനാൽ പരിസ്ഥിതി വിലോലത സംബന്ധിച്ച വിവിധ തലങ്ങൾ വിവിധ മേഖലകൾക്ക്‌ ചുമതലപ്പെടുത്തിക്കൊടുക്കുക എന്ന ഒരു ബഹുതല സമീപനം കൈക്കൊള്ളുവാൻ സമിതി തീരുമാനിച്ചു.

ഇതിലേക്കായി, മൊത്തം പശ്ചിമഘട്ട മേഖലയെ സമിതി 5 മിനിട്ട്‌ ത 5 മിനിട്ട്‌ ചതുരങ്ങളായി വിഭജിക്കാൻ തീരുമാനിച്ചു വ്യത്യസ്‌ത മേഖലകളിലെ പരിസ്ഥിതി വിലോലതയുടെ ആപേക്ഷിക നിലവാരം സംബന്ധിച്ച്‌ തൽസമയം എളുപ്പം ലഭ്യമാകുന്ന വിവരങ്ങൾ ഉപയോഗിക്കുകയേ സ്വാഭാവി കമായും പഠനസമിതിക്ക്‌ സാധ്യമാവുക ഇവ ഇപ്രകാരമാണ്‌.

............................................................................................................................................................................................................

153

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/180&oldid=159258" എന്ന താളിൽനിന്ന് ശേഖരിച്ചത്