താൾ:Gadgil report.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ആവാസവ്യവസ്ഥാതലത്തിൽ

5)

വന്യജീവി-ഇടനാഴി

6 സവിശേഷ ആവാസവ്യവസ്ഥകൾ

7)

8)

9)

പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട സവിശേഷ ഇനങ്ങൾ

നൈസർഗിക പുനരുജ്ജീവനശേഷി വളരെ കുറവുള്ള സ്ഥലങ്ങൾ

കാവുകൾ

10 സീമാവനങ്ങൾ

ഭൗമസ്വഭാവ സവിശേഷതകളുടെ അടിസ്ഥാനത്തിൽ

11 അധിവാസമില്ലാത്ത സമുദ്രദ്വീപുകൾ

12 കുത്തനെയുള്ള ചരിവുകൾ

13 നദികളുടെ ഉൽഭവസ്ഥാനം

മേൽപറഞ്ഞ ഓരോ അടിസ്ഥാന ഘടകത്തിനും പ്രണാബ്‌സെൻ കമ്മിറ്റി റിപ്പോർട്ടിൽ (ങഛഋഎ

2000 ഹ്മനിർവചനങ്ങളും” ഹ്മകാണപ്പെടുന്ന മേഖലകളും” നൽകിയിരിക്കുന്നു.

തദ്ദേശീയത/സ്ഥലതൽപരത (ഋിറലാശ)

നൊിർവചനം: എതെങ്കിലുമൊരു ജീവി വിഭാഗം ഒരു പ്രത്യേക ഭൗമ മേഖലയിൽ മാത്രം കാണപ്പെടുകയും ലോകത്ത്‌ മറ്റൊരിടത്തും കാണപ്പെടാത്തതുമായ അവസ്ഥ.

മേഖല  : സ്ഥലതൽപരത പ്രകടിപ്പിക്കുന്ന പ്രത്യേക ജൈവവിഭാഗം കാണപ്പെടുന്ന മേഖല അതിന്റെ എല്ലാ തനിമയോടും കൂടെ സംരക്ഷിക്കപ്പെടേണ്ടതാണ്‌ ഇത്തരം മേഖലകളെ വേർതിരിക്കുമ്പോൾ അവ യുടെ ജൈവ സാന്ദ്രത, നിവാസകേന്ദ്രത്തിന്റെ മെച്ചം, ചൂഷണനിലവാരം, പുതുതായി വന്നുചേർന്ന ജീവിവർഗങ്ങൾ, രോഗവാഹകർ, മാൽസര്യം, പരാദങ്ങൾ, മലിനീകരണകാരികൾ എന്നിവ എല്ലാം കണക്കിലെടുക്കേണ്ടതാണ്‌.

പശ്ചിമഘട്ടത്തിലെ സ്ഥിതി

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 1500 സ്‌പീഷിസിലേറെ പുഷ്‌പിതസസ്യങ്ങളും ചുരു ങ്ങിയ പക്ഷം 500-ഓളം തദ്ദേശീയ മത്സ്യങ്ങളും, ഉഭയജീവികൾ, ഇഴജന്തുക്കൾ, പക്ഷികൾ, സസ്‌ത നികൾ എന്നിവയുമുണ്ട്‌ ഇത്തരത്തിൽ പശ്ചിമഘട്ടപ്രദേശങ്ങളോടുമാത്രം പ്രത്യേക സ്ഥലപ്രതിപത്തി കാണിക്കുന്ന അകശേരികകളും ഫംഗസുകളും വേണ്ടത്ര ഉണ്ടെങ്കിലും ഇവയെപ്പറ്റി വളരെ ചെറിയ തോതിലുള്ള പരിജ്ഞാനമേ ഉള്ളു ഉദാഹരണത്തിന്‌ ഡ്രാഗൺ ഫ്‌ളൈ എന്ന ഒരു ഇനം പ്രാണി വർഗം ഒഴികെ പശ്ചിമഘട്ടത്തിലെ ഒട്ടുമിക്ക ജലപ്രാണികളെയുംപ്പറ്റിയുള്ള പരിജ്ഞാനം ഇപ്പോഴും പരിമിതമാണ്‌ പശ്ചിമഘട്ട പ്രദേശങ്ങളിൽ ഒട്ടുമിക്ക ഇടങ്ങളിലും ഇത്തരം ജീവികളെ കാണാം. ചിലയിനം കാട്ടുചേനകൾ, പശ്ചിമഘട്ടത്തിലെ മനുഷ്യാധിവാസമുള്ള സ്ഥലങ്ങളിൽ പോലും കാണാം. ഇത്തരത്തിൽ ദേശതൽപരത പ്രകടിപ്പിക്കുന്ന ഒട്ടേറെ സസ്യ-ജന്തു വർഗങ്ങൾ കാണപ്പെടുന്ന ഇടമാ യതിനാൽ പശ്ചിമഘട്ടപ്രദേശങ്ങൾ അവയുടെ തനിമയോടെ തന്നെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന്‌ നി ംശയം പറയാം.

പ്രണാബ്‌സെൻ കമ്മിറ്റി ശുപാർശചെയ്‌ത പ്രകാരമുള്ള സ്ഥിതിവിവരക്കണക്കുകൾ ഏകോപി പ്പിക്കുവാനുള്ള ശ്രമങ്ങളൊന്നും 2000 മുതൽ സ്വീകരിച്ചിട്ടില്ല അതിനാൽ അത്തരം സ്ഥിതിവിവരക്ക ണക്കുകൾ ഏകോപിപ്പിക്കുക എന്ന ശ്രമം പശ്ചിമഘട്ട ആവാസവ്യവസ്ഥാ വിദഗ്‌ധസമിതി പാനൽ തുടങ്ങിവയ്‌ക്കേണ്ടതുണ്ടായിരുന്നു താഴെ പറയുന്ന പ്രസക്ത വിവരങ്ങൾ ശേഖരിക്കുവാൻ സമി തിക്ക്‌ കഴിഞ്ഞു:

1 സ്ഥലതൽപരത പ്രകടിപ്പിക്കുന്ന സസ്യങ്ങൾ അത്തരം സസ്യസ്‌പീഷീസുകളുടെ എണ്ണം

............................................................................................................................................................................................................

143

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/170&oldid=159247" എന്ന താളിൽനിന്ന് ശേഖരിച്ചത്