താൾ:Gadgil report.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

പരിശിഷ്‌ട രേഖകൾ അിിലഃൗൃല പെരിശിഷ്‌ട രേഖ മ  : പശ്ചിമഘട്ട വിദഗ്‌ധസമിതിയുടെ നിയമനം

നം.1/1/2010 -ആർ ഇ.(ഇ.എസ്‌ ഇസഡ്‌)

ഭാരത സർക്കാർ

പരിസ്ഥിതി-വനം മന്ത്രാലയം

(ആർ.ഇ ഡിവിഷൻ)

പര്യാവരൺ ഭവൻ സി.ജി.ഒ കോംപ്ലക്‌സ്‌ ലോദിറോഡ്‌, ന്യൂഡൽഹി-110003 മാർച്ച്‌ 4, 2010

ആഫീസ്‌ ഉത്തരവ്‌

വിഷയം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതിയുടെ നിയമനം

1.

2.

3 പശ്ചിമഘട്ട മേഖല തപ്‌തി നദീമുഖം മുതൽ കന്യാകുമാരി വരെ 1600 കി.മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു തമിഴ്‌നാട്‌, കർണ്ണാടകം, കേരള, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, (ഡാങ്ങ്‌ വനത്തിന്റെ ഭാഗങ്ങൾ എന്നീ 6 സംസ്ഥാനങ്ങളിലായി 1.60 ലക്ഷം ച.കി.മീറ്ററാണ്‌ ഇതിന്റെ വിസ്‌തീർണ്ണം.

പശ്ചിമഘട്ട മേഖലയിൽ പൊതുവെ 500 മി.മീ മുതൽ 7000 മി.മീ വരെ മഴ ലഭിക്കുന്നുണ്ട്‌. ഇന്ത്യൻ ഉപദ്വീപിലെ പ്രധാനനദികളെല്ലാം ഉഗ്ഗവിക്കുന്നത്‌ പശ്ചിമഘട്ടത്തിൽ നിന്നാണ്‌ ഇവ യിൽ ഗോദാവരി, കൃഷ്‌ണ, കാവേരി, കാളിനദി, പെരിയാർ എന്നിവ അന്തർസംസ്ഥാന പ്രാധാ ന്യമുള്ളവയാണ്‌ ഈ ജലസ്രാത ുകൾ ജലസേചനത്തിനും വൈദ്യുതി ഉല്‌പാദനത്തിനും വേണ്ടി ഉപയോഗിക്കുന്നു പശ്ചിമഘട്ട മേഖലയുടെ ഏകദേശം 30 ശതമാനം വനങ്ങളാണ്‌. സസ്യജന്തുജാലങ്ങളുടെ ഒരു നിധികുംഭം കൂടിയാണ്‌ ഈ മേഖല രാജ്യത്തെ 4 സുപ്രധാന ജൈവവൈവിദ്ധ്യകേന്ദ്രങ്ങളിൽ ഒന്നാണ്‌ പശ്ചിമഘട്ടം 1741 ഇനം പുഷ്‌പിക്കുന്ന സസ്യങ്ങളു ടെയും 403 ഇനം പക്ഷികളുടെയും ആവാസ കേന്ദ്രം കൂടിയാണിത്‌ ഇവിടെയുള്ള വന്യജീവി കളിൽ കടുവ, ആന, ഇന്ത്യൻ കാട്ടുപോത്ത്‌, സിംഹവാലൻ, കുരങ്ങ്‌, വയനാട്‌ ചാട്ടപക്ഷി, തിരുവിതാംകൂർ ആമ, വിഷപാമ്പുകൾ, വിവിധ ഇനത്തിൽപെട്ട കാലില്ലാത്ത ഉഭയജീവികൾ എന്നിവയ്‌ക്കുപുറമെ അപൂർവ്വ ഇനം വൃക്ഷങ്ങളുമുണ്ട്‌.

ഇവിടത്തെ പാരമ്പര്യ സസ്യഫല വിളകളിൽ കുന്നിൻ പ്രദേശങ്ങളിൽ അടയ്‌ക്ക, കുരുമുളക്‌, ഏലം എന്നിവയും തീരപ്രദേശത്ത്‌ നാളികേരവും ഒപ്പം മാവ്‌, പ്ലാവ്‌ എന്നിവയുമുണ്ട്‌ മറ്റ്‌ പ്രധാന തോട്ടവിളകളിൽ തേയില, കാപ്പി, റബ്ബർ, കശുവണ്ടി, മരിച്ചീനി എന്നിവ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ നിബിഡ വനങ്ങളിൽ ഒന്നാണ്‌ ഈ പ്രദേശം ബോറിവാലി ദേശീയ പാർക്ക്‌ നാഗർഹോളെ, ദേശീയപാർക്ക്‌, ബന്ധിപ്പൂർ ദേശീയ പാർക്ക്‌, അണ്ണാമലൈ വന്യമൃഗസങ്കേതം, പെരിയാർ ദേശീയപാർക്ക്‌, എന്നിവ ഈ മേഖലയിൽ സ്ഥിതിചെയ്യുന്നു.

............................................................................................................................................................................................................

112

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/139&oldid=159212" എന്ന താളിൽനിന്ന് ശേഖരിച്ചത്