താൾ:GaXXXIV6-1.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 78 --

വൈക്കോൽ കൊടുക്കേണ്ട. അവർ തന്നേ അതി
നെ കൊണ്ടു വരട്ടേ" എന്നു കല്പിച്ചു.

ദൈവം തങ്ങളെ അയച്ചു എന്നറിയിപ്പാനായി
മോശെ ദണ്ഡുകൊണ്ടുള്ള അതിശയങ്ങളെ കാണി
ച്ചു എങ്കിലും മിസ്രയിലെ മന്ത്രവാദികളും അപ്രകാ
രം തന്നെ കാണിച്ചതുകൊണ്ടു രാജാവു അതു കൂട്ടാ
ക്കാതെ ഇരുന്നു.

ഫറവോരാജാവു ദിവ്യകല്പന പ്രമാണിക്കാതെ
കഠിനമനസ്സുള്ളവനായി തീൎന്നതുനിമിത്തം ദൈവം
അവന്റെ മനസ്സു ഇളക്കേണ്ടതിന്നു ഭയങ്കരബാധ
കളെ അയച്ചു.

3. മോശെ കല്പനപ്രകാരം ദണ്ഡു കൊണ്ടു നീല
നദിയിലേ വെള്ളത്തിന്മേൽ അടിച്ചപ്പോൾ വെള്ളം
രക്തമായി ചമഞ്ഞു, മത്സ്യങ്ങളും ചത്തുപോയി.
വെള്ളം കുടിപ്പാൻ കഴിയായ്കകൊണ്ടു മിസ്രക്കാർ
ഓരോ കുഴി കുഴിച്ചു തണ്ണീർ കോരി കുടിക്കേണ്ടിവന്നു.

പിന്നേയും അഹറോൻ ആ പുഴയിലേക്കു ദണ്ഡി
നെ നീട്ടിയാറെ വെള്ളത്തിൽനിന്നു തവളകൾ ക
രേറി മിസ്രയിൽ എങ്ങും എല്ലാ ഭവനങ്ങളിലും രാജ
ധാനിയിലും നിറഞ്ഞു. അപ്പോൾ രാജാവു: "യഹോ
വയോടു അപേക്ഷിക്ക; അവൻ ഈ ബാധ നീക്കി
യാൽ ഞാൻ ജനത്തെ വിട്ടയക്കാം" എന്നു മോശെ
യോടു പറഞ്ഞു. മോശെ പ്രാൎത്ഥിച്ചതിനാൽ തവ
ളകൾ ഒക്കയും ചത്തുപോയി. ആശ്വാസം വന്നു
എന്നു രാജാവു കണ്ടപ്പോൾ പിന്നേയും തന്റെ
ഹൃദയം കഠിനമാക്കി ഇസ്രയേല്യരെ വിട്ടയക്കാതെ
ഇരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/82&oldid=197012" എന്ന താളിൽനിന്ന് ശേഖരിച്ചത്