താൾ:GaXXXIV6-1.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 60 -

എല്ലാം തീൎന്നപ്പോൾ പിന്നേയും മിസ്രയിൽ പോയി
ധാന്യം വാങ്ങി കൊണ്ടുവരുവാൻ യാക്കോബ് പുത്ര
ന്മാരോടു കല്പിച്ചു. അവർ: "ബെന്യമീനെ കൂടാതെ
ഞങ്ങൾ പോകയില്ല" എന്നു പറഞ്ഞാറെ അനുജ
നെ അയപ്പാൻ അച്ഛന്നു അശേഷം ഇഷ്ടമുണ്ടായി
രുന്നില്ല എങ്കിലും ഒടുവിൽ സമ്മതിച്ചു. "ഈ ദേശ
ത്തിലെ തേനും നല്ല പഴങ്ങളും ദിവ്യൌഷധങ്ങളും
മറ്റും സമ്മാനമായി കൊണ്ടു പോകുവിൻ; സൎവ്വശ
ക്തനായ ദൈവം എന്റെ രണ്ടു മക്കളെയും തിരിച്ചു
അയപ്പാൻ ആ അധികാരിക്കു കൃപ തോന്നിക്കുമാറാ
കട്ടേ. ഞാൻ പുത്രനില്ലാത്തവനെന്ന പോലെ
ആയി" എന്നു യാക്കോബ് പറഞ്ഞു അവരെ അയച്ചു.

2. അവർ മിസ്രയിൽ എത്തി എന്നു യോ
സേഫ് കേട്ടപ്പോൾ അവരെ വീട്ടിൽ വരുത്തി ശിമെ
യോനെ കൊണ്ടു വന്നു അവരോടു മുഖപ്രസാദം
കാണിച്ചു: "നിങ്ങളുടെ അച്ഛൻ ജീവിച്ചു സുഖമാ
യിരിക്കുന്നുവോ?" എന്നു ചോദിച്ചതിന്നു അവർ:
"സുഖം തന്നേ"എന്നു പറഞ്ഞു. പിന്നെ യോ
സേഫ് ബെന്യമീനെ നോക്കി: "ഇവനോ നിങ്ങൾ
പറഞ്ഞ അനുജൻ?" എന്നു ചോദിച്ച ഉടനെ "ദൈ
വം നിണക്കു കൃപ ചെയ്യട്ടേ" എന്നു അവനെ അനു
ഗ്രഹിച്ചു, മനസ്സുപൊട്ടി ബദ്ധപ്പെട്ടു മുറിയിൽ ചെന്നു
കരഞ്ഞു.

പിന്നേ മുഖം കഴുകി പുറത്തു വന്നു തന്റെ
മനസ്സ് അടക്കി ഭക്ഷണം വെപ്പാൻ കല്പിച്ചു; ദേശ
മൎയ്യാദപ്രകാരം തനിക്കും സഹോദരന്മാൎക്കും പ്രത്യേ
കം വെപ്പിച്ചു; ജ്യേഷ്ഠാനുജക്രമപ്രകാരം തങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/64&oldid=196987" എന്ന താളിൽനിന്ന് ശേഖരിച്ചത്