താൾ:GaXXXIV6-1.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 59 -

പിന്നേയും വന്നു എല്ലാവരും കാണ്കേ ശിമെ
യോനെ പിടിച്ചു കെട്ടിച്ചു തടവിലയച്ച ശേഷം
അവർ ധാന്യം എടുത്തു നാട്ടിൽ തിരിച്ചു ചെന്നു
അച്ഛനോടു വസ്തുത അറിയിച്ചു. പിന്നെ തങ്ങളുടെ
ചാക്കുകളെ തുറന്നപ്പോൾ ഓരോരുത്തന്റെ പണം
അവനവന്റെ ചാക്കിൽ കണ്ടു ഭയപ്പെട്ടു. യോസേ
ഫായിരുന്നു അവരറിയാതെ പണം ചാക്കുകളിൽ
തിരികെ വെപ്പിച്ചതു.

പിന്നേ ബെന്യമീനെ കൊണ്ടു ചെന്നാൽ മാത്രം
തടവിലുള്ളവനെ വിട്ടയക്കയുള്ളു എന്നും മറ്റും യാ
ക്കോബ് കേട്ടപ്പോൾ വളരേ ദുഃഖിച്ചു:"നിങ്ങൾ
എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫില്ല,
ശിമെയോനും ഇല്ല, ബെന്യമീനെയും കൂടെ കൊണ്ടു
പോകുന്നു. ഇതൊക്കയും എനിക്കു വിരോധമായിരി
ക്കുന്നു. എന്റെ മകനെ നിങ്ങളോടു കൂടെ അയക്കുക
യില്ല" എന്നു തീൎച്ചയായിട്ടു പറഞ്ഞു.

വേദോക്തം.

എന്നാൽ ഈ കാലത്തിലേ കഷ്ടങ്ങൾ നമ്മിൽ വെളിപ്പെടുവാ
നുള്ള മഹത്വത്തോടു ഒപ്പമുള്ളയല്ല എന്നു ഞാൻ മതിക്കുന്നു.
റോമ. ൮. ൧൮.

൧൮. യോസേഫിന്റെ സഹോദരന്മാർ
വീണ്ടും മിസ്രയിൽ പോയതു
(൧. മോശെ ൪൩- ൪൫.)

1. കനാൻ ദേശത്തു ക്ഷാമം പിന്നേയും കഠിന
മായിരുന്നതുകൊണ്ടു അവർ കൊണ്ടു വന്ന ധാന്യം

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/63&oldid=196985" എന്ന താളിൽനിന്ന് ശേഖരിച്ചത്