താൾ:GaXXXIV6-1.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 27 -

മാറ്റി മാറ്റി അപേക്ഷിച്ചപ്പോൾ : "അപ്രകാരം ആ
കട്ടെ"എന്നു യഹോവ സമ്മതിച്ചു. കൎത്താവേ
കോപിക്കരുതെ, ഒടുക്കം ഞാൻ ഒരിക്കലും കൂട അപേ
ക്ഷിക്കുന്നു; "പത്തു നീതിമാന്മാർ മാത്രം ഉണ്ടായാൽ
ക്ഷമിക്കാതിരിക്കുമോ" എന്നു ചോദിച്ചപ്പോൾ: "പ
ത്തു പേർ ഉണ്ടെങ്കിൽ ഞാൻ ആ പട്ടണങ്ങളെ നശി
പ്പിക്കയില്ല" എന്നു യഹോവ സംസാരിച്ചു തീൎന്ന
ശേഷം അവിടെനിന്നു പോയി. അബ്രഹാം സ്വ
സ്ഥലത്തിലേക്കു മടങ്ങി ചെന്നു.

വേദോക്തം.

നീതിമാന്റെ സാദ്ധ്യകരമായ യാചന വളരെ ഫലിക്കുന്നു.
യാക്കോബ് ൫, ൧൬.


൯. സോദോമും ഗൊമോറയും.
(൧ മോശെ ൧൯.)

1. ആ ദൂതന്മാർ വൈകുന്നേരത്തു സോദോമിൽ
എത്തിയപ്പോൾ ലോത്ത് അവരെ കണ്ടു തൊഴുതു
വഴിപോക്കർ എന്നു വിചാരിച്ചു വീട്ടിലേക്കു കൂട്ടി
കൊണ്ടുപോയി, സല്ക്കരിച്ചതിന്റെ ശേഷം പട്ടണ
ക്കാർ ആബാലവൃദ്ധം കൂടിച്ചെന്നു ഭവനം വളഞ്ഞു
യാത്രക്കാരെ അപമാനിച്ചു ഉപദ്രവിപ്പാനായി വാ
തിൽ പൊളിക്കേണ്ടതിന്നു ഭാവിച്ചപ്പോൾ അവൎക്കെ
ല്ലാവൎക്കും അന്ധതപിടിച്ചു.

പിന്നെ ആ ദൂതന്മാർ: "ഈ പട്ടണത്തെ നശി
പ്പിപ്പാനായി ദൈവം ഞങ്ങളെ അയച്ചു; നിണക്കു
വല്ല ബന്ധുക്കൾ ഉണ്ടെങ്കിൽ അവരും നീയും ക്ഷ
ണത്തിൽ പട്ടണം വിട്ടു പുറത്തു പോകേണം" എ

3*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/31&oldid=196913" എന്ന താളിൽനിന്ന് ശേഖരിച്ചത്