താൾ:GaXXXIV6-1.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 160 —

പറഞ്ഞു. അതു കേട്ടിട്ടു ദാവീദിന്റെ സ്നേഹിത
നായ അബിശായി അവനെ കൊല്ലുവാൻ ഭാവിച്ച
പ്പോൾ ദാവീദ്: "വേണ്ടാ, അവൻ ശപിക്കട്ടെ; ഇപ്ര
കാരം ചെയ്വാൻ യഹോവ കല്പിച്ചതല്ലോ" എന്നു
പറഞ്ഞു. പിന്നെ ദാവീദ് യോൎദ്ദാൻനദിയെ കടന്നു
മഹനയിം കോട്ടയിൽ ചെന്നു പാൎത്തപ്പോൾ അ
ബ്ശലോം യരുശലേമിൽ എത്തി രാജാസനത്തി
ന്മേൽ ഇരുന്നതിനാൽ കാൎയ്യം സാധിച്ചു എന്നു
വിചാരിച്ചു. ദാവീദ് തന്റെ വിശ്വസ്തരെ ചേൎത്തു
യോവാബ് എന്ന നായകന്റെ കയ്യിൽ ഏല്പിച്ചു
മത്സരക്കാരെ അടക്കിവെപ്പാൻ അയച്ചു; അവർ
പോകുമ്പോൾ ദാവീദ്: "സൂക്ഷിപ്പിൻ, ബാലകനായ
അബ്ശലോമിനോടു ആദരവോടെ പെരുമാറുവിൻ"
എന്നു കല്പിച്ചു.

4. അവർ വന്നെത്തി പട തുടങ്ങിയാറെ ശത്രു
ക്കൾ തോറ്റു അബ്ശലോം കോവൎക്കഴുതപ്പുറത്തു കയറി
പാഞ്ഞു ഒരു കരുവേലകവൃക്ഷത്തിൻ കീഴെ എത്തി
യപ്പോൾ അവന്റെ നീണ്ടു തലമുടി കൊമ്പിന്മേൽ
കുടുങ്ങീട്ടു തുങ്ങി, കഴുത ഓടിപ്പോയി.

അതിനെ ഒരുത്തൻ കണ്ടു യോവാബിനോടുഅറി
യിച്ചു: "നീ അവനെ കൊല്ലാഞ്ഞതു എന്തു?"എന്നു
ചോദിച്ചാറെ അവൻ : "എനിക്കു് ൧൦൦൦ ശേക്കൽ
വെള്ളി തുക്കിത്തന്നാലും ഞാൻ രാജപുത്രന്റെ നേരെ
കൈ നീട്ടുകയില്ല; ബാലനെ സൂക്ഷിച്ചുകൊൾവിൻ,
എന്ന രാജാവിന്റെ കല്പന ഞാൻ കേട്ടുവല്ലോ"
എന്നു പറഞ്ഞപ്പോൾ യോവാബ്: "ഞാൻ സമയം
കളകയില്ല" എന്നു ചൊല്ലി മൂന്നു കുന്തം എടുത്തു
ചെന്നു അബ്ശലോമിന്റെ മാറിൽ കുത്തി കൊന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/164&oldid=197095" എന്ന താളിൽനിന്ന് ശേഖരിച്ചത്