താൾ:GaXXXIV6-1.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 161 —

പിന്നെ ചില ആളുകൾ ദാവീദിന്റെ അടുക്കേ
ചെന്നു "ശത്രുക്കൾ തോറ്റു മകനും മരിച്ചിരിക്കുന്നു"
എന്നു അറിയിച്ചപ്പോൾ അവൻ ഞെട്ടി: "എൻ
മകനായ അബ്ശലോമേ, ഞാൻ നിണക്കു പകരം
മരിച്ചു എങ്കിൽ കൊള്ളായിരുന്നു! എൻ മകനേ, എൻ
മകനേ!" എന്നു വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു.

ആ തോല്മയാൽ മത്സരികൾ എല്ലാവരും അ
ടങ്ങി, ദാവീദ് ജയഘോഷത്തോടെ യരുശലേമിൽ
മടങ്ങിവന്നു.

വേദോക്തം.

അപ്പനെ പരിഹസിച്ചു അമ്മെക്കു അനുസരണത്തെ നിരസി
ക്കുന്ന കണ്ണിനെ താഴ്വരയിലെ കാക്കകൾ കൊത്തി പറിച്ചു കഴുക്കു
ഞ്ഞങ്ങൾ തിന്നും, സദൃ. ൩൦. ൧൭.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/165&oldid=197096" എന്ന താളിൽനിന്ന് ശേഖരിച്ചത്