താൾ:GaXXXIV6-1.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 132 —

ൎയ്യം എന്തു? ഒന്നും മറെക്കരുതു" എന്നു ചോദിച്ച
പ്പോൾ ശമുവേൽ ശങ്കിച്ചു എങ്കിലും ദൈവം കല്പി
ച്ചതിനെ ഒക്കയും അറിയിച്ചു. അതിന്നു ഏലി: "ക
ല്പിച്ചവൻ യഹോവയല്ലോ, അവന്റെ ഇഷ്ട പ്രകാ
രം ചെയ്യുമാറാകട്ടേ" എന്നു പറഞ്ഞു.

3. കുറയക്കാലം കഴിഞ്ഞ ശേഷം യഹോവ
ശമുവേലിനോടു അറിയിച്ചപ്രകാരം ഒക്കയും സംഭ
വിച്ചു. ഇസ്രയേല്യർ ഫലിഷ്ട്യരോടു പട ഏറ്റു തോ
റ്റപ്പോൾ മൂപ്പന്മാരുടെ ഉപദേശപ്രകാരം സാക്ഷി
പെട്ടകത്തെ രക്ഷക്കായി പോൎക്കളത്തിൽ കൊണ്ടു
ചെന്നു. ഏലിയുടെ പുത്രന്മാർ അതിനോടു കൂടെ
വന്നപ്പോൾ പടജ്ജനങ്ങൾ സന്തോഷിച്ചാൎത്തു; യു
ദ്ധം പിന്നേയും തുടങ്ങിയപ്പോൾ ഇസ്രയേല്യർ അ
ശേഷം തോറ്റു, ൩൦,൦൦൦ ആളുകൾ പട്ടുപോയി, ഏ
ലിയുടെ പുത്രന്മാരും മരിച്ചു, സാക്ഷിപ്പെട്ടകവും ശ
ത്രുകൈവശമായിപ്പോയി. ഓടിപ്പോയവരിൽ ഒരു
വൻ കീറിയവസ്ത്രങ്ങളോടു കൂടെ ശീലോഹിൽ എത്തി:
"ഇസ്രയേല്യർ തോറ്റു ഏറിയ ജനങ്ങളും ഏലിയുടെ
പുത്രന്മാരും മരിച്ച പെട്ടകവും ശത്രുകൈവശമായി
പ്പോയി" എന്നുള്ള വൎത്തമാനം അറിയിച്ചപ്പോൾ
ഏലി ഭൂമിച്ചു.,ഇരുന്ന പീഠത്തിൽനിന്നു വീണു, കഴു
ത്തൊടിഞ്ഞു മരിക്കയും ചെയ്തു.

4 അനന്തരം ഫലിഷ്ട്യർ സാക്ഷിപ്പെട്ടകം എടു
ത്തു അഷ്ടോദിൽ കൊണ്ടു പോയി ദാഗോൻ ദേവ
ന്റെ ക്ഷേത്രത്തിൽ ബിംബത്തിന്നരികേ വെച്ചു.
പിറേറ ദിവസം രാവിലേ നോക്കിയപ്പോൾ ബിം
ബം പെട്ടകത്തിന്മുമ്പാകെ വീണു കൈകളും തല

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/136&oldid=197067" എന്ന താളിൽനിന്ന് ശേഖരിച്ചത്