താൾ:GaXXXIV6-1.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 133 —

യും മുറിഞ്ഞു കിടക്കുന്നതു അവർ കണ്ടു ദുഃഖിച്ചു.
പട്ടണക്കാൎക്കു മൂലവ്യാധികളും മറ്റും പല അസഹ്യ
ങ്ങളും ഉണ്ടായപ്പോൾ പെട്ടകത്തെ അവിടെനിന്നു
നീക്കി എക്രോനിൽ കൊണ്ടു വെച്ചു. അവിടെയും
ബാധ തുടങ്ങി നഗരക്കാർ കുഴങ്ങി മുറയിട്ടുകൊണ്ടി
രുന്നു; അതുകൊണ്ടു ഏഴുമാസം കഴിഞ്ഞശേഷം
അവർ അതിനെ ഇസ്രയേല്യൎക്കു തന്നേ മടക്കി അ
യച്ചു. ഇപ്രകാരം പെട്ടകത്തെ തിരിച്ചു കിട്ടി എങ്കി
ലും, അവർ ഫലിഷ്ട്യരുടെ നുകത്തെ ഇരുപതു വൎഷ
ത്തോളം വഹിക്കേണ്ടി വന്നു.

ഏലി മരിച്ച ശേഷം ശമുവേൽ നായകനായി
ഇസ്രയേലിൽ വാണു. അവൻ ജനങ്ങളെ ഒക്കയും
മിസ്പ എന്ന സ്ഥലത്തിൽ ഒന്നിച്ചു കൂട്ടി അവരോടു:
"നിങ്ങൾ അന്യദേവകളെ നീക്കി യഹോവയെ മാ
ത്രം സേവിക്കുന്നെങ്കിൽ അവൻ നിങ്ങളെ ഫലിഷ്ട്യ
രുടെ കയ്യിൽനിന്നുദ്ധരിക്കും" എന്നു ബുദ്ധി പറ
ഞ്ഞതു അവർ അനുസരിച്ചു അന്യദേവകളെ നീക്കി
യഹോവയെ മാത്രം സേവിച്ചു, രക്ഷെക്കായി അപേ
ക്ഷിച്ചപ്പോൾ ദൈവം മനസ്സലിഞ്ഞു അവൎക്കു തുണ
നിന്നു. അപ്പോൾ അവർ ഫലിഷ്ട്യർ അടക്കിയ
പട്ടണങ്ങളെ വീണ്ടും പിടിച്ചു ശത്രുക്കളെ ഓടിച്ചു
നാട്ടിൽനിന്നു പുറത്താക്കിക്കളഞ്ഞു. ഇതിന്റെ ഓ
ൎമ്മക്കായിട്ടു ശമുവേൽ ഒരു കല്ലു ജയത്തിന്റെ തൂ
ണാക്കി നിറുത്തി: "യഹോവ നമുക്കു ഇവിടം
വരെ സഹായിച്ചു" എന്നു പറഞ്ഞു. അതിന്നു


12

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/137&oldid=197068" എന്ന താളിൽനിന്ന് ശേഖരിച്ചത്