താൾ:GaXXXIV6-1.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 123 --

കന്യകയെ കണ്ടു അവളെ ഭാൎയ്യയാക്കുവാൻ ആഗ്രഹിച്ചു.
കല്യാണത്തിന്നായി അങ്ങോട്ടു പോകുന്നവഴിയിൽ
വെച്ചു ഒരു സിംഹക്കട്ടി അവന്റെ നേരെ അലറി
വന്നപ്പോൾ ദൈവാത്മാവു അവന്റെ മേൽ വന്നതി
നാൽ അവൻ അതിനെ പിടിച്ചു പിളൎന്നുകളഞ്ഞു.

ഭാൎയ്യയെ ചില സമയത്തേക്കു ചെന്നു കാണായ്ക
യാൽ അവളുടെ അച്ഛൻ അവളെ മറെറാരുത്തന്നു
കൊടുത്തു. അതുനിമിത്തം ശിംശോൻ അത്യന്തം
കോപിച്ചു പ്രതിക്രിയ ചെയ്വാൻ വിചാരിച്ചു. അ
വൻ മുന്നൂറു കുറുക്കന്മാരെ പിടിച്ചു ഈരണ്ടു വാൽ
തമ്മിൽ ചേൎത്തു നടുവിൽ ഓരോ പന്തവും വെച്ചു
കെട്ടി തീ കൊളുത്തി ഫലിഷ്ട്യരുടെ കൃഷിയിലേക്കു
തെളിച്ചു വിട്ടു; അതിനാൽ കറ്റകളും വിളയും തോ
ട്ടങ്ങളും ദഹിച്ചുപോയി.



11*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/127&oldid=197058" എന്ന താളിൽനിന്ന് ശേഖരിച്ചത്