താൾ:GaXXXIV6-1.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 124 --

ഒരു ദിവസം ശിംശോൻ ഒരു ഗുഹയിൽ പാൎക്കുന്നു
എന്നു ഫലിഷ്ട്യർ കേട്ടു യഹൂദരുടെ നേരെ ചെന്നു:
"ശിംശോനെ ഏല്പിച്ചുതരുന്നില്ലെങ്കിൽ ഞങ്ങൾ
നിങ്ങളോടു യുദ്ധം ചെയ്യും" എന്നു ഭീഷണി പറഞ്ഞ
പ്പോൾ ഇസ്രയേല്യർ ചെന്നു ശിംശോനെ കണ്ടു അ
വന്റെ സമ്മതത്തോടു കൂടെ കയറു കൊണ്ടു അവ
നെ കെട്ടികൊണ്ടു പോകയും ചെയ്തു. ഫലിഷ്ട്യർ അ
വന്റെ വരവു കണ്ടു ആൎത്തു. ദൈവാത്മാവു അ
വനിൽ പ്രവേശിച്ചു അവന്റെ ബന്ധനങ്ങൾ തീയി
ലിട്ട നൂൽ എന്നപോലെ അറ്റു. അപ്പോൾ അവൻ
ഒരു കഴുതയുടെ താടിഎല്ലിനെ കണ്ടെടുത്തു അതി
നാൽ ആയിരം ശത്രുക്കളെ കൊന്നു. ഒരു ദിവസം
ഗാസാപട്ടണത്തിൽ ശിംശോൻ രാത്രി പാൎക്കുന്നു
എന്നു ശത്രുക്കൾ അറിഞ്ഞു രാത്രിമുഴുവനും പട്ടണ
വാതില്ക്കൽ പതിയിരുന്നു. ശിംശോനോ പാതിരാ
വിൽ എഴുനീറ്റു പട്ടണവാതിലിനെ രണ്ടു കട്ടില
ക്കാലുകളോടുകൂടെ പറിച്ചെടുത്തു കുന്നിന്മുകളിൽ
കൊണ്ടു വെച്ചു.

ഒടുക്കം അവൻ ദലീല എന്നൊരു ഫലിഷ്ട്യ
സ്ത്രീയെ ഭാൎയ്യയാക്കി എടുത്തു. അവളുടെ കൌശല
ത്താൽ ശത്രുക്കളുടെ കയ്യിൽ അവൻ അകപ്പെട്ടു. ഫ
ലിഷ്ട്യപ്രഭുക്കന്മാർ ഇവളുടെ അടുക്കൽ വന്നു ശിംശോ
ന്റെ ബലാധിക്യത്തിന്റെ കാരണം എന്തു എന്നു
അറിയിച്ചാൽ വളരേ കൈക്കൂലി തരാമെന്നു പറഞ്ഞു.
ശിംശോൻ ആ സ്ത്രീയെയു ഫലിഷ്ട്യരെയും മൂന്നു പ്രാ
വശ്യം തോല്പിച്ചു, ഒടുക്കം അസഹ്യപ്പെട്ടു അവളോടു
തന്റെ ഹൃദയത്തെ തുറന്നു എന്റെ ശക്തി എന്റെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/128&oldid=197059" എന്ന താളിൽനിന്ന് ശേഖരിച്ചത്