താൾ:GaXXXIV5a.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൫൨. Psalms, LII. 67

19 ദേവബലികർ ആകുന്നതു ഉടഞ്ഞ ആത്മാവു,
ഉടഞ്ഞു ചതഞ്ഞുള്ള ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.

20 തിരുപ്രസാദത്താൽ ചിയോനു നന്മ ചെയ്തു
യരുശലേമിന്റേ മതിലുകളെ കെട്ടേണമേ!

21 അപ്പോൾ നീതിബലികളെയും സൎവ്വാംഗഹോമങ്ങളെയും നീ ഇഛ്ശിക്കും,
അപ്പോർ കാളകൾ നിന്റേ ബലിപീഠത്തിൽ കരേറും.

൫൨. സങ്കീൎത്തനം

(൩) സമ്പന്നൻ അതിക്രമത്തിൽ പ്രശംസിച്ചാലും (൪) ദുഷ്ടതയാൽ (൬) അ
വനു നാശവും (൮) നീതിമാന്മാൎക്കു ജയസന്തോഷവും (൧൦) ദാവിദിനു കരുണാനി
ശ്ചയവും വരികേ ഉള്ളൂ.

സംഗീതപ്രമാണിക്കു, ഉപദേശപ്പാട്ടു;

ഏദോമ്യനായ ദോവെഗ് വന്നു ദാവിദ് അഹിമേലക്കിന്റേ
വീടകം പുക്കു എന്ന് ശൌലോടു ബോധിപ്പിച്ചപ്പോഴെക്കു.

3 വീരാ, നീ ഭോഷത്തിങ്കൽ പ്രശംസിക്കുന്നത് എന്തു?
ദേവദയ എല്ലാനാളുമുള്ളതു (താനും).

4 അല്ലയോ ചതി ചെയ്വോനേ, നിന്റേ നാവു
തെളിക്കടഞ്ഞ ക്ഷൌരക്കത്തിപോലേ കിണ്ടങ്ങളെ നിനെക്കുന്നു;

5 നന്മയിൽ ഏറ തിന്മയും
നീതി പറയുന്നതിൽ ഏറ്റം വഞ്ചനയും നീ സ്നേഹിക്കുന്നു. (സേല)

6 ചതിനാവേ, നീ സംഹാരവാക്കുകളെ ഒക്കയും സ്നേഹിക്കകൊണ്ടു,

7 ദേവനും നിന്നെ എന്നും പൊരിച്ചു കനൽപോലേ നീക്കി,
കൂടാരത്തിൽനിന്ന് ഇഴെച്ചു
ജീവിക്കുന്നവരുടേ ദേശത്തിങ്കന്നു നിന്നെ വേരറുക്കും.

8 അതു നീതിമാന്മാർ കണ്ടു ഭയപ്പെട്ടു
അവന്മേൽ ചിരിക്കും:

9 അതാ, ദൈവത്തെ തന്റേ ശരണമാക്കാതേ
തന്റേ ബഹുസമ്പത്തിൽ ആശ്രയിച്ചു
വികൃതികൊണ്ടു ശക്തനായ പുരുഷൻ എന്നത്രേ.


10 ഞാനോ പച്ച ഒലിവമരംപോലേ ദേവഭവനത്തിൽ ഇരിക്കും,
ദേവദയയിങ്കൽ സദാകാലവും ആശ്രയിക്കുന്നു.

11 നീ അതിനെ ചെയ്തതുകൊണ്ടു ഞാൻ എന്നേക്കും നിന്നെ വാഴ്ത്തും,
നിന്റേ നാമം നല്ലതാകയാൽ
അതിനെ നിന്റേ ഭക്തരുടേ മുമ്പാകേ കാത്തിരിക്കയും ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/69&oldid=188927" എന്ന താളിൽനിന്ന് ശേഖരിച്ചത്