താൾ:GaXXXIV5a.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൩. Psalms, XXXIII. 41

4 കാരണം യഹോവയുടേ വചനം നേരുള്ളത്,
അവന്റേ സകല ക്രിയയും വിശ്വാസ്യതയിൽ തന്നേ.

5 നീതിയും ന്യായവും അവൻ സ്നേഹിക്കുന്നു;
ഭൂമി യഹോവയുടേ ദയകൊണ്ടു നിറഞ്ഞതു.

6 യഹോവാവചനത്താൽ വാനങ്ങളും [ഉണ്ടാക്കപ്പെട്ടു.
അവന്റേ വായിലേ ശ്വാസത്താൽ അവറ്റിൻ സകല സൈന്യവും

7കൂമ്പാരം പോലേ അവൻ കടലിൻ വെള്ളത്തെ കൂട്ടി
ആഴികളെ പണ്ടാരങ്ങളിൽ നിക്ഷേപിച്ചവൻ.

8 സകല ഭൂമിയും യഹോവയെ ഭയപ്പെടുക,
ഊഴിവാസികൾ എല്ലാം അവന് അഞ്ചുക!

9 അവനല്ലോ പറഞ്ഞുടൻ ഉണ്ടായി,
കല്പിച്ചുടൻ നിലനിന്നു.

10 ജാതികളുടേ അഭിപ്രായത്തെ യഹോവ പൊട്ടിക്കുന്നു,
വംശങ്ങളുടേ നിനവുകളെ പഴുതിലാക്കുന്നു.

11 യഹോവയുടേ അഭിപ്രായം യുഗപൎയ്യന്തവും
അവന്റേ ഹൃദയനിനവുകൾ തലമുറകളോളവും നിലനില്ക്കുന്നു.

12 യഹോവ തന്നേ ദൈവമായിരിക്കുന്ന ജാതിയും
അവൻ തനിക്ക് അവകാശമായി തെരിഞ്ഞെടുത്ത വംശവും ധന്യം.

13 സ്വൎഗ്ഗത്തിൽനിന്നു യഹോവ നോക്കി
സകല മനുഷ്യപുത്രരെയും കാണുന്നു.

14 സ്വവാസസ്ഥാനത്തിൽനിന്ന്
അവൻ സൎവ്വഭൂവാസികളെയും കൺ പാൎക്കുന്നു;

15 അവൎക്ക് എല്ലാം ഹൃദയത്തെ മനിയുന്നവൻ,
അവരുടേ സകല ക്രിയകളും ബോധിക്കുന്നവൻ തന്നേ.

16 പടപ്പെരുമയാൽ രാജാവിനു രക്ഷ ഇല്ല,
ഊക്കിൻ ആധിക്യത്താൽ വീരന് ഉദ്ധാരണവും ഇല്ല.

17 രക്ഷക്കു കുതിര, ചതിയത്രേ,
ബലാധിക്യത്താലും അതു വിടുവിക്കയില്ല.

18 ഇതാ യഹോവയുടേ കണ്ണു തന്നെ ഭയപ്പെടുന്നവരായി
തന്റേ ദയയിൽ ആശ വെക്കുന്നവരിലേക്ക് ആകുന്നതു,

19 അവരുടേ പ്രാണനെ മരണത്തിൽനിന്ന് ഉദ്ധരിപ്പാനും
അവരെ ക്ഷാമത്തിൽ ഉയിൎപ്പിപ്പാനും തന്നേ.

20 നമ്മുടേ ദേഹി യഹോവയെ പ്രതീക്ഷിക്കുന്നു,
അവൻ നമ്മുടേ തുണയും പലിശയും തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/43&oldid=188890" എന്ന താളിൽനിന്ന് ശേഖരിച്ചത്