താൾ:GaXXXIV5a.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 Psalms, XXXIII. സങ്കീൎത്തനങ്ങൾ ൩൩.

4 രാപ്പകലല്ലോ തൃക്കൈ എന്റേ മേൽ കനത്തു,
വേനല്ക്കൊത്ത അഴലാൽ എന്റേ ജീവസാരം മാറി. (സേല)

5 എൻ പാപത്തെ ഞാൻ നിന്നോട് അറിയിച്ചു
എന്റെ അകൃത്യത്തെ മറെച്ചതുമില്ല;
എൻ ദ്രോഹങ്ങളെ യഹോവയോട് ഏറ്റു പറയട്ടേ എന്നു വെച്ചു,
നീയും എൻ പാപത്തിൻ കുറ്റത്തെ ക്ഷമിച്ചു വിട്ടു. (സേല)

6 എന്നതുകൊണ്ടു കണ്ടെത്തുന്ന കാലത്തു ഭക്തൻ ഒക്കയും നിന്നോടു യാചി
പെരുവെള്ളങ്ങൾ പ്രവാഹിച്ചാൽ [ക്കേയാവു!
അവനോളം തട്ടുകയില്ല നൂനം.

7 നീ എനിക്കു മറയാകുന്നു,
ക്ലേശത്തിൽനിന്ന് എന്നെ കാത്തു
വിടുവിപ്പിന്റേ ആൎപ്പുകളെ കൊണ്ട് എന്നെ ചുററിക്കൊള്ളും. (സേല)

8 ഞാൻ നിണക്ക് ഉപദേശിച്ചു നടക്കേണ്ടുന്ന വഴിയെ പഠിപ്പിക്കും,
എൻ കണ്ണുകൊണ്ടു നിന്നോട്ട മന്ത്രിക്കും. [യ്വിൻ!

9 ബോധം ഇല്ലാത്ത കുതിര പോലേയും കോവൎക്കഴുത പോലേയും ആകാ
ആ വക നിന്നോട് അടുത്തു വരായ്കയാൽ
അടക്കേണ്ടതിനു വാറും കടിഞ്ഞാണും അണിവാകുന്നു എന്നത്രേ.

10 ദുഷ്ടനു വേദനകൾ പെരുകും,
യഹോവയിൽ തേറുന്നവനെ അവൻ ദയയാൽ ചുററിക്കൊള്ളും.

11 നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ,
ഹൃദയനേരുള്ള സകലരും ആൎത്തുകൊൾവിൻ!


൩൩. സങ്കീൎത്തനം.

സഭ (൪) ദൈവത്തെ സത്യനീതി കരുണാശക്തികൾ നിമിത്തവും (൧൨)
ഇസ്രയേലെ പോറ്റുന്നതിന്നായും സ്തുതിച്ചും (൨൦) ആശ്രയിച്ചും കൊള്ളുന്നതു.

1. നീതിമാന്മാരേ, യഹോവയിൽ ആൎപ്പിൻ!
സ്തുതിക്കുന്നതു നേരുള്ളവൎക്കു യോഗ്യം തന്നേ.

2 വീണകൊണ്ടു യഹോവയെ വാഴ്ത്തുവിൻ,
പത്തു കമ്പിയുള്ള കിന്നരംകൊണ്ട് അവനെ കീൎത്തിപ്പിൻ!

3 അവനു പുതിയ പാട്ടു പാടുവിൻ,
ഘോഷത്തോടേ നന്നായി മീട്ടുവിൻ!-

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/42&oldid=188888" എന്ന താളിൽനിന്ന് ശേഖരിച്ചത്