താൾ:GaXXXIV5a.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൨൫. Psalms, XXV. 31

8 ആ തേജസ്സിൻ രാജാവാർ?
ശക്തിമാനും വീരനും ആയ യഹോവ,
യുദ്ധവീരനാകുന്ന യഹോവ തന്നേ.


9 വാതിലുകളേ, നിങ്ങൾ, തലകളെ ഉയൎത്തുവിൻ!
തേജസ്സിൻ രാജാവ് പൂകുവാൻ
യുഗതോരണങ്ങളേ, നീണ്ടു കൊൾ്വിൻ!

10 ഈ തേജസ്സിൻ രാജാവ് ആരു പോൽ?
സൈന്യങ്ങളുടയ യഹോവ താൻ തേജസ്സിൻ രാജാവാകുന്നു. (സേല)

൨൫. സങ്കീൎത്തനം.

പാപസങ്കടത്തിൽനിന്ന് അപേക്ഷയും (൮) രക്ഷയുടേ ആശാനിശ്ചയ
വും (൧൫)ശരണം വീഴുന്നതും. അകാരാദി.

ദാവിദിന്റേതു.

1 അല്ലയോ യഹോവേ, ഞാൻ നിങ്കുലേക്ക് എൻ മനസ്സെ ഉയൎത്തും

2 ആശ്രയം എനിക്കു നിങ്കലത്രേ,
എൻ ദൈവമേ, ഞാൻ നാണിച്ചു പോകരുതേ,
എന്റേ ശത്രുക്കൾ എന്നിൽ ഉല്ലസിക്കരുതേ!

3 ഇനിയും നിന്നെ കാത്തിരിക്കുന്നവർ ആരും നാണിക്കയില്ല,
വൃഥാ തോല്പിക്കുന്നവരത്രേ നാണിച്ചു പോകും.

4 ഉപദേശിച്ചു നിന്റേ വഴികളെ കാട്ടുക,
യഹോവേ, നിൻ മാൎഗ്ഗങ്ങളെ എന്നെ പഠിപ്പിക്ക!

5 എൻ രക്ഷയുടേ ദ്വൈവം നി തന്നേ ആകകൊണ്ടു
നിന്റേ സത്യത്തിൽ എന്നെ വഴി നടത്തുക!
നാൾതോറും ഞാൻ നിന്നെ കാത്തിരിക്കുന്നു.

6 കനിവുകൾ കൂടിയ നിൻ ദയകളെ, യഹോവേ, ഓൎക്കുക!
അവയല്ലോ യുഗാദിമുതലുള്ളവ.

7 ചെറുപ്പത്തിലേ പാപങ്ങളെയും എൻ ദ്രോഹങ്ങളെയും ഓൎക്കാതേ
നിന്റേ നന്മ നിമിത്തം, യഹോവേ, നിൻ ദയാപ്രകാരം എന്നെ ഓൎത്തു
[കൊൾ്ക!

8 നല്ലവനും നേരുള്ളവനും ആകയാൽ
യഹോവ പാപികളെ വഴിയിൽ ഉപദേശിക്കും;

9 ന്യായത്തിൽ അവൻ സാധുക്കളെ വഴി നടത്തി,
സാധുക്കളെ തന്റേ വഴിയെ പഠിപ്പിക്കും.

10 പിന്നേ യഹോവാമാൎഗ്ഗങ്ങൾ എല്ലാം [ത്യവും അത്രേ.
അവന്റേ നിയമത്തെയും സാക്ഷ്യങ്ങളെയും സൂക്ഷിക്കുന്നവൎക്കു ദയയും സ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/33&oldid=188876" എന്ന താളിൽനിന്ന് ശേഖരിച്ചത്