താൾ:GaXXXIV5a.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൨൨ . Psalms, XXII. 27

8 കാരണം രാജാവ് യഹോവയിൽ തേറിക്കൊണ്ട്
അത്യുന്നതന്റേ ദയയാൽ കുലുങ്ങാതിരിക്കുന്നു.

9 നിന്റേ കൈ നിൻ ശത്രുക്കളെ ഒക്കയും കണ്ടെത്തും,
നിൻ വലങ്കൈ പകയരോട് എത്തും.

10 നിൻ സന്നിധാനകാലത്തിൽ നീ അവരെ തീയുലയിൽ പോലേ ആക്കും,
യഹോവ അവരെ തൻ കോപത്താൽ വിഴുങ്ങും,
തീ അവരെ തിന്നുകയും ചെയ്യും.

11 അവരുടേ ഫലത്തെ നീ ഭൂമിയിൽനിന്നും
അവരുടേ സന്തതിയെ മനുഷ്യപുത്രരിൽനിന്നും നശിപ്പിക്കും.

12 അവർ നിണക്ക് എതിരേ ദോഷത്തെ കുലയേറ്റി
ഉപായം ഭാവിച്ചിട്ടും ആവത് ഒന്നും ഉണ്ടാകയില്ല.

13 നീയല്ലോ നിന്റേ ഞാണുകളിന്മേൽ അവരുടേ മുഖത്തെക്കൊള്ളേ തൊടു
അവരെ മുതുകാക്കി വെക്കും. [ത്തു കൊണ്ട്

14 യഹോവേ, നിൻ ശക്തിയിൽ ഉയരേണമേ!
നിന്റേ വീൎയ്യത്തെ ഞങ്ങൾ പാടിക്കീൎത്തിക്ക!

൨൨ . സങ്കീൎത്തനം.

പിതാക്കന്മാൎക്കും തന്റേ ബാല്യത്തിലും ദൈവമായവൻ തന്നെ കൈവിടുക
യാൽ നീതിമാൻ വിലപിച്ചു, (൧൩) സങ്കടം വിവരിച്ചു ചൊല്ലി പ്രാൎത്ഥിച്ചു,
(൨൩) സ്വരക്ഷയാൽ ഇസ്രയെലിന്നും ജാതികൾക്കും മഹാഫലം വരുന്നതിനായി
സ്തുതിക്കുന്നു.

സംഗീതപ്രമാണിക്കു, അരുണോദയത്തിൻ മാൻപേട എന്ന രാഗത്തിൽ;
ദാവിദിൻ കീൎത്തന

2 എൻ ദേവനേ, എൻ ദേവനേ, നീ എന്നെ കൈവിട്ടത് എന്തു?
എൻ രക്ഷെക്കു ഞാൻ അലറുന്ന വാക്കുകൾ (എത്ര) ദൂരം!

3 എൻ ദൈവമേ, ഞാൻ പകലിൽ വിളിക്കുന്നു, നി ഉത്തരം തരുന്നതും ഇല്ല;
രാത്രിയിലും, മൌനത ലഭിക്കുന്നതും ഇല്ല.

4 നീയോ ഇസ്രയേലിൻ സ്തുതികളിന്മേൽ ഇരുന്നുകൊള്ളുന്ന
വിശുദ്ധൻ തന്നേ.

5 നിങ്കലത്രേ ഞങ്ങടേ പിതാക്കന്മാർ തേറി,
അവർ തേറി നീയും അവരെ വിടുവിച്ചു;

6 നിന്നോട് അവർ കൂക്കി പോക്കു ലഭിച്ചു,
നിന്നിൽ തേറി ലജ്ജിക്കാതേ നില്ക്കയും ചെയ്തു.

3*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/29&oldid=188867" എന്ന താളിൽനിന്ന് ശേഖരിച്ചത്