താൾ:GaXXXIV5a.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 Psalms, XXI. സങ്കീൎത്തനങ്ങൾ ൨ ൧ .

4 നിന്റേ കാഴ്ചകളെ എല്ലാം ഓൎത്തും
നിൻ ഹോമത്തെ കൊഴുത്തതെന്നു രുചിച്ചും കൊൾ്ക! (സേല).

5 ഹൃദയ (വിചാരം) പോലേ നിണക്കു നല്കി
നിന്റേ ആലോചനയെ ഒക്കയും സാധിപ്പിക്ക!

6 നിന്റേ രക്ഷ നിമിത്തം ഞങ്ങൾ ആൎത്തു
നമ്മുടേ ദൈവത്തിന്റേ നാമത്തിൽ കൊടി ഏറ്റുക!
നിന്റേ യാചനകളെ എല്ലാം യഹോവ പൂരിപ്പിക്ക!

7 യഹോവ തന്റേ അഭിഷിക്തനെ രക്ഷിച്ചു എന്നു ഞാൻ ഇപ്പോൾ അറി
അവൻ തന്റേ വിശുദ്ധ സ്വൎഗ്ഗത്തിൽനിന്നു [ഞ്ഞു.
വലങ്കൈയുടേ രക്ഷാവീൎയ്യങ്ങളാൽ, അവന് ഉത്തരം കൊടുക്കും.

8 ഇവർ തേരുകളിലും ഇവർ കുതിരകളിലും
നാമോ നമ്മുടേ ദൈവമായ യഹോവാനാമത്തിലത്രേ പ്രശംസിക്കുന്നു.

9 അവർ കോണി വീഴുന്നു,
നാം ഏഴുനീറ്റു നിവിരുന്നു.

10 യഹോവേ, രാജാവിനെ രക്ഷിക്കേണമേ!
ഞങ്ങൾ വിളിക്കും നാളിൽ അവൻ ഉത്തരം തരുവൂതാക.

൨ ൧ . സങ്കീൎത്തനം.

രാജാവിനുള്ള ദിവ്യാനുഗ്രഹം നിമിത്തം ഇസ്രയേൽ സ്തുതിച്ചു (൯) അവനാ
യി അധികം ജയങ്ങളെ ആശിച്ചു പ്രാൎത്ഥിച്ചതു.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന.

2 യഹോവേ, നിന്റേ ശക്തിയിങ്കൽ രാജാവ് സന്തോഷിക്കുന്നു,
നിന്റേ രക്ഷയാൽ എത്ര വളരേ ആനന്ദിക്കുന്നു.

3 നീ അവനു ഹൃദയവാഞ്ഛയെ കൊടുത്തു,
അവന്റേ അധരങ്ങളുടേ അപേക്ഷയെ വിരോധിച്ചതും ഇല്ല. (സേല)

4 എന്തെന്നാൽ, ശുഭത്തിൻ അനുഗ്രഹങ്ങളാൽ നീ അവനെ മുമ്പിട്ടു
തങ്കക്കിരീടത്തെ അവന്റേ തലമേൽ ആക്കി.

5 അവൻ നിന്നോടു ജീവനെ ചോദിച്ചു,
നീയും യുഗാദിനിത്യത്തോളം ദീൎഘായുസ്സ് അവനു കൊടുത്തു.

6 നിന്റേ രക്ഷയാൽ അവന്റേ തേജസ്സ് വലിയതു,
മാനവും പ്രഭയും നീ അവന്മേൽ വെക്കുന്നു.

7 നീ അവനെ എന്നേക്കും അനുഗ്രഹങ്ങളാക്കി വെക്കുന്നു ( ൧ മോ. ൧൨, ൨),
തിരുമുഖത്തോടുള്ള സന്തോഷംകൊണ്ട് അവനെ മകിഴുമാറാക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/28&oldid=188866" എന്ന താളിൽനിന്ന് ശേഖരിച്ചത്