താൾ:GaXXXIV5 2.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 Isaiah, L. യശയ്യാ ൫൦. അ.

<lg n="൨൦">സത്യം, നിന്റേ സംഹാരികളോ അകലയായി. പുത്രനാശത്തിൻ കാ
ലത്തുള്ള മക്കൾ: "ഹോ സ്ഥലം എനിക്കു വിസ്താരം പോരാ ഞാൻ വസി
പ്പാൻ നീങ്ങിവാങ്ങുക" എന്ന് ഇനി നിന്റേ ചെവികൾ കേൾക്കേ പ
</lg><lg n="൨൧">റയും. എന്നാറേ നീ ഉള്ളംകൊണ്ടു പറയും: "ഇവരെ ആർ എനിക്ക്
ഉല്പാദിച്ചു? ഞാനോ അപുത്രയായ മച്ചിയും നാടു നീങ്ങി പ്രവസിച്ചവളും
അല്ലയോ, പിന്നേ ഇവരെ ആർ വളൎത്തി? ഞാൻ ഒറ്റയായി മിഞ്ചി
ഇരുന്നു, അന്നു ഇവർ എവിടേ ആയി?"

</lg>

<lg n="൨൨">കൎത്താവായ യഹോവ പറയുന്നിതു: ഇതാ ഞാൻ ജാതികളെ നോക്കി
എൻ കൈ ഉയൎത്തി വംശങ്ങൾക്കു എൻ കൊടിയെ ഏറ്റും, അപ്പോൾ
അവർ നിന്റേ മക്കളെ കൊടന്നയാക്കി കൊണ്ടുവരും, നിൻ മകളർ
</lg><lg n="൨൩">തോളിൽ എടുക്കപ്പെടും. രാജാക്കന്മാർ നിന്നെ വളൎത്തുന്ന ഉപപിതാ
ക്കളും അവരുടേ തമ്പ്രാട്ടികൾ നിന്നെ പോറ്റുന്ന ഉപമാതാക്കളും ആ
കും, നിലത്തു മുഖം ഇട്ടു നിന്നെ നമസ്കരിച്ചു നിൻ കാൽപ്പൊടിയെ നക്കും;
ഞാൻ യഹോവ എന്നും എന്നെ കാത്തുനില്പവർ നാണിക്കയില്ല എന്നും
</lg><lg n="൨൪">നീ അറികയും ചെയ്യും. "മല്ലനോടു കൊള്ള എടുക്കാമോ, നീതിമാൻ
</lg><lg n="൨൫">പ്രവാസത്തിൽനിന്നു വഴുതിപ്പോരാമോ?" ഉവ്വ എന്നു യഹോവ പറ
യുന്നു: മല്ലൻ പ്രവസിപ്പിച്ചതു പിടിച്ചുപറിക്കപ്പെടും, പ്രൌഡന്റേ
കൊള്ള വഴുതിപ്പോരും; നിന്നോടു വഴക്കാടുന്നവനോടു ഞാൻ വഴക്കട
</lg><lg n="൨൬">ക്കുകയും നിൻ മക്കളെ ഞാൻ രക്ഷിക്കയും ചെയ്യും. നിന്നെ മുട്ടിക്കുന്ന
വരെ ഞാൻ സ്വന്തമാംസം തീറ്റും, അവർ കള്ളുകണക്കേ സ്വരക്തം
കൊണ്ടു മത്തരാകും, നിന്റേ രക്ഷിതാവും വീണ്ടെടുപ്പുകാരനും യാക്കോ
ബിലേ ശൂരനും ആയ ഞാൻ യഹോവ എന്നു സകലജഡം അറിയുകയും
ചെയ്യും

</lg>

൫൦. അദ്ധ്യായം.

കൎത്താവു നീക്കീട്ടല്ല യരുശലേം നശിച്ചതു (൪) ഇനി ക്ഷാന്തിയാലേ യ
ഹോവാദാസൻ ജയം കൊണ്ടു (൧൦) ചെവി കേൾക്കുന്നവരെ മാത്രം വെളിച്ച
ത്തേ നടത്തും.

<lg n="൧">യഹോവ ഇപ്രകാരം പറയുന്നു: നിങ്ങളുടേ അമ്മയെ ഞാൻ പിരിച്ചു
കളഞ്ഞ ഉപേക്ഷണച്ചീട്ട് എവിടേ? അല്ല എന്റേ കടക്കാരിൽ ആൎക്കു
ഞാൻ നിങ്ങളെ വിറ്റു? ഇതാ നിങ്ങളേ ദോഷങ്ങൾ നിമിത്തം നിങ്ങൾ
വിൽകപ്പെട്ടു, നിങ്ങളേ ദ്രോഹങ്ങൾ നിമിത്തം അമ്മ പിരിഞ്ഞുപോയി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/88&oldid=191795" എന്ന താളിൽനിന്ന് ശേഖരിച്ചത്