താൾ:GaXXXIV5 2.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൩൭. അ. Ezekiel, XXXVII. 313

<lg n="">ങ്ങൾ എൻ വെപ്പുകളിൽ നടന്നു എൻ ന്യായങ്ങളെ കാത്ത് അനുഷ്ഠി
</lg><lg n="൨൮"> പ്പാറാക്കും. നിങ്ങടേ അപ്പന്മാൎക്കു കൊടുത്ത ദേശത്തു നിങ്ങൾ പാൎത്തു
എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായ്ം ഇരിക്കും.

</lg>

<lg n="൨൯"> നിങ്ങളുടേ സകല അശുദ്ധുകളിൽനിന്നും ഞാൻ നിങ്ങളെ രക്ഷി
ച്ചു കാക്കും, നിങ്ങടേ മേൽ ക്ഷാമത്തെ വെക്കാതേ ധാന്യത്തെ വിളിച്ചു
</lg><lg n="൩൦"> വരുത്തി പെരുപ്പിക്കയും, ജാതികളിൽ ക്ഷാമത്തിൻ നിന്ദ ഇനി കിട്ടാ
യ്‌വാൻ മരഫലവും നിലത്ത് അനുഭവവും വൎദ്ധിപ്പിക്കയും ചെയ്യും.
</lg><lg n="൩൧"> നിങ്ങളോ അങ്ങേ ദുൎവ്വഴികളെയും നന്നല്ലാത്ത കൎമ്മങ്ങളെയും ഓൎത്തു
നിങ്ങടേ അകൃത്യങ്ങളും അറെപ്പുകളും വിചാരിച്ചു നിങ്ങളിൽ തന്നേ
</lg><lg n="൩൨"> മനമ്പിരിച്ചൽ തോന്നും. നിങ്ങൾ നിമിത്തമല്ല ഞാൻ ചെയ്യുന്നത്,
അതു നിങ്ങൾക്ക് അറിവാക! എന്നു യഹോവാകൎത്താവിൻ അരുളപ്പാടു;
ഇസ്രയേൽഗൃഹമേ നിങ്ങളുടേ വഴികളെ കണ്ടു ലജ്ജിച്ചു നാണിപ്പിൻ!
</lg><lg n="൩൩"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ പട്ടണങ്ങളെ കുടിപാൎപ്പാറാ
</lg><lg n="൩൪"> ക്കും പാഴിടങ്ങളും പണിയപ്പെടും; ശൂന്യമാക്കിയ നാടു കടക്കുന്ന ഏ
വന്റേ കണ്ണൂകൾക്കും വെറുമ്പാഴ് അയതിന്നു പകരം കൃഷി ചെയ്യപ്പെടും.
</lg><lg n="൩൫"> ഹാ ഐ ശൂന്യദേശം ഏദന്തോട്ടത്തിന്ന് ഒത്തു വന്നു എന്നും പാഴായും
ഒഴിഞ്ഞും ഇടിഞ്ഞും പോയ ഐ പട്ടണങ്ങൾക്കു ഉറപ്പും കുടിപാൎപ്പും
</lg><lg n="൩൬"> ഉണ്ടായി എന്നും അന്നു പറവാറാകും. യഹോവയായ ഞാനേ ഇടിഞ്ഞവ
പണിയിച്ചു ശൂന്യമായ്ക്കിടന്നതു നടുവിച്ചു എന്നു നിങ്ങളുടേ ചുറ്റും ശേ
ഷിച്ചുള്ള ജാതികൾ അറിയും. യഹോവയായ ഞാൻ ഉരെച്ചു ഞാനും
</lg><lg n="൩൭"> ചെയ്യും. യഹോവാ കൎത്താവ് ഇവ്വണ്ണം പറയുന്നു: ഇനി ഞാൻ ഇസ്രയേൽഗൃഹത്തിന്നു ചെയ്യേണ്ടുന്നത് ഒന്നുകൊണ്ടു ഞാൻ അവരെ എന്നെ
തേടിക്കും: ഓർ ആട്ടിങ്കൂട്ടം പോലേ ഞാൻ അവരെ മനുഷ്യരെക്കൊണ്ടു
</lg><lg n="൩൮"> പെരുപ്പിക്കും; (യാഗത്തിന്നു വിശുദ്ധീകരിക്കുന്ന കൂട്ടം പോലേ യരു
ശലേമിലേ പെരുനാളുകളിൽ തിങ്ങിയ ആട്ടിങ്കൂട്ടം പോലേ പാഴായ
പട്ടണങ്ങളിൽ മനുഷ്യക്കൂട്ടം നിറയും; ഞാൻ യഹോവ എന്ന് അവർ
അറികയും ചെയ്യും.

</lg>

൩൭. അദ്ധ്യായം.

ഇസ്രയേൽ മരിച്ചവരിൽനിന്ന് എഴുനീറ്റു (൧൫) വേറുപാടു മാറി ഏകീ
ഭവിച്ചു (൨൪) ദാവിദ് പുത്രനെ സേവിക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/319&oldid=192380" എന്ന താളിൽനിന്ന് ശേഖരിച്ചത്