താൾ:GaXXXIV5 2.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൪൯. അ. Jeremiah, XLIX. 213

<lg n="">പുത്രന്മാർ പ്രവാസത്തിലും പുത്രിമാർ അടിമയിലും കൊണ്ടുപോകപ്പെടു
</lg><lg n="൪൭"> ന്നു. ദിവസങ്ങളുടേ അവസാനത്തിലോ ഞാൻ മോവാബിന്റേ അ
ടിമയെ മാറ്റും എന്നു യഹോവയുടേ അരുളപ്പാടു. ഇത്രോടം മോവാബി
ലേ ന്യായവിധി.

</lg>

൪൯. അദ്ധ്യായം.

അമ്മോൻ (൭) എദോം (൨൩) ദമഷ്ക്കു (൨൮) കൂടാരക്കാരും ഊൎക്കാരും ആയ
അറവി (൩൪) ഏലാം എന്നീ ജാതികളെ ചൊല്ലി പ്രവചിച്ചവ.

<lg n="൧"> അമ്മോൻപുത്രൎക്കു നേരേ.- യഹോവ പറയുന്നിതു: ഇസ്രയേലിന്നു
മക്കൾ ഇല്ലയോ, അവന്ന് അനന്തരവൻ ആരുംഇല്ലയോ? പിന്നേ ഇവ
രുടേ രാജാവു ഗാദിനെ അടക്കിയതും അവന്റേ ജനം ശാദൂരുകളിൽ
</lg><lg n="൨"> കുടിയിരിക്കുന്നതും എന്തുകൊണ്ടു? ആകയാൽ ഞാൻ അമ്മോൻ പുത്രരു
ടേ റബ്ബത്തിന്നു നേരേ പോർ വിളി കേൾപ്പിക്കുന്ന നാളുകൾ ഇതാ വരു
ന്നു, എന്നു യഹോവയുടേ അരുളപ്പാടു; അന്ന് അതു ജിൎണ്ണിച്ച കുന്നാകും,
അതിന്റേ പുത്രിമാർ തീയിൽ ദഹിക്കയും ഇസ്രയേൽ തന്നെ അടക്കിയ
</lg><lg n="൩"> വനെ അടക്കുകയും ചെയ്യും എന്നു യഹോവ പറയുന്നു. അയീ പാഴാ
കക്കൊണ്ടു ഹെശ്ബോനേ, മുറയിടുക! റബ്ബത്തിൻപുത്രിമാരേ, രട്ടുടുത്തും
കൂക്കി തൊഴിച്ചും വാടികൾക്കകം ഊടാടിക്കൊൾവിൻ! മിൽക്കോം എന്ന്
അവരുടേ രാജാവു പുരോഹിതർ പ്രഭുക്കളുമായി ഒക്കത്തക്ക പ്രവാസ
</lg><lg n="൪"> ത്തിൽ പോകുമല്ലോ (ആമോ. ൧, ൧൫). താഴ്വരകളിൽ നീ പ്രശംസി
ക്കുന്നത് എന്തു? എന്നെക്കൊള്ളേ ആർവരും, എന്നു ചൊല്ലി ഭണ്ഡാരങ്ങ
ൽ ആശ്രയിച്ചിട്ടു പിഴുകിപ്പോയ മകളേ, നിന്റേ താഴ്വര ഒഴുകുന്നു
</lg><lg n="൫"> സത്യം. എങ്കിലും ഞാൻ നിന്റേ ചുറ്റക്കാർ ഏവരിൽനിന്നും നിന്റേ
മേൽഇതാപേടിയെ വരുത്തുന്നു, എന്നു സൈന്യങ്ങളുടയ യഹോവ എന്ന
കൎത്താവിൻ അരുളപ്പാടു; അന്നു നിങ്ങൾ അവനവൻ ചൊവ്വേ ആട്ടി
</lg><lg n="൬"> തള്ളപ്പെടും ഉഴന്നുപോകുന്നവരെ ആരും ചേൎക്കയും ഇല്ല. അതിന്റേ
ശേഷം ഞാൻ അമ്മോൻപുത്രരുടേ അടിമയെ മാറ്റും എന്നു യഹോവയു
ടേ അരുളപ്പാടു.

</lg>

<lg n="൭"> ഏദോമിന്നു നേരേ.— സൈന്യങ്ങളുടയ യഹോവ പറയുന്നിതു: തേമാ
നിൽ ജ്ഞാനം അശേഷം ഇല്ലാതായോ? ബുദ്ധിമാന്മാരിൽ മന്ത്രണം
</lg><lg n="൮"> കെട്ടു അവരുടേ ജ്ഞാനം തൂവിപ്പോയോ? ദെദാനിലേ കുടിയാന്മാരേ,
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/219&oldid=192145" എന്ന താളിൽനിന്ന് ശേഖരിച്ചത്