താൾ:GaXXXIV5 2.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

212 Jeremiah, XLVIII. യിറമിയാ, ൪൮. അ.

<lg n="൩൪">ഹാസത്തോടു മെതിപ്പാറില്ല, അട്ടഹാസമല്ലാത്ത അട്ടഹാസം ഉണ്ടുതാനും.
</lg><lg n="൩൪"> ഹെശ്ബോനിലേ കൂക്കൽ തുടങ്ങി എലാലേയാഹച് പ
ൎയ്യന്തം നദിക്കുന്നു, ചോവർ മുതൽ ഹൊറൊനൈം മൂന്നം എഗ്ലത്ത് വരേ
യും (വിളിക്കുന്നു); നിമ്രയിലേ വെള്ളങ്ങളും ശൂന്യസ്ഥലമായി പോയ
</lg><lg n="൩൫"> ല്ലോ. ഞാനോ കുന്നുകാവിൽ കയറുന്നവനെയും സ്വദേവകൾക്കു ധൂ
പിക്കുന്നവനെയും മോവാബിന്നു ഒടുക്കുന്നുണ്ടു എന്നു യഹോവയുടേ അ
രുളപ്പാടു.

</lg>

<lg n="൩൬"> (യശ. ൧൬, ൧൧) അതുകൊണ്ട് എന്റേ ഹൃദയം മോവാബിനേ കുറി
ച്ചു കുഴലുകൾ പോലേ മുരളുന്നു. ഓട്ടുകോട്ടയിലേ ആളുകളെ ചൊല്ലി
എൻഹൃദയം കുഴലുകൾ പോലേ മുരളുന്നു, (മോവാബ്) സമ്പാദിച്ചുവെ
</lg><lg n="൩൭"> ച്ചതും കെട്ടുപോയല്ലോ. (യശ. ൧൫, ൨f.) എല്ലാ തലയും കഷണ്ടിയാ
യി, താടി എല്ലാം കുറെച്ചുപോയി, എല്ലാ കൈകളിലും ചെത്തി മുറിഞ്ഞും
</lg><lg n="൩൮"> അരകളിൽ രട്ട് ഉടുത്തും കാണുന്നു. മോവാബിലേ മാളികതോറും വീ
ഥികൾതോറും അലമുറ മാത്രം; ഞാൻ ആകട്ടേ മോവാബെ ഇഷ്ടക്കേടു
വന്ന പാത്രം പോലേ ഉടെച്ചത് എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൩൯"> അത്എങ്ങനേ മെരിണ്ടു! അവർ മുറയിടുന്നു. മോവാബ് നാണി
ച്ചിട്ടു എങ്ങനേ പുറം കാട്ടുന്നു! ചുറ്റക്കാൎക്ക് ഏവൎക്കും മോവാബ് പരി
</lg><lg n="൪൦"> ഹാസവും ഇടിച്ചലും ആയി തീരുന്നു. കാരണം യഹോവ പറഞ്ഞിതു:
(ശത്രു) കഴുകൻകണക്കേ പറന്നു മോവാബിന്മേൽ ചിറകുകളെ വിടൎക്കു
</lg><lg n="൪൧"> ന്നു. കുറിയോഥ് പിടിക്കപ്പെട്ടു, ദുൎഗ്ഗങ്ങൾ കൈക്കലായി, അന്നു മോ
വാബ്യവീരന്മാരുടേ മനസ്സു ഈറനോമ്പുള്ളവളുടേ മനസ്സിന് ഒക്കും.
</lg><lg n="൪൨"> മോവാബ് യഹോവയോടു വമ്പിക്കയാൽ ഇനി വംശമാകാതേ മുടിഞ്ഞു
</lg><lg n="൪൩"> പോകും. മോവാബ് നിവാസിയേ, (യശ. ൨൪, ൧൭) നിന്റേ മേൽ
പേടിയും കുഴിയും കണിയും അത്രേ എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൪൪"> പേടിക്കു മണ്ടുന്നവൻ കുഴിയിൽ വീഴ്കയും കുഴിയിൽനിന്നു കയറുന്നവൻ
കണിയിൽകുടുങ്ങുയും ആം, അവരെ സന്ദൎശിക്കുന്ന വൎഷത്തെ ഞാൻ
മോവാബിന്മേൽ വരുത്തും സത്യം എന്നു യഹോവയുടേ അരുളപ്പാടു.

</lg> <lg n="൪൫"> മണ്ടിപ്പോയവർ ബലമറ്റു ഹെശ്ബോൻ നിഴലിൽ നിൽക്കുന്നു. (൪ മോ. ൨൧, ൨൮) ഹെശ്ബോനിൽ നിന്നല്ലോ അഗ്നിയും സിഹോൻ ഊരിൽ)
നിന്നു ജ്വാലയും പുറപ്പെട്ടു (൪ മോ. ൨൪, ൧൭) മോവാബിന്റേ പാ
</lg><lg n="൪൬"> ൎശ്വത്തെയും ആരവാരമക്കളുടേ നെറുകയെയും തിന്നുകളയും.
മോവാബേ, നിനക്കു ഹാ കഷ്ടം! കമോശിൻജനം കെട്ടുപോയി, നിന്റേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/218&oldid=192143" എന്ന താളിൽനിന്ന് ശേഖരിച്ചത്