താൾ:GaXXXIV5 2.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨൮. അ. Jeremiah, XXVIII. 167

<lg n="">യേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ ഇപ്രകാരം പറയുന്നു:
</lg><lg n="൨൨"> അവ ബാബേലിലേക്കു കൊണ്ടുപോകപ്പെടും, ഞാൻ അവയെ സന്ദൎശിച്ചു
ഈ സ്ഥലത്തേക്കു തിരികേ കരേറ്റിവരുത്തുംനാൾവരേ അവിടേ ഇരി
ക്കയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.

</lg>

൨൮. അദ്ധ്യായം.

ഹനന്യാവിൻ കള്ളപ്രവാദത്തിനു (൫) യിറമിയാ എതിൎത്തതും (൧൨) യഹോ
വ ശിക്ഷിച്ചതും.

<lg n="൧"> ആ വൎഷത്തിൽ തന്നേ യഹൂദാരാജാവായ ചിദക്കീയാ വാണു തുടങ്ങിയ
നാലാംആണ്ടേ അഞ്ചാം മാസത്തിൽ അജൂർപുത്രനായ ഹനന്യാ എന്ന
ഗിബ്യോന്യൻ യഹോവാലയത്തിൽ പുരോഹിതന്മാരും സൎവ്വജനവും
</lg><lg n="൨"> കാണ്ങ്കേ എന്നോടു പറഞ്ഞിതു: ഇസ്രയേലിൻ ദൈവമായ സൈന്യങ്ങ
ളുടയ യഹോവ ഇപ്രകാരം പറയുന്നു: ഞാൻ ബാബേൽരാജാവിന്റേ
</lg><lg n="൩"> നുകത്തെ ഒടിക്കുന്നു. നബുകദ്രേചർ എന്ന ബാബേൽരാജാവ് ഇവിടു
ന്ന് എടുത്തു ബാബേലിൽ ആക്കിയ യഹോവാലയത്തിന്റേ ഉരുക്കൾ
ഒക്കെയും ഞാൻ ഈരാണ്ടുകൊണ്ടു ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും.
</lg><lg n="൪"> യോയാക്കീംപുത്രനായ യകോന്യ എന്ന യഹൂദാരാജാവാദിയായി യഹൂദ
യിൽനിന്നു ബാബേലിലേക്കു നിൎവ്വസിച്ചുപോയ കൂട്ടത്തെ ഒക്കെയും
ഞാൻ ബാബേൽരാജാവിൻ നുകത്തെ ഒടിക്കയാൽ ഈ സ്ഥലത്തേക്കു
മടക്കിവരുത്തും എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൫"> എന്നാറേ പ്രവാചകനായ യിറമിയാ യഹോവാലയത്തിൽ നില്ക്കുന്ന
പുരോഹിതന്മാരും സൎവ്വജനവും കാൺങ്കേ പ്രവാചകനായ ഹനന്യാവോടു
</lg><lg n="൬"> പറഞ്ഞു: ആമേൻ യഹോവ അപ്രകാരം ചെയ്‌വൂതാക! നീ പ്രവചിച്ച
വാക്കുകളെ യഹോവ നിവൃത്തിച്ചു യഹോവാലയത്തിലേ ഉരുക്കളെയും
സകലപ്രവാസത്തെയും ബാബേലിൽനിന്ന് ഇവിടേക്കു മടക്കിവരുത്തു
</lg><lg n="൭"> മാറാക! നിന്റേ ചെവിയിലും സൎവ്വജനത്തിന്റേ ചെവികളിലും ഞാൻ
</lg><lg n="൮"> ഉരെക്കുന്ന ഈ വചനം മാത്രം കേൾക്ക: എനിക്കും നിണക്കും മുമ്പേ
യുഗാദിമുതൽ ഉണ്ടായ പ്രവാചകന്മാർ പലദേശങ്ങൾക്കും മഹാരാജ്യങ്ങൾ
ക്കും നേരേ യുദ്ധവും തിന്മയും മഹാരോഗവും സൂചിപ്പിച്ചു പ്രവചിച്ചു.
</lg><lg n="൯"> സമാധാനത്ത സൂചിപ്പിച്ചു പ്രവചിക്കുന്ന പ്രവാദി ചൊല്ലിയതു സംഭ
വിച്ചാൽ യഹോവ പട്ടാങ്ങായി അയച്ചൊരു പ്രവാചകൻ എന്ന് അറി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/173&oldid=191977" എന്ന താളിൽനിന്ന് ശേഖരിച്ചത്