താൾ:GaXXXIV5 2.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൧൨. അ. Jeremiah, XII. 33

<lg n="൯"> യഹോവ എന്നോടു പറഞ്ഞിതു: യഹൂദാപുരുഷരിലും യരുശലേംകുടി
</lg><lg n="൧൦"> യാരിലും കൂട്ടുകെട്ടു കാണായ്‌വന്നു. എൻ വചനങ്ങളെ കേൾപ്പാൻ നിര
സിച്ച പൂൎവ്വപിതാക്കന്മാരുടേ അകൃത്യങ്ങളിലേക്കു അവർ മടങ്ങിച്ചെന്നു
അന്യദേവകളെ സേവിപ്പാൻ പിന്തുടൎന്നുപോയി. ഇങ്ങനേ ഇസ്രയേൽ
ഗൃഹവും യഹൂദാഗൃഹവും ഞാൻ പിതാക്കന്മാരോടു ഖണ്ഡിച്ച നിയമത്തെ
</lg><lg n="൧൧"> ഭഞ്ജിച്ചു കളഞ്ഞു.- അതുകൊണ്ടു യഹോവ പറയുന്നിതു: ഞാൻ ഇതാ
അവൎക്കു ഒഴിഞ്ഞുപോവാൻ കഴിയാത്ത തിന്മയെ വരുത്തുന്നു; എന്നോടു
</lg><lg n="൧൨"> കൂക്കിയാലും അവരെ ഞാൻ കേൾക്കയും ഇല്ല. പിന്നേ യഹൂദാനഗര
ങ്ങളും യരുശലേം കുടിയാരും ധൂപിച്ചുപോരുന്ന ദേവകളെ ചെന്നു കൂക്കും.
</lg><lg n=൧൩"> ഇവയും അവരുടേ അനൎത്ഥകാലത്തിൽ ഒട്ടും രക്ഷിപ്പാറും ഇല്ല. യഹൂ
ദേ നിനക്കാകട്ടേ നഗരങ്ങളുടേ എണ്ണത്തോളം ദേവകളും പോരും
(൨, ൨൮); യരുശലേമിന്നു എത്ര തെരുക്കൾ എന്നാൽ അത്രയും ലജ്ജെ
ക്കു തറകളെയും ബാളിന്നു ധൂപിക്കുന്ന പീഠങ്ങളെയും നിങ്ങൾ പ്രതി
ഷ്ഠിച്ചുവല്ലോ.

</lg>

<lg n="൧൪"> നീയോ ഈ ജനത്തിന്നു വേണ്ടി പക്ഷവാദം ചെയ്യരുതു, അവൎക്കു
വേണ്ടി കെഞ്ചി പ്രാൎത്ഥന തുടങ്ങുകയും അരുതു (൭, ൧൬)! അവർ അന
ൎത്ഥംഹേതുവായി എന്നോടു വിളിക്കുംകാലം ഞാൻ കേൾക്ക ഇല്ല നിശ്ചയം.
</lg><lg n="൧൫"> എന്റേ ഓമനപ്പൈതലിന്ന് എൻ ആലയത്തിൽ എന്തു കാൎയ്യം? അവർ
വ്യാപ്തി നടത്തുന്നുവല്ലോ? നേൎച്ചകളും വിശുദ്ധമാംസവും നിന്മേൽനിന്ന്
അനൎത്ഥത്തെ കടപ്പാറാക്കുമോ? ആകിൽ നിണക്ക് ഉല്ലസിക്കാമല്ലോ!
</lg><lg n="൧൬"> മനോഹരഫലംകൊണ്ട് അഴകിയ പച്ച ഒലീവമരം എന്നു നിന്റേ പേർ
യഹോവ വിളിച്ചിട്ടും മഹാകോലാഹലം കേൾപ്പിച്ച് അതിന്ന് തീ ക
</lg><lg n="൧൭"> ത്തിക്കയാൽ കൊമ്പുകൾ ഒടിഞ്ഞുപോയി; നിന്നെ നട്ട സൈന്യങ്ങളു
ടയ യഹോവ ആകട്ടേ നിന്റേ മേൽ തിന്മ വിധിച്ചതു ഇസ്രയേൽഗൃഹ
വും യഹൂദാഗൃഹവും ബാളിന്നു ധൂപിച്ചുകൊണ്ടു എന്നെ മുഷിപ്പിപ്പാൻ
തങ്ങൾക്കു തന്നേ തിന്മ ചെയ്ത നിമിത്തമത്രേ.

</lg>

൧൨. അദ്ധ്യായം.

(൧൧, ൧൨) അനഥോത്യർ പ്രവാചകനെ കൊല്ലുവാൻ നിരൂപിച്ചതും (൧)ദു
ഷ്ടരുടേ നിൎഭയത്വവും വിചാരിച്ചു (൭) ദൈവം സ്വജനത്തോട് ഇനി പൊറു
ക്ക ഇല്ല (൧൪) ഇസ്രയേലിന്റേ ശത്രുക്കളെയും ശിക്ഷിച്ചും കനിഞ്ഞു തിരിപ്പി
ച്ചും കൊൾകേ ഉള്ളു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/139&oldid=191902" എന്ന താളിൽനിന്ന് ശേഖരിച്ചത്