താൾ:GaXXXIV5 2.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 Jeremiah, XI. യിറമിയാ ൧൧. അ.

<lg n="">൭ൻ, ൬) അവർ യാക്കോബിനെ തിന്നു തിന്നു മുടിച്ചു അവന്റേ വാസ
ത്തെ പാഴാക്കിക്കളഞ്ഞുവല്ലോ.

</lg>

4. ൧൧-൧൩ നിയമലംഘനത്തിന്നു തള്ളിക്കളക എന്ന ശിക്ഷ നിശ്ചയം
എന്നുള്ള നാലാം പ്രബോധനം.

൧൧. അദ്ധ്യായം.

പിതാക്കളോടു യഹോവ വെച്ച നിയമത്തെ (ൻ) ഇസ്രയേൽ ഭഞ്ജിക്കയാൽ
(൧൪)ന്യായവിധി നിശ്ചയം.

<lg n="൧, ൨"> യഹോവപക്കൽനിന്നു യിറമിയാവിന്ന് ഉണ്ടായ വചനമാവിതു:(ഹേ
പ്രവാചകന്മാരേ) ഈ നിയമത്തിൻ വാക്കുകളെ കേട്ടുകൊണ്ടു യഹൂദാപു
</lg><lg n="൩"> രുഷന്മാരോടും യരുശലേംകുടിയാരോടും ചൊല്ലുവിൻ! അവരോടു നീ
പറയേണ്ടുന്നിതു: ഇസ്രയേലിൻ ദൈവമായ യഹോവ പറയുന്നു: ഈ നി
യമത്തിൻ വാക്കുകളെ കേളാത പുരുഷൻ ശപിക്കപ്പെട്ടവൻ (൫> മോ.
</lg><lg n="൪. ൫">൨൭, ൨൬). ഇന്നേ ദിവസം കാണുമ്പോലേ പാലും തേനും ഒഴുകുന്ന
ദേശത്തെ കൊടുക്കേണ്ടതിന്നു ഞാൻ നിങ്ങളുടേ പിതാക്കന്മാരോട് ആ
ണയിട്ടു സത്യം ചെയ്തതിനെ നിവൃത്തിയാക്കുവാൻ ഞാൻ അവരെ മിസ്ര
ദേശമാകുന്ന ഇരിമ്പുചൂളയിൽനിന്നു പുറപ്പെടുവിക്കുന്നാൾ: എൻ ശബ്ദ
ത്തെ കേട്ടു ഞാൻ നിങ്ങളോടു കല്പിക്കുംപ്രകാരം ഒക്കയും ആ വാക്കുകളെ
ചെയ്തുകൊൾവിൻ! എന്നാൽ എനിക്കു ജനവും ഞാൻ നിങ്ങൾക്കു ദൈവ
വും ആയിരിക്കും എന്നു കല്പിച്ച നിയമം തന്നേയല്ലോ. എന്നതിന്നു ഞാൻ:
അല്ലയോ യഹോവേ ആമേൻ (ആകും) എന്ന് ഉത്തരം പറഞ്ഞു.—
</lg><lg n="൬"> പിന്നേ യഹോവ എന്നോടു പറഞ്ഞിതു: യഹൂദാനഗരങ്ങളിലും യരുശ
ലേം തെരുക്കളിലും നീ ഈ വാക്കുകളെ ഒക്കയും വിളിക്കേണ്ടതു: ഈ നി
</lg><lg n="൮"> യമത്തിൻ വചനങ്ങളെ കേട്ടു ചെയ്തുകൊൾവിൻ! പിതാക്കന്മാരെ
ഞാൻ, മിസ്രദേശത്തുനിന്നു കരേറ്റിയ നാൾ മുതൽ ഇന്നേവരേ എന്റേ
ശബ്ദത്തെ കേട്ടുകൊൾവിൻ! എന്നു പുലരേ സാക്ഷീകരിച്ചു നടന്നുവന്നു
</lg><lg n="൯"> വല്ലോ. അവരോ കേളാതേയും ചെവിയേ ചായ്ക്കാതേയും പോയി താ
ന്താൻ ദുൎമ്മനസ്സിൻ ശാഠ്യത്തിൽ നടന്നു (൭, ൨൪); ഞാനും ചെയ്‌വാൻ കല്പി
ച്ചിട്ടും അവർ ചെയ്യാത്ത ഈ നിയമത്തിൻ വചനങ്ങളെ ഒക്കയും അവ
രുടേ മേൽ വരുത്തി ഇരിക്കുന്നു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/138&oldid=191900" എന്ന താളിൽനിന്ന് ശേഖരിച്ചത്