താൾ:GaXXXIV5 1.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 Job, XXXIX. ഇയ്യോബ് ൩൯. അ.

൩൯. അദ്ധ്യായം.

<lg n="39"> സിംഹിയുടേ ഇരപോലേ നീയും വേട്ടയാടുമോ?
ചെറുകോളരികളുടേ കൊതിക്കു നീ തൃപ്തി വരുത്തുമോ?</lg>

<lg n="40"> അവ ഗുഹകളിൽ ഒതുങ്ങി
വള്ളിക്കെട്ടിൽ പതിയിരിക്കുമ്പോഴെക്കു?</lg>

<lg n="41"> കാക്കയുടേ കുഞ്ഞുകൾ ദേവനോടു മുറവിളിച്ചു
തീനില്ലാതേ ഉഴലുമ്പോൾ
അതിനു പിടിപ്പാൻ ഒരുക്കുന്നത് ആർ?</lg>

<lg n="39, 1 "> പാറയാടുകൾ പെറുന്ന സമയം അറിയാമോ?
മാനുകളുടേ ഈറ്റുനോവിനെ കരുതുന്നുവോ?</lg>

<lg n="2"> അവ ഗൎഭം തികയുന്ന മാസങ്ങളെ എണ്ണുന്നുവോ?
പെറുന്ന സമയത്തെ ഗ്രഹിച്ചുവോ?</lg>

<lg n="3"> അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു,
നോവുകളെ (ക്ഷണത്തിൽ) ഒഴിച്ചുകളയുന്നു.</lg>

<lg n="4"> അവറ്റിൻ മക്കളോ തടിച്ചു വയലിൽ തന്നേ വളൎന്നു,
പുറപ്പെട്ടു അവയടുക്കേ തിരികേ ചേരാതേ പോകയും ചെയ്യും.</lg>

<lg n="5"> കാട്ടുകഴുതയെ തന്റേടത്തിൽ അയച്ചത് ആർ?
വനഖരത്തിന്റേ കെട്ടുകളെ അഴിച്ചത് ആർ?</lg>

<lg n="6">അതിനു ഞാൻ പാഴ്ഭൂമിയെ ഭവനവും
ഉയൎന്നിലത്തെ കുടിയിരിപ്പും ആക്കി,</lg>

<lg n="7"> പട്ടണത്തിലേ ആരവാരത്തെക്കൊണ്ട് ആയതു ചിരിക്കും,
തെളിക്കുന്നവന്റേ കൂറ്റുകൾ കേളാതു.</lg>

<lg n="8">മലകളുടേമേൽ ഒറ്റുനോക്കിപ്പിടിച്ചത് അതിന്റേ ഭക്ഷ്യം,
പച്ചയായതിനെ എല്ലാം അതു തിരയുന്നു.</lg>

<lg n="9">കാട്ടി നിന്നെ സേവിപ്പാൻ ഇഛ്ശിക്കുമോ?
നിന്റേ തൊഴുത്തിൽ രാപാൎക്കുമോ?</lg>

<lg n="10"> കാട്ടിയെ നീ കയറുകൊണ്ടു ഉഴച്ചാലിനോടു മുറുക്കുമോ?
നിന്നെ അനുസരിച്ചിട്ട് അതു കുണ്ടുകളെ നിരത്തുമോ?</lg>

<lg n="11">അതിൻ ഊക്കു പെരികയാൽ നീ അതിൽ തേറി,
നിന്റേ പ്രയത്നത്തെ ഏല്പിച്ചു വിടുമോ?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/78&oldid=189527" എന്ന താളിൽനിന്ന് ശേഖരിച്ചത്