താൾ:GaXXXIV5 1.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩൯. അ. Job, XXXIX. 69

<lg n="12"> നിന്റേ വിത്തിനെ അതു (വീട്ടിൽ) കൊണ്ടുവന്നു
കളത്തിൽനിന്നുള്ളതു കൂട്ടും എന്നു വിശ്വസിക്കുമോ?</lg>

<lg n="13"> തീവിഴുങ്ങികളുടേ ചിറക് ഉല്ലസിച്ചു വീശുന്നു,
ആ തൂവലും ഇറകും വാത്സല്യം പൂണ്ടതോ?</lg>

<lg n="14"> അല്ല, തൻ മുട്ടകളെ ഭൂമിയിൽ ഏല്പിച്ചു,
പൊടിയിൽ ചൂടു പിടിപ്പാൻ വിടുന്നു;</lg>

<lg n="15"> കാൽ അവറ്റെ ചതെക്കും,
കാട്ടുമൃഗങ്ങൾ തകൎക്കും എന്നതു മറക്കുന്നു.</lg>

<lg n="16"> തനിക്കല്ല എന്നതു പോലേ തൻ കുഞ്ഞുകളിൽ കാഠിന്യം ഭാവിച്ചു,
പ്രയത്നം പഴുതിൽ ആയാലും ചിന്തയില്ലാതിരിക്കുന്നു.</lg>

<lg n="17"> കാരണം ദൈവം അതിനെ ജ്ഞാനം മറപ്പിച്ചു,
വിവേകത്തിൽ ഒരു പങ്കും കൊടുക്കാതിരുന്നു.</lg>

<lg n="18"> മേൽപ്പെട്ടു ശ്രമിക്കുംപോഴെക്കോ
കുതിരയെയും അതിൽ ഏറിയിരിക്കുന്നവനെയും പരിഹസിക്കുന്നു.</lg>

<lg n="19"> കുതിരെക്കു ശൌൎയ്യം നല്കി
അതിൻ കഴുത്തിന്നു മിന്നുമ്മുടി അണിയിക്കുന്നതു നീയോ?</lg>

<lg n="20"> തുള്ളനെ പോലേ അതിനെ നീ ചാടിച്ചു,
ഹുങ്കാരപ്രതാപത്താൽ ഭീഷണി പരത്തുന്നുവോ?</lg>

<lg n="21"> താഴ്വരയിൽ ചുര മാന്തി ഊക്കിൽ ആനന്ദിച്ചു
സന്നാഹത്തെക്കൊള്ളേ പുറപ്പെടുന്നു;</lg>

<lg n="22"> പേടിക്കു കൂശാതേ ചിരിക്കുന്നു,
വാളിൻ മുമ്പിൽനിന്നു പിൻമാറുന്നതും ഇല്ല.</lg>

<lg n="23"> പൂണി അതിന്മേൽ ചിലമ്പുന്നു,
കുന്തചവളങ്ങളുടേ മിന്നൽ (തെളങ്ങുന്നു).</lg>

<lg n="24"> ആരവമുഴക്കത്തിൽ അതു നിലത്തെ പരുകി (ഓടുന്നു),
കാഹള നാദമായാൽ ആശ്വാസമില്ല.</lg>

<lg n="25"> കാഹളം കേട്ടാൽ ഹാ ഹാ എന്നിരുന്നു,
പ്രഭുക്കളുടേ വിളിമുഴക്കവും ഘോഷവുമായി
പോരിനെ ദൂരത്തുനിന്നു മണക്കുന്നു.</lg>

<lg n="26"> മലങ്കുരികിൽ പാറി പോയി
തെക്കോട്ടു ചിറകുകളെ വിടൎക്കുന്നതു നിന്റേ ബുദ്ധിയാലോ?</lg>

<lg n="27"> നിന്റേ കല്പനെക്കോ കഴുക് ഉയൎന്നു
തൻ കൂട് ഉന്നതത്തിൽ കെട്ടുന്നതു?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/79&oldid=189529" എന്ന താളിൽനിന്ന് ശേഖരിച്ചത്