താൾ:GaXXXIV5 1.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൧൮. Proverbs, XVIII. 301

23 മടിയിൽനിന്നു കൈക്കൂലിയെ ദുഷ്ടൻ മേടിപ്പതു
നീതിഞെറികളെ വളെച്ചു വെപ്പാനത്രേ.

24 ബുദ്ധിമാന്റേ ലാക്കു ജ്ഞാനം അത്രേ
മൂഢന്റേ കണ്ണുകളോ ഭൂമിയുടേ അറുതിയിൽ.

25 മൂഢപുത്രൻ അപ്പനു വ്യസനവും
ജനനിക്കു കൈപ്പും തന്നേ.

26 നീതിമാനോടു പിഴ വാങ്ങുന്നതും
ഉദാരന്മാരെ നേർ നിമിത്തം അടിക്കുന്നതും നന്നല്ല.

27 തൻ മൊഴികളെ അടക്കി വെക്കുന്നവൻ അറിവിനെ അറിയുന്നു
ശീതാത്മാവുള്ളവൻ വിവേകക്കാരൻ.

28 മിണ്ടാഞ്ഞാൽ ബുദ്ധിഹീനനും ജ്ഞാനി എന്നു തോന്നും
തൻ അധരങ്ങളെ പൂട്ടുന്നവൻ വിവേകി.

൧൮. അദ്ധ്യായം.

1 വേറുപിരിഞ്ഞുകൊള്ളുന്നവൻ തന്നിഷ്ടത്തെ അന്വേഷിക്കുന്നു
എല്ലാവസ്തുത്വത്തിനും നേരേ കയൎക്കും.

2 തൻ ഹൃദയത്തെ താൻ വെളിപ്പെടുത്തുകയിൽ അല്ലാതേ
വിവേകത്തിങ്കൽ മൂഢനു പ്രസാദം ഇല്ല.

3 ദുഷ്ടൻ വന്നിട്ട് ധിക്കാരവും വരുന്നു
അപമാനത്തോടു കൂടേ നിന്ദയും.

4 പുരുഷവായിലേ വാക്കുകൾ ആഴമുള്ള വെള്ളം
ജ്ഞാനത്തിൻ ഉറവു പൊക്കുളിക്കുന്ന പുഴ.

5 ന്യായവിധിയിൽ നീതിമാനെ ചരിപ്പാൻ
ദുഷ്ടനു വേണ്ടി മുഖപക്ഷം നന്നല്ല.

6 മൂഢന്റേ അധരങ്ങൾ വിവാദത്തിൽ കടക്കും
അവന്റേ വായി തല്ലുകൾ്ക്കായി വിളിക്കുന്നു.

7 മൂഢന്റേ വായി അവനു തന്നേ ഇടിവ്
അവന്റേ അധരങ്ങൾ സ്വപ്രാണനു കണി.

8 നുണയന്റേ വാക്കുകൾ പലഹാരങ്ങൾ പോലേ
ഉടലിന്റേ അകങ്ങളിൽ ഇറങ്ങുന്നു.

9 തൻ ഉദ്യോഗത്തിൽ മടിയനായവനും
മുടിയന്റേ അനുജനത്രേ.

10 യഹോവാനാമം ഊക്കേറും ഗോപുരം
അതിലേ നീതിമാൻ മണ്ടിക്കൊണ്ട് ഉയരേ സുഖിക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/311&oldid=189981" എന്ന താളിൽനിന്ന് ശേഖരിച്ചത്