താൾ:GaXXXIV5 1.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

300 Proverbs, XVII. സദൃശങ്ങൾ ൧൭.

6 കിഴവന്മാരുടേ കിരീടമായതു മക്കളുടേ മക്കൾ,
പുത്രൎക്കു ഭൂഷണം അവരുടേ പിതാക്കൾ തന്നേ.

7 ശ്രേഷ്ഠതയുടേ അധരം ഭോഷനു പൊരുന്നുന്നതല്ല
ഉദാരനു കപടാധരം പിന്നേയോ.

8 കൈക്കൂലി ഉടയവനു ലാവണ്യക്കല്ല് എന്നു തോന്നും
ഏതിലേക്കു തിരിഞ്ഞാലും സാദ്ധ്യം ഉണ്ടാം.

9 സ്നേഹത്തെ അന്വേഷിക്കുന്നവൻ ദ്രോഹത്തെ മൂടുന്നു.
ആവൎത്തിച്ചു പറയുന്നവൻ തോഴനെ വേൎപെടുക്കുന്നു (൧൬, ൨൮).

10 മൂഢനെ നൂറ് അടിക്കുന്നതിനെക്കാൾ
ബുദ്ധിമാനിൽ ശാസന ആഴേ ചെല്ലും.

11 മത്സരക്കാരൻ തിന്മ മാത്രം അന്വേഷിക്കും
അവനെക്കൊള്ളേ ക്രൂരദൂതൻ അയക്കപ്പെടും.

12 കുട്ടികൾ പോയ്പോയ കരടി തനിക്ക് എതിരേല്ക്കട്ടേ
മൂഢൻ മാത്രം അവന്റേ പൊട്ടത്വത്തിൽ അരുതു.

13 നന്മെക്കു പകരം തിന്മ വരുത്തിയാൽ
അവന്റേ ഭവനത്തിൽനിന്നു തിന്മ നീങ്ങുകയില്ല.

14 വെള്ളം ചോരുന്നതു (പോലേ) പിണക്കിന്റേ തുടക്കം;
(ചിറ) പൊട്ടും മുമ്പേ വിവാദത്തെ മതിയാക്കൂ.

15 ദുഷ്ടനെ നീതീകരിക്കുന്നവൻ നീതിമാനെ ദുഷ്ടീകരിക്കുന്നവൻ
ഇവർ ഇരുവരും യഹോവെക്കു വെറുപ്പു.

16 മനസ്സില്ലാത്തേടത്തു ജ്ഞാനത്തെ സമ്പാദിപ്പാൻ
മൂഢന്റേ കൈയിൽ ഈ ദ്രവ്യമുള്ളത് എന്തിനു?

17 തോഴൻ എല്ലാകാലത്തും സ്നേഹിക്കുന്നു
ഞെരിക്കത്തിന്നു സഹോദരനായി ജനിക്കും.

18 കൂട്ടുകാരന്റേ മുമ്പാകേ ഉത്തരവാദിയാവാൻ
കൈയടിക്കുന്ന മനുഷ്യൻ ബുദ്ധികുറഞ്ഞവൻ.

19 വഴക്കു സ്നേഹിക്കുന്നവൻ ദ്രോഹത്തെ സ്നേഹിക്കുന്നു
തന്റേ വാതിലിനെ പൊക്കത്തിൽ തീൎക്കുന്നവൻ ഭംഗത്തെ അന്വേഷിക്കു

20 ഹൃദയവക്രൻ നന്മയെ കാണ‌്കയില്ല [ന്നു.
നാവിൻ തിരിപ്പുള്ളവൻ തിന്മയിൽ വീഴും.

21 മൂഢനെ പെറ്റാൽ തനിക്കു ഖേദത്തിന്നാം
ഭോഷന്റേ അപ്പൻ സന്തോഷിക്കയും ഇല്ല.

22 സന്തുഷ്ടഹൃദയം ദീനത്തെ പൊറുപ്പിക്കും
ഇടിഞ്ഞ ആത്മാവ് അസ്ഥിയെ വറട്ടും.-

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/310&oldid=189979" എന്ന താളിൽനിന്ന് ശേഖരിച്ചത്