താൾ:GaXXXIV5 1.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൧൭. Proverbs, XVII. 299

24 മനോഹരമൊഴികൾ തേൻകട്ട
ദേഹിക്കു മധുരവും എല്ലിന്നു ചികിത്സയും തന്നേ.

25 അവനവനു നേരായി തോന്നുന്ന വഴി ഉണ്ടു
അതിൻ ഒടുവോ മരണവഴികളത്രേ (൧൪, ൧൨).

26 പ്രയത്നം ചെയ്യുന്നവന്റേ കൊതി അവന്നായി പ്രയത്നിക്കുന്നു
തന്റേ വായി അവനെ പണി എടുപ്പിക്കുന്നുവല്ലോ.

27 തിന്മ തോണ്ടുന്നവൻ വല്ലായ്മക്കാരൻ
അവന്റേ അധരങ്ങളുടേ മേൽ എരിയുന്ന തീപ്പോലേ.

28 മറിപ്പുകളുടയവൻ പിണക്കുകൾ അയക്കുന്നു (൬, ൧൪)
നുണയൻ തോഴനെ വേൎപെടുക്കുന്നു.

29 സാഹസക്കാരൻ തന്റേ കൂട്ടുകാരനെ വശീകരിച്ചു
നന്നല്ലാത്ത വഴിയിൽ നടത്തുന്നു.

30 കണ്ണുകളെ ചിമ്മി മറിപ്പുകൾ നിരൂപിച്ചും
അധരങ്ങളെ പൂട്ടിക്കൊള്ളുന്നവൻ തിന്മയെ പ്രവൃത്തിച്ചുകളയുന്നു.

31 നര എന്നതു ഭ്രഷണകിരീടം
നീതിവഴിയിൽ അതിനോട് എത്താം.

32 വീരനിലും നല്ലതു ദീൎഘക്ഷാന്തിയുള്ളവൻ
തൻ ആത്മാവിനെ ഭരിക്കുന്നവൻ നഗരത്തെ പിടിച്ചടക്കുന്നവനിലും (ന

33 ചീട്ടിനെ മടിയിൽ ചാടും [ല്ലു).
അതിന്റേറ വിധിയോ യഹോവയിൽനിന്നു മാത്രം.

൧൭. അദ്ധ്യായം.

1 വിവാദബലികൾ നിറഞ്ഞ ഭവനത്തിൽ
സ്വൈരത്തോടേ ഉണങ്ങിയ കഷണവും നല്ലു.

2 ബോധവാനായ ദാസൻ (യജമാനന്റേ) നിന്ദ്യപുത്രനെയും ഭരിച്ചു
സഹോദരരുടേ നടുവിൽ അവകാശത്തെ പങ്കിടുകിലുമാം.

3 വെള്ളിക്കു പുടവും പൊന്നിന്ന് ഉലയും
ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ.

4 ദുഷ്ടൻ അകൃത്യാധരങ്ങളെ കുറിക്കൊണ്ടു,
കിണ്ടങ്ങളുടേ നാവിന്മേൽ കപടം ചെവിക്കൊള്ളുന്നു.

5 ദരിദ്രനെ പരിഹസിക്കുന്നവൻ അവനെ ഉണ്ടാക്കിയവനെ നിന്ദിക്കുന്നു,
വിപത്തിൽ സന്തോഷിക്കുന്നവൻ നിൎദ്ദോഷൻ എന്നു വരികയില്ല.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/309&oldid=189977" എന്ന താളിൽനിന്ന് ശേഖരിച്ചത്