താൾ:GaXXXIV5 1.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

284 Proverbs, IX. സദൃശങ്ങൾ ൯.

25 മലകൾ നാട്ടപ്പെടാഞ്ഞപ്പോൾ
കുന്നുകൾ്ക്കു മുമ്പേ ഞാൻ ഉത്ഭവിച്ചു,

26 അവൻ ഭൂമിയും പ്രദേശങ്ങളും
ഊഴിയിലേ മണ്ണിന്തുകയും ഉണ്ടാക്കാത്ത നേരം തന്നേ.

27 അവൻ വാനങ്ങളെ സ്ഥാപിക്കയിൽ
ആഴിയുടേ പരപ്പിന്മേൽ മണ്ഡലത്തെ കെട്ടുമ്പോൾ ഞാൻ അവിടേ തന്നേ.

28 മീത്തൽ ഇളമുകിലിനെ ഉറപ്പിച്ചു
ആഴിയുടേ ഉറവുകളെ സ്ഥിരമാക്കുമ്പോൾ,

29 അവൻ കടലിന്ന് അതിർ വെച്ചു
വെള്ളത്തെ തിരുവാ (മൊഴി)യെ ലംഘിക്കാതാക്കി
ഭൂമിക്ക് അടിസ്ഥാനങ്ങളെ വെക്കുകയിൽ,

30 അന്നു ഞാൻ അവന്റേ അരികിൽ ശില്പിയായിച്ചമഞ്ഞു
ദിനംദിനം ഓമനയായി
എല്ലായ്പോഴും തിരുമുമ്പിൽ കളിച്ചുകൊണ്ടിരുന്നു.

31 അവന്റേ ഭൂചക്രത്തിൽ, ഞാൻ കളിക്കുന്നു
എന്റേ ഓമനമനുഷ്യപുത്രന്മാരിൽ തന്നേ.

32 എന്നിട്ടു മക്കളേ, എന്നെ കേട്ടുകൊൾ്വിൻ!
എന്റേ വഴികളെ സൂക്ഷിക്കുന്നവർ ധന്യർ.

33 ശിക്ഷയെ തള്ളിക്കളയാതേ
കേട്ടുകൊണ്ടു ജ്ഞാനികളാകുവിൻ!

34 എന്റേ കതകുകളിൽ നാൾ്ക്കുനാൾ ജാഗരിച്ചും
എന്റേ വാതില്ക്കട്ടിലകളെ കാത്തുംകൊണ്ട്
എന്നെ കേട്ടു നില്ക്കുന്ന മനുഷ്യൻ ധന്യൻ.

35 കാരണം എന്നെ കണ്ടവൻ ജീവനെ കണ്ടെത്തി
യഹോവാപ്രസാദത്തെ നേടി ഇരിക്കുന്നു.

36 എന്നോടു പിഴക്കുന്നവനോ തന്റേ ദേഹിയെ അതിക്രമിക്കുന്നു,
എന്റേ പകയർ എല്ലാവരും മരണത്തെ സ്നേഹിക്കുന്നുള്ളു.

൯. അദ്ധ്യായം.

ജ്ഞാനം എന്നവൾ ശ്രേഷുമായ സദ്യെക്കു ക്ഷണിക്കുന്നതിനെ അജ്ഞന്മാർ
അംഗീകരിച്ചു ജീവിച്ചിരിക്കേ (൧൩) മൂഢത എന്നവളെ അനുസരിക്കുന്നവർ
മരിക്കേ ഉള്ളു.

1 ജ്ഞാനം എന്നവൾ തൻ ഭവനത്തെ പണിതു
തന്റേ ഏഴു തൂണുകളെ തീൎത്തു,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/294&oldid=189949" എന്ന താളിൽനിന്ന് ശേഖരിച്ചത്