താൾ:GaXXXIV5 1.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൮. Proverbs, VIII. 283

8 എൻ വായിലേ മൊഴികൾ എല്ലാം നീതിയിൽ തന്നേ,
മറിപ്പും തിരിപ്പും അതിൽ ഒന്നും ഇല്ല.

9 ബോധിക്കുന്നവന് അവ ഒക്കവേ ശരിയും
അറിവിനെ കണ്ടെത്തുന്നവൎക്കു നേരുമായി കാണും.

10 വെള്ളിയല്ല എൻ ശിക്ഷയെയും
തെരിഞ്ഞെടുത്ത തങ്കത്തെക്കാളും അറിവിനെയും കൈക്കൊൾ്വിൻ!

11 മുത്തുകളിലും ജ്ഞാനം നല്ലതു സത്യം,
അഭീഷ്ടങ്ങൾ ഒന്നും അവളോട് ഒത്തു വരികയും ഇല്ല.

12 ജ്ഞാനമാകുന്ന ഞാൻ കൌശലത്തിൽ വാസം ചെയ്തു
ചിന്തകളുടേ അറിവിനെ കണ്ടെത്തുന്നു.

13 യഹോവാഭയം ആവിതു തിന്മ പകെക്ക തന്നേ
ഗൎവ്വഡംഭവും ദുൎവ്വഴിയും
മറിപ്പുകൾ ഉള്ള വായിനെയും ഞാൻ പകെക്കുന്നു.

14 മന്ത്രണവും വസ്തുത്വവും എനിക്കുണ്ടു,
ഞാനേ വിവേകം, ശൌൎയ്യം എന്റേതു.

15 രാജാക്കൾ വാഴുന്നതും
മന്നവന്മാർ നീതിയിൽ വിധിക്കുന്നതും എന്നാലത്രേ.

16 പ്രഭുക്കൾ ഭരിക്കുന്നതും
ഭൂമിയിലേ ന്യായാധിപന്മാർ എല്ലാവരും അരശാളുന്നതും എന്നാൽ തന്നേ.

17 എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കും,
എന്നെ തേടുന്നവർ എന്നെ കണ്ടെത്തുകയും ചെയ്യും.

18 സമ്പത്തും തേജസ്സും
സ്ഥിരധനവും നീതിയും എന്നോട് ഉണ്ടു.

19 എന്റേ ഫലം തങ്കസ്വൎണ്ണങ്ങളിലും
എന്റേ വരത്തു തെരിഞ്ഞെടുത്ത വെള്ളിയിലും നല്ലു.

20 നീതിഞെറിയിൽ
ന്യായമാൎഗ്ഗങ്ങളുടേ നടുവിൽ ഞാൻ നടകൊള്ളുന്നതു,

21 എന്റേ സ്നേഹിതന്മാരെ വസ്തു അനുഭവിപ്പിപ്പാനും
അവരുടേ ഭണ്ഡാരങ്ങളെ നിറെപ്പാനും തന്നേ.

22 യഹോവ എന്നെ തന്റേ വഴിയുടേ ആരംഭമാക്കി
ഉല്പാദിച്ചു പണ്ടുള്ള അവന്റേ പൂൎവ്വസൃഷ്ടികളിൽ മുന്നേതായി തന്നേ.

23 യുഗംമുതൽകൊണ്ട് ആദിയിങ്കിൽ ഞാൻ ആക്കി വെക്കപ്പെട്ടു
ഭൂമിയുടേ ഉത്ഭവത്തിന്നു മുമ്പേ.

24 ആഴികൾ ഇല്ല വെള്ളം കനത്തുള്ള ഉറവുകൾ
ഇല്ലാത്ത സമയം ഞാൻ ഉത്ഭവിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/293&oldid=189947" എന്ന താളിൽനിന്ന് ശേഖരിച്ചത്