താൾ:GaXXXIV5 1.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൪൫. Psalms, CXLV. 263

<lg n="6"> ഗാംഭീൎയ്യമേറും നിന്റേ ഭയങ്കരക്രിയകളെ അവർ പറയും
നിന്റേ വങ്കൎമ്മങ്ങളെ ഞാൻ വൎണ്ണിക്കയും ചെയ്യും.</lg>

<lg n="7"> ചെമ്മേ പെരുകും നിൻ നന്മയുടേ ശ്രുതിയെ അവർ പൊഴിയും
നിൻ നീതിയെ ചൊല്ലി ആൎക്കും.</lg>

<lg n="8"> യഹോവ കൃപാലുവും കനിയുന്നവനും
ദീൎഘക്ഷമാവാനും ദയ പെരുകിയവനും തന്നേ.</lg>

<lg n="9"> യഹോവ എല്ലാവൎക്കും നല്ലവൻ
അവന്റേ കരൾ്ക്കനിവ് അവന്റേ സകല ക്രിയകളുടേ മേലും (ഇരിക്കു </lg>

<lg n="10"> യഹോവേ, നിന്റേ സകല ക്രിയകളും നിന്നെ വാഴ്ത്തും [ന്നു).
നിന്റേ ഭക്തർ നിന്നെ അനുഗ്രഹിക്കയും,</lg>

<lg n="11"> നിന്റേ രാജ്യതേജസ്സു പറകയും
നിന്റേ ശൌൎയ്യം ഉരെക്കയും ചെയ്യും,</lg>

<lg n="12"> മനുഷ്യപുത്രരോടു നിന്റേ വീൎയ്യങ്ങളെയും
നിന്റേ രാജ്യത്തിലേ പ്രാഭവത്തേജസ്സിനെയും അറിയിപ്പാൻ തന്നേ. </lg>

<lg n="13"> നിന്റേ രാജ്യം സൎവ്വയുഗങ്ങൾ്ക്കുള്ള രാജ്യം
നിന്റേ വാഴ്ച എല്ലാ തലമുറകളിലും ഉള്ളതു.</lg>

<lg n="14"> വീഴുന്നവരെ ഒക്കയും യഹോവ താങ്ങുന്നു
കുനിഞ്ഞവരെ ഒക്കയും താൻ നിവിൎത്തുന്നു. </lg>

<lg n="15"> എല്ലാവരുടേ കണ്ണുകളും നിന്നെ പാൎത്തിരിക്കുന്നു
നീയും തത്സമയത്തു താന്താന്റേ തീൻ അവൎക്കു നല്കുന്നു;</lg>

<lg n="16"> തൃക്കൈയെ നീ തുറന്നു
എല്ലാ ജീവിക്കും പ്രസാദതൃപ്തി വരുത്തുന്നു.</lg>

<lg n="17"> യഹോവ തന്റേ എല്ലാ വഴികളിൽ നീതിമാനും
തന്റേ സകല ക്രിയകളിൽ ദയാവാനും ആകുന്നു. </lg>

<lg n="18"> തന്നോട് വിളിക്കുന്നവൎക്ക് എല്ലാം യഹോവ സമീപസ്ഥൻ
ഉണ്മയിൽ തന്നോടു വിളിക്കുന്നവൎക്ക് എല്ലാമേ.</lg>

<lg n="19"> അവനെ ഭയപ്പെടുന്നവൎക്കു പ്രസാദമായതിനെ അവൻ ചെയ്തു
അവരുടേ കൂറ്റു കേട്ട് അവരെ രക്ഷിക്കുന്നു. </lg>

<lg n="20"> തന്നെ സ്നേഹിക്കുന്നവരെ ഒക്കയും യഹോവ കാത്തു
സകല ദുഷ്ടരെയും സംഹരിക്കും.</lg>

<lg n="21"> യഹോവയുടേ സ്തുതിയെ എൻ വായി ഉരെക്കയും
സകല ജഡവും അവന്റേ വിശുദ്ധനാമത്തെ എന്നെന്നേക്കും അനുഗ്ര
[ഹിക്കയും ചെയ്ക!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/273&oldid=189909" എന്ന താളിൽനിന്ന് ശേഖരിച്ചത്