താൾ:GaXXXIV5 1.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

264 Psalms, CXLVI. CXLVII. സങ്കീ. ൧൪൬. ൧൪൭.

൧൪൬. സങ്കീൎത്തനം.

മനുഷ്യരിലല്ല ദൈവത്തിൽ ആശ്രയിക്കയും (൫) അവന്റേ രക്ഷയെ പാ
ൎത്തിരിക്കയും ഇസ്രയേലിന്റേ ഭാഗ്യം.

<lg n="1"> ഹല്ലെലൂയാഃ
എൻ ദേഹിയേ യഹോവയെ സ്തുതിക്ക (൧൦൪)!</lg>

<lg n="2"> ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്ക
ഞാൻ ഉള്ളേടത്തോളം എൻ ദൈവത്തെ കീൎത്തിക്ക (൧൦൪, ൩൩)!</lg>

<lg n="3"> മഹാത്മാക്കളിൽ തേറൊല്ല
രക്ഷയില്ലാത്ത മനുഷ്യപുത്രനിൽ (ഒല്ല) (൧൧൮, ൮S)! </lg>

<lg n="4"> അവന്റേ ശ്വാസം പുറപ്പെട്ടാൽ അവൻ തന്റേ മണ്ണിലേക്കു തിരിയും
അന്നേ ദിവസം അവന്റേ നിരൂപണങ്ങൾ കെട്ടുപോയി.</lg>

<lg n="5"> യാക്കോബിൻ ദേവൻ തുണയായിട്ടു
തന്റേ ദൈവമായ യഹോവയിൽ പ്രതീക്ഷയുള്ളവൻ ധന്യൻ.</lg>

<lg n="6"> സ്വൎഭൂമിസമുദ്രങ്ങളെയും
അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കിയവൻ,
എന്നേക്കും സത്യം കാക്കുന്നവൻ;</lg>

<lg n="7"> പീഡിതൎക്കു ന്യായം നടത്തുന്നവൻ,
വിശന്നവൎക്കു അപ്പം കൊടുക്കുന്നവൻ തന്നേ.
യഹോവ ബദ്ധന്മാരെ കെട്ടിക്കുന്നു.</lg>

<lg n="8"> യഹോവ കുരുടൎക്കു (കൺ) തുറക്കുന്നു,
യഹോവ കുനിഞ്ഞവരെ നിവിൎത്തുന്നു (൧൪൫, ൧൪),
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.</lg>

<lg n="9"> യഹോവ പരദേശികളെ കാത്തു
അനാഥനെയും വിധവയെയും യഥാസ്ഥാനത്താക്കുന്നു,
ദുഷ്ടരുടേ വഴിയെ മറിക്കുന്നു.</lg>

<lg n="10"> യഹോവ എന്നേക്കും വാഴുന്നു (൨ മോ. ൧൫, ൧൮)
ചിയോനേ, നിന്റേ ദൈവം തലമുറതലമുറയോളമേ.
ഹല്ലെലൂയാഃ </lg>

൧൪൭. സങ്കീൎത്തനം.

യരുശലേമെ പണിതു (൭) ആശ്രിതരെ പോററി (൧൨) വാഗ്ദത്തങ്ങളെ
നിവൃത്തിക്കുന്നവനു സ്തോത്രം. (കാലം: നെഹ. ൧൨, ൨൭.)

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/274&oldid=189911" എന്ന താളിൽനിന്ന് ശേഖരിച്ചത്