താൾ:GaXXXIV5 1.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൯, Psalms, CXIX, 235

<lg n="74"> തിരുവചനത്തെ ഞാൻ പാൎത്തു നില്ക്കയാൽ
നിന്നെ ഭയപ്പെടുന്നവർ എന്നെ കണ്ടു സന്തോഷിക്കും.</lg>

<lg n="75"> യഹോവേ, നിന്റേ ന്യായവിധികൾ നീതി എന്നും
നീ എന്നെ താഴ്ത്തിവെച്ചതു വിശ്വസ്തത എന്നും ഞാൻ അറിയുന്നു.</lg>

<lg n="76"> അടിയനോടുള്ള നിന്റേ മൊഴിപ്രകാരം എന്നെ ആശ്വസിപ്പിപ്പാൻ
നിന്റേ ദയ ഉണ്ടാകേ വേണ്ടു.</lg>

<lg n="77"> നിന്റേ ധൎമ്മം എന്റേ വിലാസമാകയാൽ
ഞാൻ ജീവിപ്പാൻ നിന്റേ കരൾ്ക്കനിവ് അകപ്പെടുകേയാവു!</lg>

<lg n="78"> അഹങ്കാരികൾ വ്യാജത്തിൽ എന്നെ മറിക്കുന്നതാകയാൽ നാണിപ്പൂതാക,
നിന്റേ നിയോഗങ്ങളെ ഞാൻ ധ്യാനിക്കേ ഉള്ളൂ.</lg>

<lg n="79"> നിന്നെ ഭയപ്പെട്ടു തിരുസാക്ഷ്യങ്ങളെ അറിയുന്നവർ
എങ്കലേക്കു തിരിവൂതാക.</lg>

<lg n="80"> ഞാൻ നാണിച്ചു പോകായ്വാൻ
എന്റേ ഹൃദയം തിരുവെപ്പുകളിൽ തികവുള്ളതായ്ചമക!</lg>

കാഫ്.

<lg n="81"> എൻ ദേഹി നിന്റേ രക്ഷെക്കായി മാഴ്കുന്നു
തിരുവചനത്തെ ഞാൻ പാൎത്തു നിന്നു.</lg>

<lg n="82"> തിരുമൊഴിയെ കുറിച്ച് എൻ കണ്ണുകൾ മാഴ്കി
നീ എപ്പോൾ എന്നെ ആശ്വസിപ്പിക്കും എന്നിരിക്കുന്നു. </lg>

<lg n="83"> ഞാനാകട്ടേ പുകയിലേ തോല്ത്തുരുത്തിയോട് ഒത്തു
തിരുവെപ്പുകളെ മറക്കുന്നില്ലതാനും.</lg>

<lg n="84">അടിയന്റേ വാഴുനാൾ എത്ര?
എന്നെ ഹിംസിക്കുന്നവരിൽ നീ എപ്പോൾ ന്യായവിധി നടത്തും?</lg>

<lg n="85"> നിന്റേ ധൎമ്മത്തോട് ഒക്കാത്ത അഹങ്കാരികൾ
എനിക്കു കുഴികളെ കുഴിക്കുന്നു. </lg>

<lg n="86"> തിരുകല്പനകൾ ഒക്കയും വിശ്വസ്തത തന്നേ
അവർ വ്യാജത്തിൽ എന്നെ ഹിംസിക്കുന്നു എന്നെ തുണെച്ചാലും!</lg>

<lg n="87"> നാട്ടിൽ അവർ എന്നെ ഏകദേശം മുടിച്ചുകളഞ്ഞു
എങ്കിലും നിൻ നിയോഗങ്ങളെ ഞാൻ വിട്ടിട്ടില്ല. </lg>

<lg n="88"> നിന്റേ ദയയിൻ പ്രകാരം എന്നെ ഉയിൎപ്പിക്കുക
എന്നാൽ തിരുവായിലേ സാക്ഷ്യത്തെ ഞാൻ കാത്തുകൊള്ളും.</lg>

ലാമെദ്.

<lg n="89"> യഹോവേ, എന്നേക്കും
തിരുവചനം സ്വൎഗ്ഗത്തിൽ നിലനില്ക്കുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/245&oldid=189855" എന്ന താളിൽനിന്ന് ശേഖരിച്ചത്