താൾ:GaXXXIV5 1.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

236 Psalms, CXIX. സങ്കീൎത്തനങ്ങൾ ൧൧൯.

<lg n="90"> നിന്റേ വിശ്വസ്തത തലമുറതലമുറയോളം തന്നേ;
നീ ഭൂമിയെ സ്ഥാപിച്ചിട്ട് അതു നിന്നു.</lg>

<lg n="91"> നിന്റേ ന്യായങ്ങൾ്ക്കായിട്ട് ഇവ ഇന്നും നില്ക്കുന്നു,
സമസ്തമല്ലോ നിണക്കു ദാസപ്രായം.</lg>

<lg n="92"> നിന്റേ ധൎമ്മം എൻ വിലാസം ആയില്ല എങ്കിൽ
എന്റേ ക്ലേശത്തിൽ കെടുമായിരുന്നു.</lg>

<lg n="93"> നിൻ നിയോഗങ്ങളെ ഞാൻ എന്നും മറക്കയില്ല
അവ കൊണ്ടു നീ എന്നെ ഉയിൎപ്പിച്ചുവല്ലോ. </lg>

<lg n="94"> ഞാൻ നിണക്കത്രേ, എന്നെ രക്ഷിക്കേണമേ!
നിന്റേ നിയോഗങ്ങളെ ഞാൻ തിരയുന്നു സത്യം.</lg>

<lg n="95"> ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ എനിക്കു കാത്തിരിക്കുന്നു,
നിന്റേ സാക്ഷ്യങ്ങളെ ഞാൻ കുറിക്കൊള്ളുന്നു.</lg>

<lg n="96"> എല്ലാ തികവിന്നും ഞാൻ ഒടുക്കം കണ്ടു
എങ്കിലും നിന്റേ കല്പന വിസ്താരം ഏറിയതു.</lg>

മേം.

<lg n="97"> നിന്റേ ധൎമ്മത്തെ ഞാൻ എത്ര സ്നേഹിക്കുന്നു
എല്ലാനാളും അതു തന്നേ എൻ ധ്യാനം.</lg>

<lg n="98"> തിരുകല്പനകൾ എന്റേ ശത്രുക്കളെക്കാൾ എന്നെ ജ്ഞാനിയാക്കുന്നു,
ആയത് എന്നേക്കും എനിക്കുള്ളതല്ലോ.</lg>

<lg n="99">എന്നെ പഠിപ്പിക്കുന്നവർ ഏവരിലും ഞാൻ ബുദ്ധി ഏറ ഉള്ളവനായി,
നിന്റേ സാക്ഷ്യങ്ങൾ എനിക്കു ധ്യാനമാകകൊണ്ടത്രേ.</lg>

<lg n="100"> മൂപ്പന്മാരിലും ഞാൻ വിവേകമുള്ളവൻ
നിൻ നിയോഗങ്ങളെ കാക്കയാൽ തന്നേ.</lg>

<lg n="101">നിന്റേ വചനങ്ങളെ കാക്കേണ്ടതിന്നു
ഞാൻ സകല ദുൎമ്മാൎഗ്ഗത്തിൽനിന്നും എൻ കാലുകളെ വിലക്കി.</lg>

<lg n="102"> നീ എനിക്കുപദേശിക്കുകൊണ്ടു
നിന്റേ ന്യായങ്ങളിൽനിന്നു ഞാൻ മാറുന്നില്ല.</lg>

<lg n="103"> തിരുമൊഴി എൻ അണ്ണാക്കിന്ന് എത്ര സ്വാദു
തേനിലും എൻ വായ്ക്ക് (ഇഷ്ടം).</lg>

<lg n="104"> നിൻ നിയോഗങ്ങളാൽ ഞാൻ തിരിച്ചറിയുന്നവൻ
ആകയാൽ എല്ലാ വ്യാജമാൎഗ്ഗത്തെയും ഞാൻ പകെക്കുന്നു.</lg>

നൂൻ.

<lg n="105"> നിന്റേ വചനം എൻ കാലിന്നു വിളക്കും
എൻ പാതയിൽ വെളിച്ചവും തന്നേ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/246&oldid=189857" എന്ന താളിൽനിന്ന് ശേഖരിച്ചത്