താൾ:GaXXXIV5 1.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൨. ൧൧൩. . Psalms, CXII. CXIII. 223

൧൧൨. സങ്കീൎത്തനം.

യഹോവയെ സേവിക്കുന്നവരുടേ ഭാഗ്യം സ്തുത്യം. അകാരാദി.

<lg n="1"> ഹല്ലെലൂയാഃ
യഹോവയെ ഭയപ്പെട്ടു തൽകല്പനകളിൽ
ഏറ്റം പ്രസാദിക്കുന്ന പുരുഷൻ ധന്യൻ. </lg>

<lg n="2"> അവന്റേ സന്തതി ഭൂമിയിൽ വീൎയ്യം പ്രാപിക്കും,
നേരുള്ളവരുടേ തലമുറ അനുഗ്രഹിക്കപ്പെടും. </lg>

<lg n="3"> സമ്പൂൎണ്ണതയും ധനവും അവന്റേ ഭവനത്തിൽ ഉണ്ടു,
അവന്റേ നീതി എന്നേക്കും നില്ക്കുന്നതു (൧൧, ൧, ൩).</lg>

<lg n="4"> നേരുള്ളവൎക്ക് ഇരുളിലും വെളിച്ചം ഉദിക്കുന്നു
കൃപയും കരൾ്ക്കനിവും നീതിയും ഉള്ളവൻ തന്നേ.</lg>

<lg n="5"> കരുണ ചെയ്തു വായിപ്പ കൊടുക്കുന്ന ആൾ ഭാഗ്യവാൻ
തൻ കാൎയ്യങ്ങളെ ന്യായവിസ്താരത്തിൽ പാലിക്കും.</lg>

<lg n="6"> എന്നും അവൻ കുലുങ്ങുക ഇല്ല
നീതിമാൻ നിത്യസ്മരണത്തിൽ ഇരിക്കും.</lg>

<lg n="7"> വല്ലാത്ത കേൾ്വിയിങ്കൽ ഭയപ്പെടുകയില്ല,
അവന്റേ ഹൃദയം സ്ഥിരവും യഹോവയിൽ ആശ്രയിച്ചതും തന്നേ.</lg>

<lg n="8"> അവന്റേ ഹൃദയം ഭയം എന്നിയേ സ്ഥിരമാകുന്നതു
തന്റേ മാറ്റാന്മാരുടേ മേൽ നോക്കിക്കൊള്ളും വരേ തന്നേ.</lg>

<lg n="9"> അവൻ വിതറി ദരിദ്രൎക്കു കൊടുക്കുന്നു,
അവന്റേ നീതി എന്നേക്കും നില്ക്കുന്നതു (൩),
തേജസ്സിൽ അവന്റേ കൊമ്പ് ഉയരും.</lg>

<lg n="10"> ദുഷ്ടൻ കണ്ടു വ്യസനപ്പെട്ടു
പല്ലു കടിച്ചും ഉരുകിപ്പോകും,
ദുഷ്ടരുടേ കൊതി കെടും.</lg>

൧൧൩. സങ്കീൎത്തനം.

സൎവ്വശക്തനും (൪) സാധുവത്സലനും ആയവനെ സ്തുതിച്ചു ചെറിയ ആട്ടി
ങ്കൂട്ടത്തിന് ധൈൎയ്യം വൎദ്ധിപ്പിച്ചതു.

<lg n="1">ഹല്ലെലൂയാഃ
യഹോവയുടേ ദാസന്മാരെ സ്തുതിപ്പിൻ
യഹോവാ നാമത്തെ സ്തുതിപ്പിൻ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/233&oldid=189831" എന്ന താളിൽനിന്ന് ശേഖരിച്ചത്