താൾ:GaXXXIV5 1.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൮. അ. Job, VIII. 13

<lg n="4">അവനോടു നിന്റെ മക്കൾ പിഴെച്ചു എങ്കിൽ,
ആയവൻ അവരെ തൻ ദ്രോഹത്തിൻ കൈക്കൽ അത്രേ ഏല്പിച്ചു.</lg>

<lg n="5"> നീയോ ദേവങ്കലേക്കു (തിരിഞ്ഞ്) അന്വേഷിച്ചു,
സൎവ്വശക്തനോടു കെഞ്ചിയാചിച്ചാൽ,</lg>

<lg n="6"> നീ നിൎമ്മലനും നേരുള്ളവനും എങ്കിൽ
ഇന്നു നിന്റെ മേൽ അവൻ ഉണൎന്നു,
നിന്റെ നീതിവാസത്തിന്നു സമാധാനത്തെ യഥാസ്ഥാനത്താക്കും.</lg>

<lg n="7"> നിന്റെ ആരംഭം അല്പം ആയാലും
നിൻ അവസാനം സുഖോദയമായിവരും.</lg>

<lg n="8"> എങ്ങനേ എന്നാൽ മുമ്പുള്ള തലമുറയോടു ചോദിച്ചു,
അവരുടെ പിതാക്കൾ ആരാഞ്ഞതിനെ കൂട്ടാക്കികൊൾ്ക!</lg>

<lg n="9"> നാമാകട്ടേ ഇന്നലേത്തവരും അറിയാത്തവരും തന്നേ;
ഭൂമിമേൽ നമ്മുടെ ആയുസ്സു നിഴലത്രേ.</lg>

<lg n="10"> ആയവരോ നിന്നോട് ഉപഭേശിച്ചു ചൊല്ലും,
അവർ ഹൃദയത്തിൽനിന്ന് ഇങ്ങനേത്ത മൊഴികളെ പുറപ്പെടുവിക്കയി
[ല്ലയോ?</lg>

<lg n="11"> ചളിയില്ലാത്തതിൽ ഓടു വിളയുമോ?
നീരില്ലാത്തതിൽ പോട്ട വളരുമോ?</lg>

<lg n="12"> അതു പച്ചയായി നില്ക്കുന്നു അരിയപ്പെടുന്നതും ഇല്ല,
എല്ലാ പുല്ലിന്നും മുമ്പേ വാടുന്നു താനും.</lg>

<lg n="13"> ദേവനെ മറക്കുന്ന ഏവരുടെ മാൎഗ്ഗങ്ങൾ അപ്രകാരം തന്നേ,
ബാഹ്യന്റെ പ്രത്യാശ (അങ്ങനേ) കെടും.</lg>

<lg n="14"> അവന്റെ പ്രതീക്ഷ അറ്റുപോകുന്നുവല്ലോ,
അവന്റെ തേറൽ എട്ടുകാലന്റെ വീടത്രേ.</lg>

<lg n="15"> തൻ വീട്ടിന്മേൽ ഊന്നിക്കൊള്ളും എങ്കിലും അതു നില്ക്കാതു;
അതിനോടു പററിയിരുന്നാലും അതു നിവിരുന്നില്ല.</lg>

<lg n="16"> ആയവൻ കടുവെയിലത്തും തെഴുത്തു കാണും,
അവന്റെ തളിർ തൻ തോട്ടത്തൂടെ വ്യാപിക്കും.</lg>

<lg n="17"> കൽക്കൂമ്പലിലും അവന്റെ വേരുകൾ പിണഞ്ഞു,
കല്മാടത്തിൽ (പടൎന്നു) നോക്കും.</lg>

<lg n="18"> എങ്കിലും (ദൈവം) അവന്റെ ഇടത്തിൽനിന്ന് അവനെ സംഹരിച്ചാൽ,
അതും: ഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അവനെ തള്ളിപ്പറയും.</lg>

<lg n="19"> കണ്ടാലും അവന്റെ വഴിയുടെ ആനന്ദം ഇതത്രേ;
പൊടിയിൽനിന്ന് മറ്റേവർ തുളിൎക്കും താനും.-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/23&oldid=189422" എന്ന താളിൽനിന്ന് ശേഖരിച്ചത്