താൾ:GaXXXIV5 1.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൯൨. Psalms, XCII. 193

<lg n="6"> ഇരിട്ടിൽ നടക്കുന്ന മഹാരോഗത്തിന്നും
ഉച്ചെക്കു പകരുന്ന സംഹാരത്തിന്നും നീ ഭയപ്പെടുകയില്ല.</lg>

<lg n="7"> നിന്റേ ഇടത്ത് ആയിരവും വലത്തു പതിനായിരവും വീഴും എങ്കിലും,
നിന്നെ തീണ്ടുകയില്ല.</lg>

<lg n="8"> കണ്ണുകൊണ്ട് മാത്രം നീ നോക്കി
ദുഷ്ടരിലേ പ്രതിഫലം കാണും.</lg>

<lg n="9"> യഹോവേ, നീ എന്റേ ആശ്രയം
എന്നിട്ടു അത്യുന്നതനെ നിണക്കു ശരണമാക്കിയതുകൊണ്ടു, </lg>

<lg n="10"> തിന്മ നിണക്കു പിണകയില്ല
നിന്റേ കൂടാരത്തിന്നു ബാധ അണകയും ഇല്ല.</lg>

<lg n="11">കാരണം നിന്നെ എല്ലാ വഴികളിലും കാക്കേണ്ടതിന്ന്
അവൻ നിന്നെ കൊണ്ട് സ്വദൂതരോടു കല്പിക്കും.</lg>

<lg n="12"> ആയവർ നിന്റേ കാൽ കല്ലിൽ തട്ടിക്കാതേ
കൈകളിൽ നിന്നെ എടുക്കും (സുഭ. ൩, ൨൩ S).</lg>

<lg n="13"> കേസരിയിലും മൂൎഖനിലും നീ ചവിട്ടും
ചെറുകോളരിയെയും പെരിമ്പാമ്പിനെയും മെതിച്ചുകളയും.</lg>

<lg n="14"> എന്നോടു സഞ്ജിക്കയാൽ ഞാൻ അവനെ വിടുവിക്കും
എന്നാമത്തെ അറികയാൽ അവനെ ഉയൎന്നിലത്താക്കും.</lg>

<lg n="15">അവൻ എന്നെ വിളിക്കും ഞാൻ അവനോട് ഉത്തരം പറയും,
ഞെരുക്കത്തിൽ അവനോടു കൂടേ ഞാനത്രേ,
അവനെ ഞാൻ പറിച്ചെടുത്തു തേജസ്കരിക്കും. </lg>

<lg n="16"> ദീൎഘായുസ്സുകൊണ്ടു തൃപ്തി വരുത്തി
അവനെ എന്റേ രക്ഷയെ കാണിക്കയും ചെയ്യും.</lg>

൯൨ . സങ്കീൎത്തനം.

ദൈവസ്തുതിക്ക് ഒരുമ്പെട്ടു (൬) ദുഷ്ടരുടേ ന്യായവിധിയാൽ സന്തോഷിച്ചു
(൧൦) അവരെയും നീതിമാന്മാരെയും ശരിയായി നടത്തുന്ന പ്രകാരം വാഴ്ത്തുന്നതു
(കാലം: സ. ൩൭, ൭൩).

ശബ്ബത്തിന്നാൾ്ക്കു പാട്ടാകുന്ന കീൎത്തന.

<lg n="2"> യഹോവയെ വാഴ്ത്തുന്നതും
അത്യുന്നതതിരുനാമത്തെ കീൎത്തിക്കുന്നതും നല്ലതു.</lg>

<lg n="3"> കാലത്തു നിന്റേ ദയയും
രാത്രികളിൽ നിന്റേ വിശ്വസ്തതയും,</lg>


13

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/203&oldid=189772" എന്ന താളിൽനിന്ന് ശേഖരിച്ചത്