താൾ:GaXXXIV5 1.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൯. Psalms, LXXXIX. 187

<lg n="10"> പീഡയാൽ എൻ കണ്ണു തപിക്കുന്നു
യഹോവേ, ദിനമ്പ്രതി ഞാൻ നിന്നെ വിളിച്ചു,
നിങ്കലേക്കു കരങ്ങളെ പരത്തുന്നു.</lg>

<lg n="11"> മരിച്ചവരിൽ നീ അതിശയം ചെയ്യുമോ?
പ്രേതന്മാർ എഴുനീറ്റു നിന്നെ വാഴ്ത്തുമോ? (സേല)</lg>

<lg n="12"> കഴിയിൽ നിന്റേ ദയയും
കേടിൽ നിന്റേ വിശ്വസ്തതയും വൎണ്ണിക്കപ്പെടുമോ?</lg>

<lg n="13"> ഇരിട്ടിൽ നിന്റേ അത്ഭുതവും
മറതിനാട്ടിൽ നിന്റേ നീതിയും അറിയപ്പെടുമോ?</lg>

<lg n="14"> ഞാനോ യഹോവേ, നിങ്കലേക്കു കൂക്കുന്നു
ഉഷസ്സിൽ എൻ പ്രാൎത്ഥന നിന്നെ മുമ്പിടും.</lg>

<lg n="15"> യഹോവേ, എൻ ദേഹിയെ നീ തള്ളിവിട്ടു
തിരുമുഖത്തെ എന്നിൽനിന്നു മറെക്കുന്നത് എന്തു?</lg>

<lg n="16"> ബാല്യം മുതൽ ഞാൻ എളിയവനും വീൎപ്പു മുട്ടുന്നവനും ആയി,
നിന്റേ ഭീഷണികളെ ഞാൻ സഹിച്ചു അഴിനില പൂണ്ടു പോകുന്നു.</lg>

<lg n="17"> നിന്റേ ക്രോധാഗ്നി എന്റേ മേൽ കവിഞ്ഞു
നിന്റേ അരട്ടൽ എന്നെ ഒടുക്കി,</lg>

<lg n="18"> വെള്ളമ്പോലേ എല്ലാ നാളും എന്നെ ചുറ്റി
ഒന്നിച്ചു വളഞ്ഞു നില്ക്കുന്നു.</lg>

<lg n="19"> സ്നേഹിതനെയും കൂട്ടുകാരനെയും നീ എന്നോട് അകറ്റി,
എന്റേ അറിമുഖമോ ഇരുളിടമത്രേ.</lg>

൮൯. സങ്കീൎത്തനം.

ദാവിദിനു നിത്യവാഗ്ദത്തം നല്കിയ ദൈവത്തെ സ്തുതിച്ചു (൬) അവന്റേ
മഹത്വത്താൽ ഇസ്രയേലിനു വന്ന ഭാഗ്യം വൎണ്ണിച്ചു (൨൦) പുരാണവാഗ്ദത്തത്തി
ന്നു ഭംഗം വന്നത് ഓൎപ്പിച്ചു (൩൯) സങ്കടപ്പെട്ടു (൪൭) രക്ഷ അപേക്ഷിച്ചതു.
(കാലം: പ്രവാസത്തിന്നു കുറയ മുമ്പേ).

ജരഹ്യനായ ഏഥാന്റേ ഉപദേശപ്പാട്ടു (൧ നാൾ ൨, ൬).

<lg n="2"> യഹോവയുടേ ദയകളെ ഞാൻ എന്നും പാടുക
തലമുറതലമുറയോളം നിന്റേ വിശ്വസ്തത എൻ വായികൊണ്ട് അറിയി</lg>

<lg n="3"> ദയ എന്നും പണിയപ്പെടും, [ക്കും.
സ്വൎഗ്ഗങ്ങളിൽ തന്നേ നിന്റേ വിശ്വസ്തതയെ നീ ഉറപ്പിക്കുന്നു എന്നു ഞാൻ</lg>

<lg n="4"> ഞാൻ തെരിഞ്ഞെടുത്തവനോടു നിയമം ഖണ്ഡിച്ചു [ചൊല്ലുന്നു സത്യം.
എൻ ദാസനായ ദാവിദിന്നു സത്യം ചെയ്തു:</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/197&oldid=189760" എന്ന താളിൽനിന്ന് ശേഖരിച്ചത്