താൾ:GaXXXIV5 1.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

188 Psalms, LXXXIX, സങ്കീൎത്തനങ്ങൾ ൮൯.

<lg n="5"> നിന്റേ സന്തതിയെ യുഗപൎയ്യന്തം ഉറപ്പിക്കും
നിന്റേ സിംഹാസനത്തെ തലമുറതലമുറയോളം പണിയിക്കും (൨ ശമു.
[൭) എന്നുണ്ടല്ലോ. (സേല)</lg>

<lg n="6"> യഹോവേ, നിന്റേ അതിശയത്തെ വാനങ്ങളും
നിന്റേ വിശ്വസ്തതയെ വിശുദ്ധരുടേ കൂട്ടവും വാഴ്ത്തും.</lg>

<lg n="7"> കാരണം ഇളമുകിലിൽ യഹോവയോട് ആർ ഒക്കും
ദേവപുത്രരിൽ (൨൯, ൧) യഹോവയോട് (ആർ) തുല്യൻ?</lg>

<lg n="8"> വിശുദ്ധരുടേ മന്ത്രിസഭയിൽ ദേവൻ അതിഭീമനും
ചുറ്റുമുള്ളവൎക്ക് എല്ലാം ഭയങ്കരനും തന്നേ. </lg>

<lg n="9"> സൈന്യങ്ങളുടേ ദൈവമായ യഹോവേ, നിന്നെ പോലേ ആർ വിക്രമ
യാഃ നിന്റേ വിശ്വസ്തത നിന്നെ ചൂഴവും (നില്ക്കുന്നു). [വാൻ?</lg>

<lg n="10">സമുദ്രത്തിൻ ഡംഭത്തിങ്കൽ നീ വാഴുന്നു
അതിൻ അലകൾ പൊങ്ങുകയിൽ നീ ശമിപ്പിക്കുന്നു.</lg>

<lg n="11"> പട്ടവനെക്കണക്കേ രഹബിനെ നീ തകൎത്തു
നിന്റേ ശക്തിയുള്ള ഭുജത്താൽ ശത്രുക്കളെ നീ ചിന്നിച്ചു.</lg>

<lg n="12"> സ്വൎഗ്ഗം നിന്റേതു ഭൂമിയും നിന്റേതു,
ഊഴിയും അതിൽ നിറയുന്നതും നീ അടിസ്ഥാനം ഇട്ടു.</lg>

<lg n="13"> വടക്കും തെക്കും നീ സൃഷ്ടിച്ചു.
താബോരും ഹെൎമ്മോനും തിരുനാമത്തിങ്കൽ ആൎക്കുന്നു. </lg>

<lg n="14">ശൌൎയ്യം പൂണ്ട ഭുജം നിണക്ക് (ഉണ്ടു)
തൃക്കൈശക്തി കാട്ടും നിന്റേ വലങ്കൈ ഉയരും.</lg>

<lg n="15"> നീതിയും ന്യായവും നിന്റേ സിംഹാസനത്തിന്റേ തൂൺ തന്നേ
ദയയും സത്യവും തിരുമുഖത്തെ മുമ്പിടുന്നു.</lg>

<lg n="16"> (ഈ രാജ) ഘോഷത്തെ അറിയുന്ന ജനം ധന്യർ തന്നേ,
യഹോവേ, തിരുമുഖത്തിൻ പ്രകാശത്തിൽ അവർ നടക്കും.</lg>

<lg n="17"> നിന്റേ നാമത്തിൽ അവർ എല്ലാ നാളും ആനന്ദിച്ചു
നിന്റേ നീതിയിൽ ഉയരും.</lg>

<lg n="18"> കാരണം അവരുടേ ശക്തിക്ക് അലങ്കാരം നീ തന്നേ
നിന്റേ പ്രസാദത്താൽ നീ ഞങ്ങളുടേ കൊമ്പ് ഉയൎത്തും.</lg>

<lg n="19"> ഞങ്ങളുടേ പലിശ യഹോവെക്കല്ലോ ഉള്ളതു,
ഞങ്ങളുടേ രാജാവും ഇസ്രയേലിന്റേ വിശുദ്ധന്നു തന്നേ.</lg>

<lg n="20"> അന്നു നീ ദൎശനത്തിൽ നിന്റേ ഭക്തരോടു സംസാരിച്ചു പറഞ്ഞിതു (൧ നാ
ഒരു വീരനിൽ ഞാൻ തുണ സമൎപ്പിച്ചു വെച്ചു [ൾ ൧൭, ൧൫:
ജനത്തിൽനിന്നു യുവാവിനെ ഉയൎത്തി,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/198&oldid=189762" എന്ന താളിൽനിന്ന് ശേഖരിച്ചത്