താൾ:GaXXXIV5 1.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൫. Psalms, LXXXV. 183

<lg n="10"> ഞങ്ങളുടേ പലിശയായ ദൈവമേ, കാണ്ക
നിന്റേ അഭിഷിക്തന്റേ മുഖത്തെ നോക്കുക! [ക്കാളും നല്ലതു,</lg>

<lg n="11"> കാരണം നിന്റേ പ്രാകാരങ്ങളിൽ ഒരു ദിവസം (മറ്റുള്ള) ആയിരത്തെ
എൻ ദൈവത്തിൻ ഭവനത്ത് ഉമ്മരപ്പടിമേൽ കിടക്കുന്നതു
ദുഷ്ടതാകൂടാരങ്ങളിൽ മേവുന്നതിനെക്കാർ എനിക്കു തെളിയുന്നു.</lg>

<lg n="12">യഹോവയായ ദൈവം സൂൎയ്യനും പലിശയും ആകുന്നുവല്ലോ,
യഹോവ കരുണയും തേജസ്സും കൊടുക്കുന്നു.
തികവിൽ നടക്കുന്നവൎക്കു നന്മ നിഷേധിക്കയില്ല.</lg>

<lg n="13"> സൈന്യങ്ങളുടയ യഹോവേ,
നിന്നിൽ തേറിക്കൊള്ളുന്ന മനുഷ്യൻ ധന്യൻ!</lg>

൮൫. സങ്കീൎത്തനം.

പ്രവാസത്തിൽനിന്നു മടങ്ങി വന്ന ഇസ്രയേൽ മുമ്പേത്ത രക്ഷകളെ ഓൎത്തു
യാചിച്ചു (൯) പൂൎണ്ണരക്ഷയെ കാത്തിരിക്കുന്നതു.

സംഗീതപ്രമാണിക്കു; കോരഹ്യപുത്രരുടേ കീൎത്തന.

<lg n="2"> യഹോവേ, നിന്റേ ദേശത്തെ നീ കടാക്ഷിച്ചു
യാക്കോബിൻ അടിമയെ മാറ്റിതന്നു</lg>

<lg n="3">തിരുജനത്തിന്റേ അകൃത്യം ക്ഷമിച്ചു
അവരുടേ സകല പാപവും മൂടിക്കുളഞ്ഞു; (സേല)</lg>

<lg n="4"> നിന്റേ എല്ലാ ചീറ്റവും നീ എടുത്തു
നിന്റേ കോപത്തിന്റേ ചൂടു മതിയാക്കിയല്ലോ.</lg>

<lg n="5"> (ഇനി) ഞങ്ങളുടേ രക്ഷയുടേ ദൈവമേ, ഞങ്ങളിലേക്കു തിരിഞ്ഞു
ഞങ്ങളോട് നിണക്കുള്ള മുഷിച്ചൽ പൊട്ടിക്കയും ചെയ്ക.</lg>

<lg n="6"> നീ യുഗത്തോളം ഞങ്ങളോടു കോപിക്കുമോ
നിന്റേ ക്രോധം തലമുറതലമുറയോളം നീട്ടുമോ?</lg>

<lg n="7"> നീ തിരിഞ്ഞു ഞങ്ങളെ ഉയിൎപ്പിക്കയില്ലയോ?
നിന്റേ ജനം നിന്നിൽ സന്തോഷിക്കേണ്ടയോ?</lg>

<lg n="8"> യഹോവേ, നിന്റേറ ദയ ഞങ്ങൾ്ക്കു കാട്ടി
നിന്റേ രക്ഷയെ തരേണമേ!</lg>

<lg n="9"> യഹോവ എന്ന ദേവൻ ഉരെക്കുന്നത് എന്ത് എന്നു ഞാൻ കേൾ്ക്കട്ടേ,
സ്വജനത്തോടും തന്റേ ഭക്തരോടും അവൻ സമാധാനം ഉരെക്കുന്നു,
അവരോ ബുദ്ധിഹീനതയിലേക്കു തിരിഞ്ഞു പോകായ്ക!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/193&oldid=189752" എന്ന താളിൽനിന്ന് ശേഖരിച്ചത്