താൾ:GaXXXIV5 1.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 Psalms, LXXXIV. സങ്കീൎത്തനങ്ങൾ ൮൪.

<lg n="16"> നിന്റേ വിശറുകൊണ്ട് അവരെ ആട്ടി,
നിൻ കൊടുങ്കാററിനാൽ മെരിട്ടുക!</lg>

<lg n="17"> അവരുടേ മുഖത്തിൽ ഇളപ്പം നിറെക്കേ വേണ്ടതു,
യഹോവേ, തിരുനാമത്തെ അവർ തിരവാനും,</lg>

<lg n="18"> നാണിച്ച് എന്നെന്നേക്കും ഭ്രമിച്ച്
അമ്പരന്നു കെടുവാനും തന്നേ.</lg>

<lg n="19">പിന്നേ യഹോവ എന്ന നാമമുള്ള നീ മാത്രം സൎവ്വ ഭൂമിയുടേ മേലും അ
എന്ന് അവർ അറിവൂതാക. [ത്യുന്നതൻ</lg>

൮൪. സങ്കീൎത്തനം.

ദേവഭവനത്തിൽ വസിക്കുന്നതിന്റേ ഭാഗ്യവും (൬) ഇളകാതേ ആശ്രയി
ക്കുന്നവരുടേ സൌഖ്യവും വൎണ്ണിച്ചു (൯) രാജാവിനു ദേവകരുണ അപേക്ഷി
ച്ചതു.

സംഗീതപ്രമാണിക്കു; ഗത്ഥ്യരാഗത്തിൽ; കോരഹ്യപുത്രരുടേ കീൎത്തന.

<lg n="2"> സൈന്യങ്ങളുടേ യഹോവേ,
നിന്റേ പാൎപ്പിടങ്ങൾ എത്ര ആഗ്രഹിക്കപ്പെട്ടവ! </lg>

<lg n="3"> യഹോവയുടേ പ്രാകാരങ്ങളെ എൻ ദേഹി കൊതിച്ചു മാഴ്കുകയും ചെയ്യുന്നു,
എൻ ഹൃദയവും ജന്ധവും ജീവനുള്ള ദേവങ്കലേക്ക് ആൎക്കുന്നു.</lg>

<lg n="4"> കുരികിൽ കൂടേ വീടു കണ്ടെത്തി,
മേവൽപക്ഷി തന്റേ കുഞ്ഞുകളെ വെക്കുന്ന കൂടും തനിക്കു (കണ്ടു),
നിന്റേ ബലിപീഠങ്ങളെ തന്നേ,
സൈന്യങ്ങളുടേ യഹോവ എന്ന എൻ രാജാവും കൎത്താവും ആയുള്ളോവേ!</lg>

<lg n="5"> തിരുഭവനത്തിൽ വസിക്കുന്നവർ ധന്യർ
അവർ ഇനിയും നിന്നെ സ്തുതിക്കും. (സേല)</lg>

<lg n="6"> നിന്നിൽ മാത്രം ശക്തിയുള്ള മനുഷ്യൻ
ഹൃദയത്തിൽ നിരത്തുകളുള്ളവൻ തന്നേ ധന്യൻ.</lg>

<lg n="7"> ആയവർ കരച്ചൽ താഴ്വരയൂടേ കടന്നു കൊണ്ട്
അതിന്റെ ഉറവാക്കുന്നു,
മുന്മഴ അതിനെ അനുഗ്രഹങ്ങളാൽ അണിയാക്കും.</lg>

<lg n="8"> ആയവർ പ്രാപ്തിയിൽനിന്നു പ്രാപ്തിയിലേക്കു ചെല്ലും
ചിയോനിൽ ദൈവത്തിന്മുമ്പിൽ കാണപ്പെടും.</lg>

<lg n="9"> സൈന്യങ്ങളുടേ ദൈവമായ യഹോവേ, എൻ പ്രാൎത്ഥനയെ കേൾ്ക്കേണ
യാക്കോബിൻ ദൈവമേ, ചെവികൊൾ്കയാവു! (സേല) [മേ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/192&oldid=189751" എന്ന താളിൽനിന്ന് ശേഖരിച്ചത്